For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊഹയുടെ ആരോഗ്യ ഗുണങ്ങള്‍

|

അവല്‍ കൊണ്ടുണ്ടാക്കുന്ന ഉപ്പുമാവാണ് പൊഹയെന്നറിയപ്പെടുന്നത്. കേരളത്തിനു വെളിയില്‍ വളരെ പ്രസിദ്ധമായ ഒരു പ്രാതല്‍ വിഭവം.

പ്രാതലിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇവയെന്തൊക്കെയന്നറിയൂ,

പെട്ടെന്നു ദഹിയ്ക്കുന്ന ഒരു ഭക്ഷണമാണ് പൊഹ. രാവിലെ ഇതു കഴിച്ചാല്‍ എളുപ്പം ദഹിയ്ക്കും. ബ്രേക്ഫാസ്റ്റ് ഭാരവും താങ്ങി വയറിനു കഷ്ടപ്പെടേണ്ടി വരില്ല.

Poha

ധാരാളം ഊര്‍ജം നല്‍കുന്ന ഒരു പ്രാതലാണിത്. ദിവസത്തേയ്ക്കു വേണ്ട ഊര്‍ജം ഇതു കഴിച്ചാല്‍ നിങ്ങള്‍ക്കു ലഭിയ്ക്കും.

ധാരാളം അയേണ്‍ അടങ്ങിയ ഭക്ഷണവസ്തുവാണിത്. ശരീരത്തില്‍ ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്ന്.

കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളം അടങ്ങിയ ഒരു ഭക്ഷണം കൂടിയാണിത്. കാര്‍ബോഹൈഡ്രേറ്റുകളുണ്ടെങ്കിലും കൊഴുപ്പു തീരെ കുറവുമാണ്.

Poha 2

ഇതില്‍ ധാതുക്കളും മിനറലുകളുമെല്ലാം ധാരാളമുണ്ട്. നിലക്കടല, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ പൊഹയില്‍ ചേര്‍ക്കുന്നത് കൂടുതല്‍ ഗുണം നല്‍കും.

ഇതില്‍ ഗ്ലൂട്ടെന്‍ തോത് കുറവാണ്. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാം.

Read more about: health ആരോഗ്യം
English summary

Health Benefits Of Poha

Do you know about the health benefits of poha? Well, poha is a breakfast dish made of beaten rice.
Story first published: Monday, January 19, 2015, 15:32 [IST]
X
Desktop Bottom Promotion