For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുളിപ്പിച്ച ഭക്ഷണത്തിന്‍റെ ആരോഗ്യ മേന്മകള്‍

By Super
|

ലാക്ടോഫെര്‍‌മെന്‍റേഷന്‍ എന്ന പ്രവര്‍ത്തനത്തിന് വിധേയമാകുന്ന ഭക്ഷണങ്ങളെയാണ് ഫെര്‍മെന്‍റഡ് ഫുഡ്സ് അഥവാ പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്ന് പറയുന്നത്. ഈ പ്രവര്‍ത്തനത്തില്‍ പ്രകൃതിദത്ത ബാക്ടീരിയ ലാക്ടിക് ആസിഡ്, ഉപയോഗപ്രദമായ എന്‍സൈമുകള്‍, വിറ്റാമിന്‍ ബി കോംപ്ലക്സ്, ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോബയോട്ടിക്സ്(നല്ല ബാക്ടീരിയ)എന്നിവ നിര്‍മ്മിക്കാനായി ഭക്ഷണത്തിലെ സ്റ്റാര്‍ച്ചും പഞ്ചസാരയും ആഹാരമാക്കും.

പുളിപ്പിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്കുന്നതാണ്. പുളിപ്പിക്കല്‍ ഭക്ഷണത്തെ സംരക്ഷിക്കുക മാത്രമല്ല അവയെ പോഷകമൂല്യവും ആരോഗ്യ മേന്മകളും ഉള്ളതുമാക്കും. ഇത് ഭക്ഷണത്തിന്‍റെ ദഹനക്ഷമത വര്‍ദ്ധിപ്പിക്കുകയും പോഷകമൂല്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. പുളിപ്പിച്ച ഭക്ഷണങ്ങളുടെ ചില ഗുണങ്ങള്‍ അറിയുക.

1. ഗ്യാസ് കുറയ്ക്കുന്നു

1. ഗ്യാസ് കുറയ്ക്കുന്നു

പുളിപ്പിച്ച ഭക്ഷണങ്ങള്‍ ഉദരത്തിലെ ആസിഡുകളുടെ ഉത്പാദനം നിയന്ത്രിക്കുകയും ദഹന പ്രശ്നങ്ങളില്‍ നിന്നും ഉദരസംബന്ധമായ അസ്വസ്ഥതകളില്‍ നിന്നും ആശ്വാസം നല്കുകയും ചെയ്യുന്നു. ദഹനരസങ്ങളുടെ ഉത്പാദനം കുറയുമ്പോള്‍ അവ ഉത്പാദനം വര്‍ദ്ധിപ്പിക്കും.

2. കുടല്‍ വ്രണത്തില്‍ നിന്ന് സംരക്ഷിക്കുന്നു

2. കുടല്‍ വ്രണത്തില്‍ നിന്ന് സംരക്ഷിക്കുന്നു

പുളിപ്പിച്ച ഭക്ഷണങ്ങള്‍ ഉദരത്തില്‍ ഒരു പാളി രൂപീകരിക്കുകയും അസിഡിറ്റിയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് അള്‍സറിനുള്ള സാധ്യത കുറയ്ക്കുകയും ഭേദമാക്കുകയും ചെയ്യുന്നു.

3. ദഹനത്തിന് സഹായിക്കുന്നു

3. ദഹനത്തിന് സഹായിക്കുന്നു

പ്രായം വര്‍ദ്ധിക്കുമ്പോള്‍ ദഹന രസങ്ങളുടെ ഉത്പാദനം കുറയുകയും ദഹന സംബന്ധമായ പ്രശ്നങ്ങളുണ്ടാവുകയും ചെയ്യും. അച്ചാര്‍, യോഗര്‍ട്ട്, മോര് തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ ദഹനരസങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും.

4. മലബന്ധം അകറ്റുന്നു

4. മലബന്ധം അകറ്റുന്നു

പുളിപ്പിച്ച ഭക്ഷണങ്ങള്‍ ശോധന വര്‍ദ്ധിപ്പിക്കുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. പിത്താശയത്തിലും പാന്‍ക്രിയാസിലും ദഹനരസങ്ങളുടെ ഉത്പാദനം വര്‍ദ്ധിക്കുകയും അവ ഭക്ഷണം ദഹിപ്പിക്കാനായി കുടലിലേക്ക് പോവുകയും ചെയ്യും.

5. പ്രമേഹത്തിന് അനുയോജ്യം

5. പ്രമേഹത്തിന് അനുയോജ്യം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ പാന്‍ക്രിയാസില്‍ രൂപപ്പെടാന്‍ പുളിപ്പിച്ച ഭക്ഷണങ്ങള്‍ സഹായിക്കും. ഇതിലെ കാര്‍ബോഹൈഡ്രേറ്റ് ബാക്ടീരിയയുടെ പ്രവര്‍ത്തനത്താല്‍ വിഘടിപ്പിക്കപ്പെട്ടതായതിനാല്‍ വേഗത്തില്‍ ദഹിക്കും. ഇത് പാന്‍ക്രിയാസിന്‍റെ ഭാരം കുറയ്ക്കും.

6. പ്രോബയോട്ടിക്സിനാല്‍ സമ്പന്നം

6. പ്രോബയോട്ടിക്സിനാല്‍ സമ്പന്നം

പുളിപ്പിച്ച ഭക്ഷണങ്ങളിലെ പ്രോബയോട്ടിക്സ് കുടലിലെ നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കും. അണുബാധയ്ക്ക് കാരണമാകുന്ന ചീത്ത ബാക്ടീരിയയെ ഇവ എതിരിടും. വിറ്റാമിനുകളുടെയും മിനറലുകളുടെയും ആഗിരണത്തിലും ഇവ സഹായകരമാകും.

7.തൈറോയ്ഡിനെയും കോളറയെയും ചെറുക്കുന്നു

7.തൈറോയ്ഡിനെയും കോളറയെയും ചെറുക്കുന്നു

ടൈഫോയ്ഡ്, കോളറ എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ പുളിപ്പിച്ച ഭക്ഷണങ്ങള്‍ ഇല്ലാതാക്കും. യൂറോപ്പില്‍ സാംക്രമികരോഗമായ ടൈഫോയ്ഡ് പനി ആരംഭിച്ചാലുടനെ കാബേജ് കഴിക്കും. ഇത് ഈ രോഗത്തിന് വളരെ ഫലപ്രദമാണ്.

English summary

Health Benefits Of Fermented Foods

health benefits of eating fermented foods are many. Advantage of fermented foods or uses of fermented foods are here.
X
Desktop Bottom Promotion