For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാമ്പയ്ക്ക കഴിക്കൂ..ആരോഗ്യം നേടൂ..

By Sruthi K M
|

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി കാണുന്ന ഒരു പഴവര്‍ഗമാണ് ചാമ്പയ്ക്ക. പുളിപ്പും മധുരവുമാണ് ചാമ്പയ്ക്കയുടെ രുചി. നിങ്ങളില്‍ എത്രപേര്‍ ചാമ്പയ്ക്ക കഴിച്ചിട്ടുണ്ട്...? ചിലര്‍ക്ക് ചാമ്പയ്ക്ക അത്രയങ്ങ് ഇഷ്ടമല്ല. എന്നാല്‍ ചാമ്പയ്ക്കയുടെ ഔഷധഗുണങ്ങളെപ്പറ്റി അറിഞ്ഞാല്‍ നിങ്ങല്‍ കഴിക്കാതിരിക്കില്ല. ഓറഞ്ച് കഴിക്കാന്‍ മടിക്കല്ലേ പ്ലീസ്...

ചാമ്പയ്ക്ക കൊണ്ട് ഇന്ന് പലരും പല വിഭവങ്ങലും ഉണ്ടാക്കുന്നുണ്ട്. അച്ചാര്‍ ഇട്ട് വെക്കാനും ചാമ്പയ്ക്ക ഉപയോഗിക്കുന്നു. വിറ്റാമിന്‍ സിയുടെ കലവറയായ ചാമ്പയ്ക്കയില്‍ വിറ്റാമിന്‍ എ, നാരുകള്‍, കാത്സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നുണ്ട്.

വയര്‍ കുറയ്ക്കാന്‍ ഇതാ പൊടിക്കൈകള്‍

ആപ്പിളില്‍ കാണപ്പെടുന്ന ജംബോസെയ്ന്‍ എന്ന ഘടകവും ചാമ്പയ്ക്കയിലുണ്ട്. നമ്മള്‍ പരിഹാരം തേടി അലയുന്ന മിക്ക അസുഖങ്ങളെയും അകറ്റാന്‍ ചാമ്പയ്ക്കയ്ക്ക് കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

ചാമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. ഇവ രക്തക്കുഴലുകളില്‍ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോളിനെ നീക്കം ചെയ്യുന്നതിനും രക്തസഞ്ചാരം സുഗമമാക്കുന്നതിനും സഹായയിക്കുന്നു.

ഹൃദയത്തിന്

ഹൃദയത്തിന്

കൊളസ്‌ട്രോള്‍ കുറയുന്നതോടൊപ്പം ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും ചാമ്പയ്ക്ക കുറയ്ക്കുന്നു.

കണ്ണിന്

കണ്ണിന്

കണ്ണുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ എ ആവശ്യമാണ്. ചാമ്പയ്ക്കയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. തിമിരം, ഹ്രസ്വദൃഷ്ടി തുടങ്ങിയവ തടയുന്നതിന് സഹായിക്കും.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

ചാമ്പയ്ക്ക കഴിക്കുന്നതിലൂടെ സമ്മര്‍ദ്ദം കുറയുന്നു.

പ്രമേഹം ഇല്ലാതാക്കുന്നു

പ്രമേഹം ഇല്ലാതാക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പയ്ക്കയ്ക്ക് കഴിവുണ്ട്. ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പെടെ ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്.

വയറിളക്കം

വയറിളക്കം

ചാമ്പയ്ക്കയില്‍ 93 ശതമാനവും ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റുന്നു. വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്ക്ക ഉത്തമമാണ്.

ഛര്‍ദ്ദി

ഛര്‍ദ്ദി

ആവശ്യത്തിന് നാരുകളും ചാമ്പയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഛര്‍ദ്ദിയുള്ളവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുരന്നതിനും ചാമ്പയ്ക്ക നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

സ്ത്രീകളില്‍ ഉണ്ടാകുന്ന ബ്രെസ്റ്റ് ക്യാന്‍സറിനോട് പൊരുതാന്‍ ഇവയ്ക്ക് കഴിവുണ്ട്. ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുക്കുന്ന ഘടകങ്ങള്‍ ചാമ്പയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.

ഫംഗസ്-അണുബാധ

ഫംഗസ്-അണുബാധ

ചിലതരം ബാക്ടീരിയല്‍ അണുബാധ, ഫംഗസ് എന്നിവ പ്രതിരോധിക്കുന്നതില്‍ ഉത്തമമാണ് ചാമ്പയ്ക്ക. കുടലില്‍ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കും.

വിഷമുക്തമാക്കും

വിഷമുക്തമാക്കും

ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. കരളിനെയും കിഡ്‌നിയെയയും വൃത്തിയോടെ കാക്കുന്നു.

പ്രതിരോധശേഷി

പ്രതിരോധശേഷി

ചാമ്പയ്ക്ക കഴിക്കുന്നത് പ്രതിരോധശക്തി വര്‍ദ്ധിക്കാന്‍ കാരണമാകും. ഇതില്‍ ആന്റി-മൈക്രോബിയല്‍, ആന്റി-ഫംഗല്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

English summary

medicinal secrets of chambakka

Chambakka fruit can help with diabetes, piles, diarrhea, sterility in females, dysentery and liver problems.
Story first published: Saturday, June 13, 2015, 13:34 [IST]
X
Desktop Bottom Promotion