For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേനും പാലും ചേര്‍ത്തു കഴിയ്ക്കുമ്പോള്‍....

|

പാലും തേനും ആരോഗ്യത്തിന് ഏറെ നല്ലതാണ്. പാല്‍ നല്ലൊരു സമീകൃതാഹാരമാണ്. തേന്‍ അണുബാധയടക്കമുള്ള പല പ്രശ്‌നങ്ങളും തടയാന്‍ നല്ലതും.

ഇവ രണ്ടും വെവ്വേറെ നാം ഉപയോഗിയ്ക്കാരുണ്ടെങ്കിലും ഒരുമിച്ചുപയോഗിയ്ക്കുന്നത് കുറവായിരിയ്ക്കും. എല്ലുതേയ്‌മാനത്തെ നേരിടാം

എന്നാല്‍ തേനും പാലും ഒരുമിച്ച് ഉപയോഗിയ്ക്കുന്നത് പല ആരോഗ്യഗുണങ്ങളും നല്‍കും. ഇവയെന്തെല്ലാമാണെന്നു നോക്കൂ,

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ഒരു സ്പൂണ്‍ തേന്‍ ഒരു കപ്പു പാലില്‍ കലക്കി കുടിയ്ക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ നല്ലതാണ്. ഇവയിലെ പ്രോബയോട്ടിക്‌സ് നല്ല ബാക്ടീരിയ വളരാന്‍ സഹായിക്കും. വയറിന് നല്ലതാണ്.

സ്റ്റാമിന

സ്റ്റാമിന

സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. പ്രത്യേകിച്ച് വേനല്‍ക്കാലത്തെ ക്ഷീണവും തളര്‍ച്ചയും മാറ്റാന്‍. പാലിലെ പ്രോട്ടീന്‍, തേനിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

ഇവ രണ്ടും ചേര്‍ത്തു കഴിയ്ക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇളംചൂടുള്ള പാലില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും.

മലബന്ധം

മലബന്ധം

ഒരു കപ്പ് ചൂടുപാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. മലബന്ധം അകറ്റാന്‍ ഇത് സഹായിക്കും.

കോള്‍ഡ്

കോള്‍ഡ്

കോള്‍ഡ്, പ്രത്യേകിച്ച് സമ്മര്‍ കോള്‍ഡ് അകറ്റാനുള്ള നല്ലൊരു വഴിയാണിത്. ഇവ രണ്ടും അണുബാധകളെ ചെറുക്കും.

ലൈംഗികശേഷി

ലൈംഗികശേഷി

തേനും പാലും ചേര്‍ത്തു കഴിയ്ക്കുന്നത് ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും. വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

തടി

തടി

തടി കുറയ്ക്കാനുളള നല്ലൊരു വഴിയാണിത്. കൊഴുപ്പു നീക്കിയ ഇളം ചൂടുള്ള പാലില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത.്

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

തണുത്ത പാലില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്.

ചുമ

ചുമ

ചൂടുപാല്‍, തേന്‍ എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത് ചുമ മാറാനുള്ള ഒരു വഴിയാണ്. മലബന്ധം: തെറ്റിദ്ധാരണകളും യാഥാര്‍ത്ഥ്യവും

Read more about: health ആരോഗ്യം
English summary

Health Benefits Of Honey And Milk

The health benefits of honey and milk when combined together increases immunity, aids in weight loss and is naturally good for fertility.
X
Desktop Bottom Promotion