For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീച്ചില്‍ പോകൂ, ആരോഗ്യം ലഭിയ്ക്കും....

|

ബീച്ചില്‍ തിരമാലകളെ നോക്കിയിരിയ്ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങും. സന്തോഷിയ്ക്കാനും സമയം കളയാനും മാത്രമല്ല, ബിച്ചില്‍ പോകുന്നതിന് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്.

ബീച്ചില്‍ പോകുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

സ്‌ട്രെസ്

സ്‌ട്രെസ്

ബീച്ചില്‍ പോകുന്നത് സ്‌ട്രെസ് കുറയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നല്ല മൂഡ് നല്‍കുന്ന, സ്‌ട്രെസ് കുറയ്ക്കുന്ന സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും.

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

ബീച്ച് സൂര്യപ്രകാശത്തിന്റെ നല്ലൊരു ഉറവിടമാണ്. പ്രത്യേകിച്ച് ഉദയാസ്തമയ സമയത്ത്. ശരീരത്തിന് വൈറ്റമിന്‍ ഡി ലഭ്യമാകാന്‍ ഇത് സഹായിക്കും.

അണുനാശിനി

അണുനാശിനി

ഉപ്പ് അണുനാശിനിയാണ്. കടലിലെ ഉപ്പുവെള്ളത്തില്‍ കുളിയ്ക്കുന്നതും ഇറങ്ങുന്നതുമെല്ലാം അണുക്കളെ നശിപ്പിയ്ക്കും. മുറിവുകളുണ്ടെങ്കില്‍ വേഗമുണങ്ങാന്‍ സഹായിക്കും.

ലംഗ്‌സിന്

ലംഗ്‌സിന്

ബീച്ചിലെ കാറ്റ് ലംഗ്‌സിന് നല്ലതാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

ഉറക്കം

ഉറക്കം

ബീച്ചില്‍ പോയി വന്നാല്‍ നല്ല ഉറക്കം ലഭിയ്ക്കും. സ്‌ട്രെസ് കുറയുന്നതും നല്ല ശ്വസവുമെല്ലാമാണ് കാരണം.

ചര്‍മത്തിന്‌

ചര്‍മത്തിന്‌

ചര്‍മത്തിനും ബീച്ച് നല്ലതാണ്. കടല്‍ വെള്ളം ചര്‍മത്തെ വൃത്തിയാക്കും. ബാക്ടീരികകളെ കൊല്ലും.

Read more about: health ആരോഗ്യം
English summary

Health Benefits Of Going Beach

Why go to the beach? Well, you will be surprised to know that there are some health benefits of going to the beach.
Story first published: Saturday, August 29, 2015, 11:27 [IST]
X
Desktop Bottom Promotion