For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചന്ദ്രനമസ്കാരത്തിന്‍റെ ഗുണങ്ങള്‍

By Super
|

സൂര്യനമസ്കാരം എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ ചന്ദ്രനമസ്കാരം എന്ന് കേട്ടിട്ടുള്ളവര്‍ ചുരുക്കമായിരിക്കും. ഇടതുവശത്തിനും, വലത് വശത്തിനുമുള്ള വിവിധ നിലകള്‍ ഉള്‍പ്പെടുന്ന സൂര്യനമസ്കാരത്തിന് സമാനമായ ഒരു പൂര്‍ണ്ണ ആവൃത്തിയുള്ള യോഗ മുറ തന്നെയാണ് ചന്ദ്ര നമസ്കാരവും. സൂര്യനമസ്കാരത്തിന് 12 നിലകളാണെങ്കില്‍, ചന്ദ്രനമസ്കാരത്തിന് ചന്ദ്രപ്രകാശവുമായി ബന്ധപ്പെട്ട 14 നിലകളാണുള്ളത്.

ഇതില്‍ അര്‍ദ്ധ ചന്ദ്ര ആസനവും, റിലാക്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട "ഇട നാഡി" യും ഉള്‍പ്പെടുന്നു. ചന്ദ്രനമസ്കാരം ചെയ്യുമ്പോള്‍ ശ്വസനം കൂടുതലായി ആവശ്യം വരും. ഇതില്‍ പൂരകം(ശ്വസനം), കുംഭകം(പിടിച്ച് നിര്‍ത്തല്‍), രേചകം(നിശ്വാസം) എന്നിവ ഉള്‍പ്പെടുന്നു. ചിലര്‍ ഇതില്‍ ബാലാസനം, ഊര്‍ദ്ധമുഖ ശ്വാനാസനം എന്നിവയും ഉള്‍പ്പെടുത്തുന്നു. യോഗാചാര്യന്മാരായ ഡോ. അമ്രപാലി പാട്ടീല്‍, കേയ റായ്, ഫിറ്റ്നസ് കണ്‍സള്‍ട്ടന്‍റ് ആസിഫ് ഷെയ്ക്ക് എന്നിവര്‍ ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ നല്കുന്നു.

Chandranamaskar

ചന്ദ്രനമസ്കാരത്തിന്‍റെ ഗുണങ്ങള്‍

1. ചന്ദ്രോര്‍ജ്ജത്തെ ആഗിരണം ചെയ്യുന്നു

2. നിങ്ങള്‍ക്ക് വിശ്രാന്തിയും ആശ്വാസവും നല്കുന്നു.

3. രക്തത്തില്‍ ഓക്സിജന്‍ കൂടുതലായി കലര്‍ത്തുക വഴി ബുദ്ധിക്ക് തെളിമ നല്കുന്നു.

4. ആന്തരാവയവങ്ങള്‍ക്ക് ഗുണം ചെയ്യുന്നു.

5. സൂര്യനമസ്കാരം പോലെ തന്നെ ഇത് നിങ്ങളുടെ നട്ടെല്ലിന് വ്യായാമം നല്കുകയും, പിന്‍തുട ഞരമ്പില്‍ പ്രവര്‍ത്തിക്കുകയും, കാലുകള്‍, കൈ, പുറം, വയര്‍ എന്നിവടങ്ങളിലെ പേശികള്‍ക്ക് ഗുണം ചെയ്യുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

1. നിങ്ങള്‍ യോഗ ആരംഭിക്കുന്നതിന് മുമ്പ് ശരീരവും മനസും അതിനായി തയ്യാറാക്കിയിരിക്ക​ണം. നിവര്‍ന്ന് കാലുകള്‍ ഒരുമിച്ച് ചേര്‍ത്ത് നില്‍ക്കുക. കൈകള്‍ ശരീരത്തിനിരുവശവും വെച്ച് സാവധാനം ശ്വസിക്കുക. ഉച്ഛ്വാസത്തിലും നിശ്വാസത്തിലും ശ്രദ്ധയൂന്നുക. നിങ്ങള്‍ ശ്വസിക്കുന്ന രീതിയില്‍ ശ്രദ്ധിക്കുക.

2. എല്ലാ യോഗ മുറകളും നിങ്ങളുടെ ശ്വസനത്തോട് യോജിക്കുന്നതായിരിക്കണം. ആസനത്തിനും ശ്വസനത്തിനുമിടയിലെ ഭിന്നിപ്പ് ഒഴിവാക്കുക.

3. നിങ്ങളുടെ ശ്രദ്ധ ക്രമേണ പുരികങ്ങള്‍ക്കിടയില്‍ അജ്ന ചക്രത്തിലേക്ക് കൊണ്ടുവരിക. ചന്ദ്രന്‍റെ തെളിഞ്ഞ സൗമ്യമായ പ്രകാശത്തെ ഇവിടെ ഭാവന ചെയ്യുക.

4. ക്രമേണ ശ്രദ്ധ കുറയ്ക്കുകയും ശരീരത്തിലേക്ക് ശ്രദ്ധയൂന്നുകയും ചെയ്യുക.

വിവിധ ചന്ദ്രനമസ്കാര നിലകള്‍.

ആദ്യപകുതി.

1. പ്രണാമാസനം/പ്രാര്‍ത്ഥനാ നില

2. ഹസ്ത ഉത്തനാസനം/ കൈകളുയര്‍ത്തിയ നില

3. പാദസ്താസനം/ കൈ കാലില്‍ വച്ച നില

4. അശ്വ സഞ്ചലനാസനം/അശ്വാരൂഡ നില

5. അര്‍ദ്ധ ചന്ദ്രാസനം/ അര്‍ദ്ധ ചന്ദ്രന്‍റെ നില

6. പര്‍വ്വതാസനം / പര്‍വ്വതത്തിന്‍റെ നില

7. അഷ്ടാംഗ നമസ്കാരം/ശരീരത്തിലെ എട്ട് അവയവങ്ങളുപയോഗിച്ച് പ്രണാമം ചെയ്യല്‍.

8. ഭുജംഗാസനം/പെരുമ്പാമ്പിന്‍റെ നില

9. പര്‍വ്വതാസനം / പര്‍വ്വതത്തിന്‍റെ നില.

10. അശ്വ സഞ്ചലനാസനം/അശ്വാരൂഡ നില

11. അര്‍ദ്ധ ചന്ദ്രാസനം/ അര്‍ദ്ധ ചന്ദ്രന്‍റെ നില

12. പ്രാണാമാസനം/പ്രാര്‍ത്ഥനാ നില

13. ഹസ്ത ഉത്തനാസനം/ കൈകളുയര്‍ത്തിയ നില

14. പ്രാണാമാസനം/പ്രാര്‍ത്ഥനാ നില

രണ്ടാം ഘട്ടം - ഇതില്‍ അശ്വസഞ്ചനാസനത്തിലെ പിന്നോട്ടുള്ള കാലുകളുടെ നില തിരിച്ചുള്ള തരത്തില്‍ ചെയ്യും. അതായത് രണ്ടാം പകുതിയില്‍ വലത് പാദം പിന്നോട്ട് വച്ച് ചെയ്യുന്നതിന് പകരം ഇടത് കാല്‍ സ്ട്രെച്ച് ചെയ്യും. രണ്ടാം തവണ വലത് കാല്‍ വളച്ച് വലത് പാദം കൈകള്‍ക്കിടയിലാക്കും.

15. പ്രണാമാസനം

16. ഹസ്ത ഉത്തനാസനം

17. പാദസ്താസനം

18. അശ്വ സഞ്ചലനാസനം

19. അര്‍ദ്ധ ചന്ദ്രാസനം

20. പര്‍വ്വതാസനം

21. അഷ്ടാംഗ നമസ്കാരം

22. ഭുജംഗാസനം

23. പര്‍വ്വതാസനം

24. അശ്വ സഞ്ചലനാസനം

25. അര്‍ദ്ധചന്ദ്രാസനം

26. പാദസ്താസനം

27. ഹസ്ത ഉത്തനാസനം

28. പ്രണാമാസനം

ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍ - ഏത് യോഗമുറയും ചെയ്യുന്നതിന് മുമ്പായി ഒരു ഡോക്ടറുടെയും യോഗാചാര്യന്‍റെയും ഉപദേശം തേടുക.

ദോഷങ്ങള്‍ - ഹെര്‍ണിയ, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, ഹൃദയാഘാതത്തിന്‍റെ മുന്‍ അനുഭവം, നടുവിനുള്ള പ്രശ്നങ്ങള്‍, മുതുക് വേദന, വാതവേദന, ഹൃദയരോഗങ്ങള്‍ എന്നിവയുള്ളവര്‍ ഇവ ചെയ്യുന്നത് ഒഴിവാക്കണം.

ചന്ദ്രനമസ്കാരം എപ്പോള്‍ ചെയ്യണം? - ഈ ആസനങ്ങള്‍ രാത്രിയില്‍ ചന്ദ്രനെ ദര്‍ശിക്കാവുന്ന സമയത്താവുന്നതാണ് ഉചിതം. മറ്റ് ആസനങ്ങള്‍ ചെയ്യുന്നത് പോലെ തന്നെ ഇതും വെറും വയറ്റില്‍ ചെയ്യണം.

ചന്ദ്രനമസ്കാരം പൂര്‍ത്തിയായാല്‍ അല്പസമയം ശവാസനം ചെയ്യുക. സൂര്യനമസ്‌കാരം ചെയ്യാന്‍ പഠിയ്ക്കൂ

English summary

Health Benefits Of Chandra Namaskar

Here are some of the health benefits of chandra namaskar. Read more to know about,
X
Desktop Bottom Promotion