For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണ തേച്ച് കുളിക്കുന്നവരോട്...

By Sruthi K M
|

ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ഇരിക്കുക എന്നതാണ് പരമപ്രധാനം. എണ്ണ തേച്ച് കുളിച്ചാല്‍ മുടിയുടെ ഭംഗി പോകും എന്ന് പറഞ്ഞിരിക്കുന്നവരും ഉണ്ട്. എണ്ണ തേച്ച് കുളിക്കുന്നത് സൗന്ദര്യത്തിന് എന്തുകൊണ്ടും നല്ലതാണ്.

ദിവസവും എണ്ണ തേക്കണം എന്നല്ല പറയുന്നത്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും നിര്‍ബന്ധമായും എണ്ണ തേക്കണം. ഇത് നിങ്ങളുടെ ശരീരത്തിനും നല്ലതാണ്. പല രോഗങ്ങളും ഇല്ലാതാകാനും ശരീരത്തിന് തണുപ്പ് നല്‍കാനും എണ്ണ കുളി നല്ലതാണ്.

വെളിച്ചെണ്ണയിലുണ്ട് സൗന്ദര്യ രഹസ്യങ്ങള്‍

ശരീരക്ഷീണം മാറി പ്രസരിപ്പ് വീണ്ടെടുക്കാന്‍ എണ്ണ തേച്ചുള്ള കുളി സഹായിക്കും. എണ്ണ തേച്ചുള്ള കുളി നിങ്ങള്‍ക്ക് എന്തൊക്കെ ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നോക്കൂ...

ശരീരക്ഷീണം

ശരീരക്ഷീണം

ദിവസേന തലയിലും ശരീരത്തിലും എണ്ണ തേച്ച് കുളിക്കുന്നതിലൂടെ ശരീരക്ഷീണവും ഉറക്കമില്ലായ്മയും മാറികിട്ടും.

ഞരമ്പുകള്‍ക്ക്

ഞരമ്പുകള്‍ക്ക്

തലയില്‍ എണ്ണ തേക്കുമ്പോള്‍ ഞരമ്പുകള്‍ക്ക് പ്രസരിപ്പും ലഭിക്കും.

മസ്തിഷ്‌ക്കത്തിന്

മസ്തിഷ്‌ക്കത്തിന്

തലയില്‍ എണ്ണ തേക്കുന്നത് മസ്തിഷ്‌ക്കത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. എണ്ണതേച്ച് അരമണിക്കൂറിനുശേഷം താളിയിട്ട് കുളിച്ചാല്‍ തലയിലെ ചൂടിനെ മാറ്റി തണുപ്പ് നിലനിര്‍ത്തും.

തലയ്ക്ക്

തലയ്ക്ക്

തലയിലെ നീരിറക്കം കുറയ്ക്കുന്നതിനും തലമുടിയുടെ ആരോഗ്യത്തിനും എണ്ണതേച്ചുള്ള കുളി നല്ലതാണ്.

ദഹനക്കേട്

ദഹനക്കേട്

ദഹനക്കേടുള്ളവര്‍ തലയില്‍ എണ്ണതേക്കുന്നത് കുറക്കുന്നതാണ് നല്ലത്.

കഫം

കഫം

വിട്ടുമാറാത്ത കഫം ഉള്ളവരും തലയില്‍ എണ്ണ തേക്കുന്നത് ഒഴിവാക്കേണ്ടതാണ്.

വാതരോഗം

വാതരോഗം

ശരീരത്തിലെ വാതരോഗങ്ങള്‍ അകറ്റാന്‍ എണ്ണ തേച്ചുള്ള മസാജും കുളിയും നല്ലതാണ്.

ചര്‍മത്തിന്

ചര്‍മത്തിന്

ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇതുമൂലം സാധിക്കും. ചര്‍മം തിളക്കത്തോടെയും യുവത്വത്തോടെയും സംരക്ഷിക്കും.

ഓര്‍മശക്തി

ഓര്‍മശക്തി

തലയില്‍ എണ്ണ തേക്കുന്നത് ബുദ്ധിക്കും ഓര്‍മയ്ക്കും ഗുണം ചെയ്യും.

നരച്ച മുടിക്ക്

നരച്ച മുടിക്ക്

നരച്ച മുടി അകറ്റാനും എണ്ണ തേച്ചുള്ള കുളി സഹായിക്കും. മുടിക്ക് നല്ല ബലം ലഭിക്കുകയും ചെയ്യും.

സന്ധികള്‍ക്ക്

സന്ധികള്‍ക്ക്

ശരീരത്തിലെ സന്ധികള്‍ക്കുണ്ടാകുന്ന ബലക്ഷയം ഇല്ലാതാക്കാനും എണ്ണ തേച്ച് കുളിക്കാം. എല്ലുകളുടെ ചലനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും..

അണുവിമുക്തമാക്കും

അണുവിമുക്തമാക്കും

ശരീരത്തിലെ അണുക്കളെ തുടച്ചുമാറ്റി വൃത്തിയായി സൂക്ഷിച്ചുവെക്കാന്‍ സഹായിക്കും.

രക്തപ്രവാഹം

രക്തപ്രവാഹം

ശരീരത്തിലും തലയിലും എണ്ണ തേച്ചുള്ള കുളി രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. രക്തക്കുഴലുകള്‍ വികസിക്കുകയും ചെയ്യും.

പ്രതിരോധശേഷി

പ്രതിരോധശേഷി

എണ്ണ തേച്ചുള്ള കുളി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

സ്‌കിന്‍ ക്യാന്‍സര്‍

സ്‌കിന്‍ ക്യാന്‍സര്‍

സ്‌കിന്‍ ക്യാന്‍സര്‍ തടഞ്ഞുനിര്‍ത്താന്‍ എണ്ണ തേച്ചുള്ള കുളി സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

English summary

health and skin benefits of bath oils

taking an oil bath is the resulting health and glow of the skin.
Story first published: Tuesday, April 28, 2015, 13:34 [IST]
X
Desktop Bottom Promotion