For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ശീലങ്ങള്‍ കിഡ്‌നിയെ കേടു വരുത്തും

|

ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിയ്ക്കുന്നതില്‍ കിഡ്‌നിയ്ക്കു പ്രധാനപ്പെട്ട പങ്കുണ്ട്. കിഡ്‌നി 20 ശതമാനമെങ്കിലും പ്രവര്‍ത്തനക്ഷമമാണെങ്കില്‍ ഏതാണ്ട് നോര്‍മലായ ജീവിതം നയിക്കാനുമാവും. ഇതുകൊണ്ടു തന്നെ കിഡ്‌നിയ്ക്കുണ്ടാകുന്ന പല പ്രശ്‌നങ്ങളും വളരെ വൈകി മാത്രമേ നമ്മുടെ ശ്രദ്ധയില്‍ പെടാറുള്ളൂ.

കിഡ്‌നിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. ഭക്ഷണ, ജീവിത ശൈലികള്‍ ഇതില്‍ പെടുന്നു. ഇവ ഒരു പരിധി വരെ ശ്രദ്ധിച്ചാല്‍ നമുക്ക് കിഡ്‌നി ആരോഗ്യം കാത്തു സൂക്ഷിയ്ക്കാനാവും.

കിഡ്‌നിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ചില ശീലങ്ങളെക്കുറിച്ചറിയൂ, ഇവ പലതും നാം നിസാരമായി കണക്കാക്കുന്നവയായിരിയ്ക്കും.

മൂത്രമൊഴിയ്ക്കാതിരിയ്ക്കുന്നത്‌

മൂത്രമൊഴിയ്ക്കാതിരിയ്ക്കുന്നത്‌

മൂത്രശങ്ക തോന്നിയാലും പല കാരണങ്ങള്‍ കൊണ്ട് മൂത്രമൊഴിയ്ക്കാതിരിയ്ക്കുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് കിഡ്‌നി പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.

കോള

കോള

കോള പോലുള്ള പാനീയങ്ങള്‍ കിഡ്‌നി ആരോഗ്യത്തിനു കേടാണ്. ഇവ കഴിയ്ക്കുന്നവര്‍ക്ക് കിഡ്‌നിയ്ക്കു തകരാറുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഉപ്പ്

ഉപ്പ്

ഉപ്പ് അധികം കഴിയ്ക്കുന്ന ശീലവും കിഡ്‌നിയ്ക്കു ദോഷകരമാണ്. ഇത് ബിപി കൂടും. കിഡ്‌നിയില്‍ മര്‍ദം കൂടുതലേല്‍പ്പിയ്ക്കാന്‍ കാരണമാകും. ദിവസം 5.8 ഗ്രാം ഉപ്പിനേക്കാള്‍ കൂടുതല്‍ കഴിയ്ക്കരുത്.

പെയിന്‍ കില്ലറുകള്‍

പെയിന്‍ കില്ലറുകള്‍

പെയിന്‍ കില്ലറുകള്‍ കഴിയ്ക്കുന്ന ശീലവും കിഡ്‌നിയ്ക്കു ദോഷകരമാണ്. പെയിന്‍ കില്ലറുകളുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ കിഡ്‌നി തകരാറും ഉള്‍പ്പെടുന്നു.

വൈറ്റമിന്‍ ബി6

വൈറ്റമിന്‍ ബി6

വൈറ്റമിന്‍ ബി6 കിഡ്‌നി ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഇതിന്റെ കുറവ് കിഡ്‌നി സ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങളിലേയ്ക്കു നയിക്കുന്നു. ദിവസവും 1.3 മില്ലിഗ്രാം വൈറ്റമിന്‍ ബി6 കഴിയ്ക്കണം. ഉരുളക്കിഴങ്ങ്, ബീഫ് ലിവര്‍, മീന്‍, കടല, സിട്രസ് ഗണത്തില്‍ പെടാത്ത പഴവര്‍ഗങ്ങള്‍ എന്നിവ വൈറ്റമിന്‍ ബി6 ഉറവിടമാണ്.

വ്യായാമക്കുറവ്

വ്യായാമക്കുറവ്

വ്യായാമക്കുറവ് കിഡ്‌നി തകരാറിലാക്കും. ശാരീരിക വ്യായാമമുള്ളവര്‍ക്ക് കിഡ്‌നി പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത 31 ശതമാനം കുറവാണ്.

മഗ്നീഷ്യം

മഗ്നീഷ്യം

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളുടെ അപര്യാപ്തതയും കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കാം. മഗ്നീഷ്യം കുറവ് വേണ്ട രീതിയില്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നതില്‍ നിന്നും ശരീരത്തെ തടയും. ഇത് കിഡ്‌നിയില്‍ കാല്‍സ്യം അടിഞ്ഞു കൂടി കിഡ്‌നി സ്‌റ്റോണ്‍ വരുന്നതിനു കാരണമാകും.

കഫീന്‍

കഫീന്‍

കഫീന്‍ കൂടുതല്‍ കഴിയ്ക്കുന്നത് ശരീരത്തിന് ദോഷകരമാണ്. കാപ്പിയില്‍ മാത്രമല്ല, എനര്‍ജി ഡ്രിങ്കുകളിലും സോഫ്റ്റ് ഡ്രിങ്കുകളിലുമെല്ലാം കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ബിപി കൂട്ടും. കിഡ്‌നിയെ ദോഷകരമായി ബാധിയ്ക്കും.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ഉറക്കക്കുറവ് കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കുന്ന മറ്റൊരു ഘടകമാണ്. ഉറക്കത്തിലാണ് കിഡ്‌നി ടിഷ്യൂവിന്റെ കേടുപാടുകള്‍ പരിഹരിയ്ക്കപ്പെടുന്നത്. ഉറക്കക്കുറവ് ഇതിനെ ബാധിയ്ക്കും. കിഡ്‌നിയെ കേടു വരുത്തും.

വെള്ളം കുടി

വെള്ളം കുടി

വെള്ളം കുടി കുറയുന്നത് കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കുന്ന മറ്റൊരു ഘടകമാണ്. വിഷാംശം ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നതിന് ഇത് അത്യാവശ്യം. വെള്ളംകുടി കുറയുന്നത് ഇതിനെ ബാധിയ്ക്കും. കിഡ്‌നി ആരോഗ്യത്തെ കേടു വരുത്തും.

ഡയബെറ്റിസ്, ബിപി

ഡയബെറ്റിസ്, ബിപി

ഡയബെറ്റിസ്, ബിപി എന്നിവ കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കുന്ന രോഗങ്ങളാണ്. ഇവയ്ക്കുള്ള മരുന്നുകള്‍ മുടക്കുന്നത് ഈ രോഗങ്ങള്‍ അധികമാകാന്‍ മാത്രമല്ല, കിഡ്‌നി പ്രശ്‌നങ്ങള്‍ ഉണ്ടാകാനും കാരണമാകും. ഇവ കൃത്യമായി നിയന്ത്രിച്ചുനിര്‍ത്തുക. ഇവയെ അവഗണിയ്ക്കുന്ന ശീലം അരുത്.

അണുബാധകള്‍

അണുബാധകള്‍

അണുബാധകള്‍, അതായത് മൂത്രാശയ അണുബാധ, കോള്‍ഡ് തുടങ്ങിയവ അവഗണിയ്ക്കുന്നതും കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കും. ഇവ പലപ്പോഴും കിഡ്‌നി പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

പുകവലി

പുകവലി

പുകവലി കിഡ്‌നിയെ ബാധിയ്ക്കുന്ന മറ്റൊരു ശീലമാണ്. ഇതുമൂലം ആര്‍ട്ടീരിയോ ക്ലീറോസിസ്, അഥവാ രക്തക്കുഴലുകള്‍ ചുരുങ്ങുന്ന അവസ്ഥയുണ്ടാകുന്നു. ഇത് കിഡ്‌നിയടക്കമുള്ള ശാരീരിക അവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കാന്‍ കാരണമാകും.

അമിത മദ്യപാനം

അമിത മദ്യപാനം

അമിത മദ്യപാനം കരളിനെ മാത്രമല്ല, കിഡ്‌നിയേയും ബാധിയ്ക്കും. ഈ ശീലം ഒഴിവാക്കുക.

അധികം പ്രോട്ടീന്‍

അധികം പ്രോട്ടീന്‍

അധികം പ്രോട്ടീന്‍ കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കുന്ന മറ്റൊരു ഘടകമാണ്. പ്രോട്ടീന്‍ ദഹനം ബൈ പ്രൊഡക്ടായി അമോണിയയുണ്ടാക്കുന്നു. ഇത് കിഡ്‌നിയ്ക്കു നല്ലതല്ല.

Read more about: kidney കിഡ്‌നി
English summary

Habits That Affect Your Kidney

Some bad habits of yours can damage your kidneys. Excess salt intake and pain killers cause kidney damage. Have a look at some important things that harm your kidney,
Story first published: Monday, July 20, 2015, 10:32 [IST]
X
Desktop Bottom Promotion