For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേദന മാറ്റും മുത്തശ്ശി വിദ്യകള്‍!!

By Super
|

എന്തെങ്കിലും വേദന വന്നാലുടനെ ഗുളിക കഴിക്കുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ അത് അവസാനിപ്പിച്ച് നിങ്ങളുടെ അടുക്കളയില്‍ നിന്ന് തന്നെ പ്രതിവിധികള്‍ കണ്ടെത്തുന്ന ശീലം ആരംഭിക്കാന്‍ സമയമായി.

വയറ്റിലെ അള്‍സറിന് വീട്ടിലുണ്ടോ പരിഹാരം?

ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന അത്തരം ചില വീട്ടുമരുന്നുകള്‍ പരിചയപ്പെടാം.

ആര്‍ത്തവ സംബന്ധമായ വേദന

ആര്‍ത്തവ സംബന്ധമായ വേദന

2-3 നാരങ്ങയുടെ നീര് തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് ദിവസവും കുടിക്കുക.

പഴക്കം ചെന്ന തലവേദന

പഴക്കം ചെന്ന തലവേദന

ആപ്പിള്‍ തോല്‍ കളഞ്ഞ് അരിയുക. അല്പം ഉപ്പ് വിതറി രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കുക.

വായുക്ഷോഭം

വായുക്ഷോഭം

1/4 സ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ കലക്കി കുടിക്കുക.

തൊണ്ടവേദന

തൊണ്ടവേദന

2-3 തുളസിയില വെള്ളത്തിലിട്ട് ചെറിയ തീയില്‍ തിളപ്പിച്ച് ഈ വെള്ളം കവിള്‍ക്കൊള്ളുക.

വായ്പ്പുണ്ണ്

വായ്പ്പുണ്ണ്

വാഴപ്പഴം തേന്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് പെട്ടന്ന് ആശ്വാസം നല്കും. ഇവ പേസ്റ്റ് രൂപത്തിലാക്കി വായ്പ്പുണ്ണുള്ള ഭാഗങ്ങളില്‍ തേക്കുക.

മൂക്കൊലിപ്പ്

മൂക്കൊലിപ്പ്

ഓര്‍ഗാനിക് ആപ്പിള്‍ സിഡെര്‍ വിനഗറും അല്പം ചുവന്ന മുളക്പൊടിയും അരകപ്പ് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് ചൂടോടെ ദിവസം കുറഞ്ഞത് രണ്ട് തവണ കുടിക്കുക.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

നെല്ലിക്ക പാലുമായി ചേര്‍ത്ത് ദിവസവും കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് രാവിലെ കഴിക്കുന്നതാണ് ഉചിതം.

ആസ്ത്മ

ആസ്ത്മ

ഒരു ടേബിള്‍സ്പൂണ്‍ തേന്‍ അര ടേബിള്‍ സ്പൂണ്‍ കറുവപ്പട്ടയുമായി ചേര്‍ത്ത് രാത്രി കിടക്കുന്നതിന് മുമ്പായി കഴിക്കുക.

താരന്‍

താരന്‍

പച്ചക്കര്‍പ്പൂരം വെളിച്ചെണ്ണയുമായി കലര്‍ത്തി എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പായി തലയില്‍ തേക്കുക.

അകാലനര

അകാലനര

ഉണക്കിയ നെല്ലിക്ക വെളിച്ചണ്ണയിലിട്ട് കരിയുന്നത് വരെ തിളപ്പിക്കുക. ഇത് ദിവസവും തേക്കുക.

കറുത്തപാടുകള്‍

കറുത്തപാടുകള്‍

ഓറഞ്ച് ജ്യൂസ് ഗ്ലിസറിനുമായി ചേര്‍ത്ത് തേക്കുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ മങ്ങാന്‍ സഹായിക്കും.

English summary

Genius Home Remedies You Must Know

Are you among those who pop a pill every time you experience some pain? Well, it's time you turn to your kitchen. There are so many natural remedies available that can be utilized for your overall well being.
 
X
Desktop Bottom Promotion