For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോഗിങ്ങിന്‌ മുമ്പ്‌ കഴിക്കേണ്ട ഭക്ഷണം

By Super
|

ജോഗിങ്ങിന്‌ പോകും മുമ്പ്‌ എന്ത്‌ കഴിക്കാം? എത്ര കഴിക്കാം? പ്രഭാത ഭക്ഷണം കഴിക്കാതെ ജോഗിങ്ങിന്‌ പോകാമോ? ജോഗിങ്ങിന്‌ പോകും മുമ്പ്‌ കാപ്പി കുടിക്കണോ? രാവിലെ നേരത്തെ ഏഴുനേല്‍റ്റാല്‍ ജോഗിങ്ങ്‌ എപ്പോള്‍ തുടങ്ങാം. രാവിലെ ജോഗിങ്‌ ചെയ്‌തു തുടങ്ങാന്‍ തീരുമാനിക്കുന്ന പലരുടെയും മനസ്സില്‍ ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്‌.

jog1

ജോഗിങ്‌ ദിനചര്യയാക്കുക

നിങ്ങള്‍ ഒരു മത്സരഓട്ടക്കാരനാണെങ്കില്‍ പതിവായി രാവിലെ എഴുനേല്‍ക്കുകയും ഉച്ചയ്‌ക്ക്‌ മുമ്പ്‌ ജോഗ്ഗിങ്‌ ചെയ്യുകയും വേണം. ഓട്ടങ്ങള്‍ രാവിലെ പത്ത്‌ മണിക്ക്‌ മുമ്പ്‌ തുടങ്ങണമെന്നത്‌ ഒരു നിയമം പോലെയാണ്‌. വ്യായാമത്തിന്‌ ശേഷം ജോഗ്ഗിങിന്‌ പോകുന്നവര്‍ക്കും വൈകുന്നേരം ചെയ്യുന്നവര്‍ക്കും ഇതൊരു പ്രശ്‌നമാണ്‌. അതിനാല്‍ പരിശീലനത്തിന്‌ മുമ്പ്‌ പ്രഭാത ഭക്ഷണം കഴിക്കാനും ബാത്‌റൂമില്‍ പോകാനും ശരീരത്തെ തയ്യാറാക്കണം . അങ്ങനെയങ്കില്‍ ഓടുമ്പോഴും പരിശീലനം നടത്തുമ്പോഴും പ്രശ്‌നം ഉണ്ടാകില്ല.

ജോഗിങ്ങിന്‌ മുമ്പ്‌ പ്രഭാത ഭക്ഷണം

രാവിലെ ജോഗ്ഗിങ്ങിന്‌ മുമ്പ്‌ വളരെ നേരത്തെ ഭക്ഷണം കഴിക്കുന്നതാണോ നല്ലത്‌? രാവിലെ ആറ്‌ മണി, ഏഴ്‌ മണി, എട്ട്‌ മണി ഏതാണ്‌ മികച്ച സമയം?

ഇത്‌ വളരെ നല്ലൊരു ചോദ്യമാണ്‌, ഓടുന്നതിന്‌ മുമ്പ്‌ ഭക്ഷണം കഴിക്കുന്നത്‌ ഓടുമ്പോള്‍ മികച്ച ഫലം നല്‍കും. എന്നാല്‍, ഭക്ഷണ ശേഷം ഓടുമ്പോള്‍ ചിലപ്പോള്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകാം.അമിത ഭക്ഷണം ഒഴിവാക്കുക.ദഹിക്കാന്‍ പ്രയാസമുള്ളവയും കഴിക്കരുത്‌. എന്നാല്‍ ഭക്ഷണം കഴിക്കുന്നത്‌ ഊര്‍ജം ലഭിക്കാനും,ഹൈപ്പര്‍ഗ്ലൈസീമിയ, ക്ഷീണം എന്നിവ തടയാനും സഹായിക്കും.

വ്യത്യസ്‌തമായ അഭിപ്രായങ്ങള്‍ ഇത്‌ സംബന്ധിച്ചിട്ടുണ്ട്‌. അതിനാല്‍ 100 ശതമാനം ശരിയായ മാര്‍ഗം ഉണ്ടായെന്ന്‌ വരില്ല. ഓടുന്നതിന്‌ മുമ്പ്‌ പല തരത്തിലുള്ള ഭക്ഷണങ്ങള്‍ പരീക്ഷിച്ച്‌ നോക്കുക.

jog2

പ്രഭാത ഭക്ഷണം കഴിക്കാതെ ജോഗിങ്ങ്‌

നിങ്ങള്‍ മനപ്പൂര്‍വം ഭക്ഷണം കഴിക്കേണ്ട എന്ന്‌ തീരുമാനിച്ച്‌ ഓടുകയാണെങ്കില്‍ ചിലപ്പോള്‍ നല്ലതാണ്‌. തലേദിവസം ശരീരത്തില്‍ കരുതലായി സൂക്ഷിച്ചിട്ടുള്ള കാര്‍ബോഹൈഡ്രേറ്റ്‌ ഉപയോഗിക്കാന്‍ ഇത്‌ സഹായിക്കും. ഒഴിഞ്ഞ വയറുമായി ഓടിയാല്‍ കൊഴുപ്പിന്റെ ദഹനം വേഗത്തിലാകും . ഇത്‌ ഇന്ധനമായി ഉപയോഗിക്കും. ഭക്ഷണമില്ലാതെയുള്ള രാവിലത്തെ പരിശീലനം 45 മിനുട്ടു വരെ ആകാം. പരിശീലനം ചെയ്‌ത്‌ തുടങ്ങും മുമ്പ്‌ ഒരു ഗ്ലാസ്സ്‌ വെള്ളം കുടിക്കുക.

അല്‍പം ഭക്ഷണം കഴിച്ചിട്ട്‌ ഓടുകയാണെങ്കില്‍ വയറിനെ കബളിപ്പിക്കാന്‍ കഴിയും. വയറിന്‌ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലും വിശപ്പ്‌ തോന്നുകയാണെങ്കിലും തേന്‍, ബ്രഡ്‌ പോലെ അല്‍പം ഭക്ഷണം എന്തെങ്കിലും കഴിച്ച്‌ വയറിനെ പറ്റിക്കാം. കുക്കീസ്‌, പഴം പോലുള്ളവ കഴിക്കുന്നതിലൂടെ വയറിന്‌ തൃപ്‌തി തോന്നും.

jog3

ജ്യൂസ്‌

എഴുനേറ്റതിന്‌ ശേഷം ഒരു ഗ്ലാസ്സ്‌ നാരങ്ങ വെള്ളമോ തേന്‍ ചേര്‍ത്ത ചായയോ കുടിക്കാം. ഇവ രണ്ടും വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയിലൂടെ ഊര്‍ജം ലഭ്യമാക്കും.

കാപ്പി

കാപ്പി വിരേചന ഔഷധം പോലെ പ്രവര്‍ത്തിക്കും, അതിനാല്‍ ആദ്യമായി ഓടി തുടങ്ങുമ്പോള്‍ കാപ്പി കുടിച്ചിട്ട്‌ അധിക ദൂരം പോകരുത്‌. തിമിരം തടയാന്‍ വീട്ടുവൈദ്യങ്ങള്‍

Read more about: health ആരോഗ്യം
English summary

Food Facts To Know Before Your Morning Jog

Here are some of the facts about foods before your jogging. Read more to know about,
X
Desktop Bottom Promotion