For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംപൊട്ടന്‍സ് വരുത്തും ഭക്ഷണങ്ങള്‍

|

ഇംപൊട്ടന്‍സ് പുരുഷന്മാരുടെ ലൈംഗികശേഷിക്കുറവിനെയാണ് ഉദ്ദേശിയ്ക്കുന്നത്. ഷണ്ഡത്വം എന്നാണ് ഇതിന്റെ മലയാള അര്‍ത്ഥം. ഇതിന് പല കാരണങ്ങളുമുണ്ടാകാം. ജീവിതശൈലികളും അസുഖങ്ങളും മുതല്‍ ചില ഭക്ഷണങ്ങള്‍ വരെ ഇതിനു കാരണമാകാം. പൂര്‍ണമായി ലൈംഗികശേഷിയില്ലാത്തവരേയാണ് ഈ വാക്കു കൊണ്ടുദ്ദേശിയ്ക്കുന്നതെങ്കിലും ഉദ്ധാരണപ്രശ്‌നങ്ങളും ശീഘ്രസ്ഖലനവുമെല്ലാം ഇതില്‍ പെടുത്താം.

ഇംപൊട്ടന്‍സ് അഥവാ ലൈംഗികശേഷിക്കുറവു വരുത്തുന്ന ചില പ്രത്യേക തരം ഭക്ഷണങ്ങളുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ എതൊക്കെയെന്നറിയൂ, ഇവ ഒഴിവാക്കൂ,

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ലൈംഗികശേഷിക്കുറവു വരുത്താം. ഇവയിലെ കെമിക്കലുകളും ഉയര്‍ന്ന തോതിലെ ഉപ്പുമെല്ലാം ദോഷം ചെയ്യും.

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍ ശരീരത്തിലെ രക്തസഞ്ചാരത്തെ ബാധിയ്ക്കും. ഇത് ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കുകയും ചെയ്യു.ം ഉദ്ധാരണക്കുറവടക്കമുള്ള ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് ഇത് ഇട വരുത്തും.

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. മാത്രമല്ല, ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണം കൂടിയാണിത്.

സാച്വറേറ്റഡ് ഫാറ്റ്

സാച്വറേറ്റഡ് ഫാറ്റ്

സാച്വറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഇംപൊട്ടന്‍സിനുള്ള മറ്റൊരു പ്രധാന കാരണമാണ്. ഇവ ആര്‍ട്ടറികളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനും രക്തപ്രവാഹം തടയുന്നതിനും കാരണമാകും. ബീഫ് പോലുള്ളവയുടെ ഉപയോഗം കുറയ്ക്കുക.

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍ കാല്‍സ്യത്തിന്റെ പ്രധാന ഉറവിടമെങ്കിലും കൊഴുപ്പടങ്ങിയ പാലുല്‍പന്നങ്ങള്‍ ലൈംഗികതയ്ക്കു തടസമാണ്. കൊഴുപ്പൊഴിവാക്കിയവ മാത്രം ഉപയോഗിയ്ക്കുക.

ഐസ്‌ക്രീം

ഐസ്‌ക്രീം

ഐസ്‌ക്രീം ഇംപൊട്ടന്‍സിയ്ക്കു കാരണമാകുന്ന മറ്റൊരു ഭക്ഷണമാണ്.

റിഫൈന്‍ഡ് ഷുഗര്‍

റിഫൈന്‍ഡ് ഷുഗര്‍

റിഫൈന്‍ഡ് ഷുഗര്‍ അടങ്ങിയ ഭക്ഷണങ്ങളും പുരുഷന്മാരിലെ ലൈംഗികശേഷിക്കുറവിനുള്ള ഒരു പ്രധാന കാരണം തന്നെയാണ്.

സോഡിയം

സോഡിയം

സോഡിയം അഥവാ ഉപ്പടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക. ഇത് ഇംപൊട്ടന്‍സിയെ ബാധിയ്ക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സാധ്യതയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് ഇംപൊട്ടന്‍സിയ്ക്കുള്ള മറ്റൊരു കാരണമാണ്.

ഫ്രോസന്‍

ഫ്രോസന്‍

ഫ്രോസന്‍ ഭക്ഷണങ്ങളും ലൈംഗിക ആരോഗ്യത്തിനു നല്ലതല്ല. ഇവയും ഉപേക്ഷിയ്ക്കുക.

കാന്‍ ഫുഡ്

കാന്‍ ഫുഡ്

കാന്‍ ഫുഡ് ആരോഗ്യത്തെ ബാധിയ്ക്കുന്നതുപൊലെ തന്നെ ലൈംഗികശേഷിക്കുറവിനും കാരണമാകും. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

ആള്‍ക്കഹോള്‍

ആള്‍ക്കഹോള്‍

ആള്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളും അമിത അളവിലുള്ള മദ്യവുമെല്ലാം ര്ക്തപ്രവാഹത്തെ ബാധിയ്ക്കും. ഇതുവഴി ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കും ഇംപൊട്ടന്‍സിയ്ക്കുമെല്ലാം വഴി വയ്ക്കുകയും ചെയ്യും.ലൈംഗിക ബലഹീനതയ്ക്കു ചില കാരണങ്ങള്‍

Read more about: health ആരോഗ്യം
English summary

Foods That Causes Impotency

Are there foods that cause impotence? Well, erection problems in men may arise due to age but in some cases, even young men get affected by the problem.
Story first published: Wednesday, January 14, 2015, 12:30 [IST]
X
Desktop Bottom Promotion