For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ ഒരുമിച്ചു കഴിച്ചാല്‍ ഇരട്ടി പ്രയോജനം!!

By Super
|

ഭക്ഷണങ്ങളിലെയും പാനീയങ്ങളിലെയും ചില ഘടകങ്ങള്‍ (ധാതുക്കള്‍, വിറ്റാമിനുകള്‍, ഫൈറ്റോന്യൂട്രിയന്‍റുകള്‍, ഫൈബര്‍, കൊഴുപ്പ് തുടങ്ങിയവ) പരസ്പരം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും കൂടുതല്‍ ആരോഗ്യവും വര്‍ദ്ധിച്ച രോഗപ്രതിരോധ ശേഷിയും നല്കുകയും ചെയ്യും എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.

ഒരേ ഭക്ഷണത്തിലെ വ്യത്യസ്ഥമായ പോഷകങ്ങളും വിവിധ ഭക്ഷണങ്ങളിലെ പോഷകങ്ങളും ചില പ്രത്യേക ഭക്ഷണ രീതികളില്‍ ഒരുമിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. ഭക്ഷണങ്ങളിലെ അത്തരം ചില കൂടിച്ചേരലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ചീരയും നാരങ്ങയും

ചീരയും നാരങ്ങയും

ചീരയില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ചീരയില്‍ അല്പം നാരങ്ങനീര് ചേര്‍ത്താല്‍ ഇരുമ്പ് കൂടുതല്‍ കാര്യക്ഷമമായി ശരീരത്തിലേക്ക് ആഗിരണം ചെയ്യും.

ബ്രൊക്കോളിയും തക്കാളിയും

ബ്രൊക്കോളിയും തക്കാളിയും

പച്ചക്കും വേവിച്ചും കഴിക്കാവുന്ന ആരോഗ്യകരമായ ഒരിനമാണ് ബ്രൊക്കോളി. ബ്രൊക്കോളിക്കൊപ്പം തക്കാളി കഴിക്കുന്നത് ആരോഗ്യകരമാണ്. ഇത് ക്യാന്‍സറിനെ ചെറുക്കാനും സഹായിക്കും.

തക്കാളിയും ഒലിവ് ഓയിലും

തക്കാളിയും ഒലിവ് ഓയിലും

തക്കാളിയില്‍ കൊഴുപ്പിനെ ലയിപ്പിക്കുന്ന ആന്‍റിഓക്സിഡന്‍റായ ലൈസോപീനും, കരോട്ടിനോയ്ഡുകളും അടങ്ങിയിരിക്കുന്നു. ഇവ ഒലിവ് ഓയിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ എന്നിവയെ തടയുകയും ചെയ്യും.

മത്സ്യവും കറി പൗഡറും

മത്സ്യവും കറി പൗഡറും

മത്സ്യത്തിലെ ഹൃദയാരോഗ്യത്തിന് അനുയോജ്യമായ ഒമേഗ 3 ഫാറ്റി ആസിഡും, ഡിഎച്ച്എ, ഇപിഎ എന്നീ കൊഴുപ്പുകളും ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും. കറി പൗഡറുമൊത്ത് ഉപയോഗിക്കുമ്പോള്‍ മത്സ്യത്തിന് കൂടുതല്‍ ഗുണം ലഭിക്കും.

വെളുത്തുള്ളിയും ഉള്ളിയും

വെളുത്തുള്ളിയും ഉള്ളിയും

ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ഉള്ളിയും വെളുത്തുള്ളിയും. വെളുത്തുള്ളിയിലെ പോഷകഘടകങ്ങള്‍ ഉള്ളിയുടെ ഘടകങ്ങളുമായി ചേരുമ്പോള്‍ ധമനികളെ വഴക്കമുള്ളതും, തടസ്സങ്ങളില്ലാത്തതുമാക്കും.

ബെറികള്‍

ബെറികള്‍

ഫ്രഷായ ബെറികള്‍ തനിയെ കഴിക്കുന്നത് ആരോഗ്യപ്രദമാണെങ്കിലും, അതിനേക്കാള്‍ ആരോഗ്യകരമാണ് ബ്ലാക്ക്ബെറി, ബ്ലുബെറി, സ്ട്രോബെറി, റാസ്പബെറി തുടങ്ങിയവ ഒരുമിച്ച് കഴിക്കുന്നത്.

ആപ്പിളും ആപ്പിള്‍ തൊലിയും

ആപ്പിളും ആപ്പിള്‍ തൊലിയും

കഴിക്കുമ്പോള്‍ ആപ്പിളിന്‍റെ തോല്‍ കളയരുത്. ആപ്പിള്‍ തോലിനൊപ്പം കഴിക്കുന്നത് ഏറെ ഗുണകരമാണ്. യഥാര്‍ത്ഥത്തില്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന, ആപ്പിളിലെ മിക്കവാറും ഘടകങ്ങളും അടങ്ങിയിരിക്കുന്നത് അതിന്‍റെ തൊലിയിലാണ്. ഇവ ഒരുമിച്ച് കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും.

ചണവിത്തും സോയാബീനും

ചണവിത്തും സോയാബീനും

ചണവിത്തും സോയാബീനും ഒരുമിച്ച് കഴിക്കുന്നത് സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ്. ഇവ ഒരുമിച്ച് കഴിക്കുന്നത് സോയയും ചണവിത്തും തനിയെ കഴിക്കുന്നതിനേക്കാള്‍ ഫലപ്രദമായി സ്തനാര്‍ബുദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

ടോഫുവും ചായയും

ടോഫുവും ചായയും

എഷ്യന്‍ രാജ്യങ്ങളില്‍ ആളുകള്‍ സോയ ഉത്പന്നങ്ങളും ചായയും പതിവായി കഴിക്കുന്നതിന് കാരണമുണ്ട്. ഇവ ഒരുമിച്ച് കഴിക്കുന്നത് ക്യാന്‍സറിനെ ചെറുക്കും എന്നതാണത്. അമേരിക്കയിലേക്കാള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവ അല്പം കുറവായാണ് കാണുന്നത്. ഗ്രീന്‍ ടീ അല്ലെങ്കില്‍ ബ്ലാക്ക് ടീക്കൊപ്പം ടോഫു കഴിക്കുന്നത് നല്ലതാണ്.

മുളകും ആര്‍ട്ടിച്ചോക്കും -

മുളകും ആര്‍ട്ടിച്ചോക്കും -

ഇരുമ്പ് ധാരാളമായി അടങ്ങിയ ഇലക്കറികളും, ഉണങ്ങിയ പഴങ്ങളും, ആര്‍ട്ടിചോക്ക്സും, ചീരയും മറ്റും വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമായ തക്കാളി, മുളക്, നാരങ്ങ എന്നിവയ്ക്കൊപ്പം കഴിക്കുന്നത് അവ ശരീരത്തിലേക്ക് നന്നായി ആഗിരണം ചെയ്യപ്പെടാന്‍ സഹായിക്കും.

ഗ്രീന്‍ ടീയും നാരങ്ങയും

ഗ്രീന്‍ ടീയും നാരങ്ങയും

നാരങ്ങ ഗ്രീന്‍ ടീയില്‍ ചേര്‍ത്ത് കഴിക്കുന്നത് ന്യൂട്രിയന്‍റുകളെ അഞ്ചിരട്ടി കരുത്തുള്ളതാക്കും. മത്സ്യം കഴിക്കുന്നതിനൊപ്പം ഗ്രീന്‍ ടീ കഴിച്ചാല്‍ മെര്‍ക്കുറി രക്തത്തിലേക്ക് പ്രവേശിക്കുന്നത് തടയാനാവും.

അവൊക്കാഡോയും തക്കാളിയും

അവൊക്കാഡോയും തക്കാളിയും

അവൊക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ക്യാന്‍സറിനെ പ്രതിരോധിക്കുന്നതാണ്. തക്കാളിയിലെ ലൈസോപീന്‍ എന്ന പ്രതിരോധ ഘടകം അതിനെ കുറഞ്ഞത് നാലിരട്ടിയെങ്കിലും ശക്തിപ്പെടുത്തും.

ഓട്ട്മീലും ഓറ‍ഞ്ച് ജ്യൂസും

ഓട്ട്മീലും ഓറ‍ഞ്ച് ജ്യൂസും

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഓറഞ്ച് ജ്യൂസിനൊപ്പം ഒരു പാത്രം ഓട്ട്മീല്‍ കൂടി കഴിക്കുന്നത് ധമനികളെ ശുദ്ധീകരിക്കുകയും ഹൃദയാഘാതത്തെ തടയുകയും ചെയ്യും. ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ഇവ രണ്ടിലുമുള്ള ഫെനോല്‍സ് എന്ന ഘടകം എല്‍ഡിഎല്‍ കൊളസ്ട്രോളിനെ സ്ഥിരമാക്കി നിര്‍ത്തും.

ബദാമും തൈരും

ബദാമും തൈരും

പല അടിസ്ഥാന വിറ്റാമിനുകളും സജീവമാകുകയും ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നത് കൊഴുപ്പിനൊപ്പം കഴിക്കുമ്പോഴാണ്. എ,ഡി, ഇ അടക്കമുള്ള വിറ്റാമിനുകള്‍ കൊഴുപ്പുകളില്‍ ലയിക്കുന്നവയായാണ് കണക്കാക്കപ്പെടുന്നത്. കാരറ്റ്, ബ്രൊക്കോളി, കടല എന്നിവ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയവയും ഒലിവ് ഓയില്‍ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ക്കൊപ്പം കഴിക്കാവുന്നതുമാണ്.

മഞ്ഞളും കുരുമുളകും

മഞ്ഞളും കുരുമുളകും

കുരുമുളക് മഞ്ഞളിലെ പ്രധാന ഘടകമായ കുര്‍ക്കുമിന്‍റെ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതിനാലാണ് മഞ്ഞളും കുര്‍കുമിനും കുരുമുളകിനൊപ്പം അല്ലെങ്കില്‍ കുരുമുളകിന്‍റെ സത്തായ പിപ്പെറൈനൊപ്പം ഉപയോഗിക്കുന്നത്.

ഡാര്‍ക്ക് ചോക്കലേറ്റും ആപ്പിളും

ഡാര്‍ക്ക് ചോക്കലേറ്റും ആപ്പിളും

ഡാര്‍ക്ക് ചോക്കലേറ്റില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിരിക്കുന്നു. ആപ്പിളിലെ ക്വെര്‍സെറ്റിന്‍ എന്ന എരിച്ചില്‍ തടയുന്ന ഘടകം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇവ രണ്ടും രക്തം കട്ടപിടിക്കുന്നത് തടയുകയും രക്ത ചംക്രമണം വര്‍ദ്ധിപ്പിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

വാഴപ്പഴവും തൈരും

വാഴപ്പഴവും തൈരും

വാഴപ്പഴവും തൈരും ഒരുമിച്ച് കഴിക്കുന്നത് പേശികള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഗ്ലൂക്കോസ്, അമിനോ ആസിഡ് എന്നിവ ആഗിരണം ചെയ്യാന്‍ സഹായിക്കും.

English summary

Food Synergy For Better Result

Here are some foods which give double benefit if consumed together. Read more to know about,
X
Desktop Bottom Promotion