For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന് വീട്ടുവൈദ്യം

By Super
|

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം(പിസിഒഎസ്) ഇന്ന് തികച്ചും സാധാരണമാണ്. ഇതിനെ നിയന്ത്രിക്കാനായി സ്ത്രീകള്‍ മരുന്നുകള്‍ കഴിക്കുന്നതും, ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതും, വ്യായാമങ്ങള്‍ ചെയ്യുന്നതുമൊന്നും ആശ്ചര്യപ്പെടുത്തുന്ന കാര്യമല്ല. എന്നാല്‍ ഈ പ്രശ്നത്തിന് വീട്ടില്‍ തന്നെ ചികിത്സയുണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

ചില ഭക്ഷ്യവസ്തുക്കളെ അനുദിന ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് ഇത് സാധ്യമാക്കാനാവും.

ഉലുവ

ഉലുവ

പിസിഒഎസ് കണ്ടെത്തിയ സ്ത്രീകളില്‍ പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ കോശങ്ങള്‍ ശരിയായി ഉപയോഗിക്കുന്നില്ല. ഇത് അമിതവണ്ണത്തിനും, ടെസ്റ്റോസ്റ്റീറോണിന്‍റെ അമിതോത്പാദനത്തിനും കാരണമാകും. ഉലുവയോ, ഉലുവയുടെ ഇലയോ ഉപയോഗിക്കുന്നത് ഇന്‍സുലിന്‍റെ അളവ് സാധാരണ തോതില്‍ നിലനിര്‍ത്താന്‍ സഹായിക്കും.

കറുവപ്പട്ട

കറുവപ്പട്ട

ടൈപ്പ് 2 പ്രമേഹത്തിന് ഫലപ്രദമാണ് കറുവപ്പട്ട. രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് സ്ഥിരമാക്കി നിര്‍ത്താനും, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും കറുവപ്പട്ട സഹായിക്കും. ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ചണവിത്ത്

ചണവിത്ത്

ഫൈബര്‍, ഒമേഗ 3 , ഒമേഗ 6 ഫാറ്റി ആസിഡുകള്‍, ശരീരത്തില്‍ ലഭ്യമായ ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് കുറയ്ക്കുന്ന പ്രോട്ടീനായ ലിഗ്നന്‍സ് എന്നിവയുടെ മികച്ച സ്രോതസ്സാണ് ചണവിത്ത്. ശരീരത്തിലെ ഗ്ലൂക്കോസും, ഇന്‍സുലിനും ഉപയോഗിക്കാന്‍ സഹായിക്കുകയും, പിസിഒഎസിന്‍റെ ദോഷഫലങ്ങള്‍ അകറ്റുന്നതുമാണ് ചണവിത്ത്.

തുളസി

തുളസി

അണ്ഡവിസര്‍ജ്ജനം നടക്കാത്തതിനാല്‍ ആന്‍ഡ്രജന്‍ ഉപയോഗിക്കപ്പെടില്ല. കൂടാതെ കരള്‍ ഉത്പാദിപ്പിക്കുന്ന എസ്എച്ച്ബി ജി പ്രോട്ടീന്‍റെ അളവ് കുറവുമായിരിക്കും. ഇക്കാരണത്താലാണ് സ്ത്രീകളില്‍ അമിതമായ രോമവളര്‍ച്ചയും, മുഖക്കുരുവും ഉണ്ടാകുന്നതും, പ്രശ്നങ്ങളുള്ള ഗര്‍ഭധാരണം നടക്കുന്നതും. തുളസിക്ക് ആന്‍ഡ്രജനെ നിയന്ത്രിക്കാനും, ഇന്‍സുലിന്‍ നിലയെ നിയന്ത്രിക്കാനും സാധിക്കും. ഇത് ഒരു മികച്ച ആന്‍റിഓക്സിഡന്‍റ് കൂടിയാണ്.

തേന്‍

തേന്‍

അമിതവണ്ണവും പിസിഒഎസും പരസ്പരമുള്ള ഉപോത്പന്നങ്ങളാണ്. പിസിഒഎസ് ശരീരത്തിലെ ഹോര്‍മോണുകളെ നശിപ്പിക്കുകയും അമിതവണ്ണമുണ്ടാക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ നടപടികളെടുത്തില്ലെങ്കില്‍ ആര്‍ത്രൈറ്റിസ്, ഹൃദയ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും. തേന്‍ വിശപ്പ് കുറയ്ക്കുകയും വയര്‍ നിറഞ്ഞ തോന്നല്‍ നല്കുകയും ചെയ്യും. ഒരു ടേബിള്‍സ്പൂണ്‍ തേന്‍ നാരങ്ങ നീരിനൊപ്പം ഇളം ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക. ഇത് ശരീരഭാരം കുറയാന്‍ സഹായിക്കും.

പാവയ്ക്ക, കോവയ്ക്ക

പാവയ്ക്ക, കോവയ്ക്ക

പ്രമേഹരോഗികളില്‍ ഇന്‍സുലിനും ഗ്ലൂക്കോസും നിയന്ത്രണ വിധേയമാക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നതാണ് പാവയ്ക്കയും കോവയ്ക്കയും. ഇവയുടെ ഇലകളും കായ്കളും പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

നെല്ലിക്ക

നെല്ലിക്ക

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും, സ്ത്രീകളുടെ പ്രത്യുദ്പാദനശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ് നെല്ലിക്ക. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സി യും നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് നല്ലൊരു ശുദ്ധീകരണൗഷധം കൂടിയാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ അകറ്റാനും അത് വഴി ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.

Read more about: health ആരോഗ്യം
English summary

Find The Cure For Pcos Your Kitchen

Here are some of the cure for Polycystic Ovary Syndrome. Read more to know about,
X
Desktop Bottom Promotion