For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില വെള്ളം കുടി വാസ്തവങ്ങള്‍

|

വെള്ളം ഭക്ഷണത്തെപ്പോലെത്തന്നെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും പല അസുഖങ്ങളും ഒഴിവാക്കാനും വെള്ളം വളരെ പ്രധാനം.

വെള്ളം വെറുതെ കുടിച്ചാല്‍ പോരാ, കൃത്യസമയത്തു തന്നെ കുടിയ്ക്കണമെന്നതാണ് വാസ്തവം. ഒരു ദിവസം കുറേ വെള്ളം കുടിച്ചു, അടുത്ത ദിവസം കുടിച്ചില്ല. അല്ലെങ്കില്‍ കുറേ നേരം കുടിയ്ക്കാതിരുന്ന് ഒരുമിച്ചു കുടിയ്ക്കുക ഇവയെല്ലാം തെറ്റായ പ്രവണതകളാണ്. നെഞ്ചുറപ്പുള്ള ആണാകണോ?

വെള്ളം കുടിയ്ക്കുന്നതിനെപ്പറ്റിയുള്ള ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

കാപ്പി, ചായ

കാപ്പി, ചായ

കാപ്പി, ചായ എന്നിവയ്ക്കു യഥാക്രമം 5, 6 എന്നിങ്ങനെ പിഎച്ച് വാല്യൂവുണ്ട്. ഇവ അസിഡിറ്റിയുണ്ടാക്കുമെന്നതര്‍ത്ഥം. ഇവ കുടിയ്ക്കുന്നതിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നതു ഗുണം ചെയ്യും.

കുളിയ്ക്കുന്നതിനു മുന്‍പ്

കുളിയ്ക്കുന്നതിനു മുന്‍പ്

തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നതിനു മുന്‍പ് വെള്ളം കുടിയ്ക്കുക. ഇത് ബിപി കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നതിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ഉപേക്ഷിയ്ക്കുക.

ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ്

ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ്

ഭക്ഷണം കഴിയ്ക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ദഹനം കൃത്യമായി നടക്കാന്‍ സഹായിക്കും. ഭക്ഷണം കഴിച്ച ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞു വെള്ളം കുടിയ്ക്കുന്നത് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും.

കിടക്കുന്നതിന് മുന്‍പ്

കിടക്കുന്നതിന് മുന്‍പ്

കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ശരീരത്തില്‍ നിന്നും രാത്രിയിലുള്ള ജലനഷ്ടം ഒഴിവാക്കും. സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക് എന്നിവ തടയാനും ഇതു സഹായിക്കും.

വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്

വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്

വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ശരീരത്തില്‍ നിന്നുള്ള ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കും.

ഉണര്‍ന്ന ശേഷം വെള്ളം

ഉണര്‍ന്ന ശേഷം വെള്ളം

രാവിലെ ഉണര്‍ന്ന ശേഷം വെള്ളം കുടിയ്ക്കാന്‍ മറക്കരുത്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആന്തരികാവയവങ്ങളെ സജ്ജമാക്കാന്‍ ഇത് പ്രധാനമാണ്.

സ്‌നാക്‌സ്

സ്‌നാക്‌സ്

സ്‌നാക്‌സ്, പ്രത്യേകിച്ചു വറുത്തവ കഴിയ്ക്കുമ്പോള്‍ ഇതിനൊപ്പം വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇത് ദഹനപ്രക്രിയ എളുപ്പമാക്കും. സ്‌നാക്‌സിന്റെ ദോഷങ്ങള്‍ ഒരു പരിധി വരെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും.

വ്യായാമത്തിനു മുന്‍പും പിന്‍പും

വ്യായാമത്തിനു മുന്‍പും പിന്‍പും

വ്യായാമത്തിനു മുന്‍പും പിന്‍പും ഇടയിലും അല്‍പം വെള്ളം കുടിയ്ക്കണം. ഇത് ശരീരത്തിന് ഊര്‍ജം ലഭ്യമാകാന്‍ പ്രധാനമാണ്.

ദിവസവും 8 ഗ്ലാസ് വെള്ളം

ദിവസവും 8 ഗ്ലാസ് വെള്ളം

ദിവസവും 8 ഗ്ലാസ് വെള്ളം ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ മതിയാകും. അമിതമായ വെള്ളംകുടി ശരീരത്തിലെ സോഡിയം അളവു വളരെ കുറയ്ക്കും. രണ്ടു മണിക്കൂര്‍ ഇടവിട്ടു വെള്ളം കുടിയ്ക്കുന്നതാണ് നല്ലത്.

English summary

Facts About Drinking Water

Are you drinking water at the right time? Well, if you;re not, take a look at the correct time to drink water which is important to follow for health.
Story first published: Monday, July 6, 2015, 9:50 [IST]
X
Desktop Bottom Promotion