For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രാ സൈസ് ശരിയല്ലെങ്കില്‍....

By Super
|

നിങ്ങള്‍ക്ക്‌ അറിയാമോ എണ്‍പത്‌ ശതമാനത്തോളം സ്‌ത്രീകളും ധരിക്കുന്നത്‌ തെറ്റായ അളവിലുള്ള ബ്രാ ആണന്ന്‌ ? വിചിത്രമായ വസ്‌തുതയാണ്‌ പക്ഷെ അതാണ്‌ സത്യം: അതു കൊണ്ട്‌ എന്താണന്ന്‌ നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകാം.

ശരീരത്തിന്റെ അളവിന്‌ ഇണങ്ങാത്ത ബ്രാ ധരിക്കുന്നത്‌ തലവേദന , പുറം വേദന പോലെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകും.

ഇത്തരം പ്രശ്‌നങ്ങള്‍ എന്തെല്ലാം ആണന്നും അതിന്റെ കാരണവുമാണ്‌ ഇവിടെ പറയുന്നത്‌.

താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയിപ്പെടുകയാണെങ്കില്‍ നിങ്ങള്‍ തെറ്റായ ബ്രായാണ്‌ ധരിച്ചിരിക്കുന്നത്‌

- ബ്രായുടെ വള്ളി ചര്‍മ്മത്തിലേക്ക്‌ കുഴിഞ്ഞിറങ്ങിയിരിക്കുക

- സ്‌തനങ്ങള്‍ കപ്പിന്‌ പുറത്തേക്ക്‌ തുളുമ്പി കിടക്കുക

-ബ്രായുടെ മുകള്‍ ഭാഗത്തു നിന്നും കപ്പ്‌ അകന്നിരിക്കുക

- താഴത്തെ ബാന്‍ഡ്‌ പുറം ഉയര്‍ത്തുക

- ബ്രാ ശരിയായ സ്ഥാനത്ത്‌ ഇരിക്കാതിരിക്കുക

ശ്വസന തടസ്സം

ശ്വസന തടസ്സം

ബ്രാ വളരെ മുറികിയിരിക്കുകയാണെങ്കിലും സ്‌തനാസ്ഥികളില്‍ ചേര്‍ന്ന്‌ കിടക്കുന്നില്ല എങ്കിലും നിങ്ങള്‍ക്ക്‌ ശരിയായി ശ്വസിക്കാന്‍ കഴിയാത്തതായി അനുഭവപ്പെടും.

ദഹനക്കേട്‌

ദഹനക്കേട്‌

മുറുകിയ ബ്രാ ദഹനക്കേടിന്‌ കാരണമായേക്കാം. ദഹന സംവിധാനത്തിന്‌ ഇത്‌ തടസ്സം സൃഷ്ടിക്കും

പുറം വേദന

പുറം വേദന

ബ്രാ ശരിക്കും യോജിക്കുന്നതല്ല എങ്കില്‍ താഴത്തെ ബാന്‍ഡ്‌ പുറത്തെ ഞെരുക്കും. ഇത്‌ പുറം വേദനയ്‌ക്കുള്ള സാധ്യത ഉയര്‍ത്തും. തോളെല്ലിനും അസ്വസ്ഥത ഉണ്ടാക്കും. ബ്രാ നിങ്ങളുടെ ചലനങ്ങളെ തടസ്സപെടുത്തരുത്‌.

മോശം സ്ഥിതി

മോശം സ്ഥിതി

നിങ്ങള്‍ കുനിയുകയോ കൂനുകയോ ചെയ്യുകയാണെങ്കില്‍ ബ്രാ ആയിരിക്കാം പ്രശ്‌നത്തിന്‌ കാരണം.

പോറല്‍

പോറല്‍

മുറുക്കമുള്ള ബ്രാ രക്തവും ഓക്‌സിജനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ എത്തുന്നത്‌ പരിമിതപ്പെടുത്തും. ബ്രാ മുറുകുന്നത്‌ ചര്‍മ്മത്തില്‍ പോറലുകള്‍ ഉണ്ടാക്കും.

സ്‌തന വേദന

സ്‌തന വേദന

സ്‌തനത്തിലെ രക്തയോട്ടം കുറയുന്നത്‌ വേദനയ്‌ക്ക്‌ കാരണമാകും. ഇത്‌ മറ്റ്‌ പ്രശ്‌നങ്ങളിലേക്ക്‌ നയിക്കും.

സ്‌തനാര്‍ബുദം

സ്‌തനാര്‍ബുദം

ഇണങ്ങാത്ത ബ്രാ ധരിക്കുന്നത്‌ സ്‌തനങ്ങളിലേക്കുള്ള കോശദ്രാവകത്തിന്റെ പ്രവാഹം തടസ്സപ്പെടുത്തും. ഇത്‌ സ്‌തനങ്ങളിലെ വിഷാംശം ഉയര്‍ത്തുകയും അര്‍ബുദത്തിന്‌ കാരണമാവുകയും ചെയ്യും.

തലവേദന

തലവേദന

മുറുക്കവും കുറഞ്ഞ രക്തപ്രവാഹവും ഓക്‌സിജന്റെ ആഭാവവും തലവേദനയ്‌ക്ക്‌ കാരണമാകും.


Read more about: health ആരോഗ്യം
English summary

Effects Of Wrong Size Bra

Here are some of the health effects of wrong size bra,
X
Desktop Bottom Promotion