For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയാരോഗ്യത്തിന് മത്സ്യം തൊട്ടു കൂട്ടാം

|

ഹൃദയാരോഗ്യം പൂര്‍ണമായും സംരക്ഷിക്കപ്പെടണമെങ്കില്‍ ആഹാര കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഹൃദയം എപ്പോഴും പെര്‍ഫക്ട് ആയി ഇരിക്കും.

ഹൃദയാഘാതം വന്നവരും ഹൃദയാഘാത സാധ്യത ഉള്ളവരും ഭക്ഷണം കഴിക്കുന്നതില്‍ അല്‍പം മിതത്വം കാണിച്ചാല്‍ നല്ലതായിരിക്കും. എന്നാല്‍ ഇവര്‍ പടിക്കു പുറത്തു നിര്‍ത്തേണ്ട ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്തിയ ഒന്നാണ് മത്സ്യം. ഹൃദയാരോഗ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍

എന്നാല്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യമെങ്കിലും ഭക്ഷണത്തോടൊപ്പം മത്സ്യം ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കും. മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് രക്ത ധമനിയിലെ തടസ്സങ്ങള്‍ നീക്കാന്‍ സഹായിക്കും.

 എല്ലാ മത്സ്യങ്ങളും വേണ്ട

എല്ലാ മത്സ്യങ്ങളും വേണ്ട

എന്നാല്‍ എല്ലാ മത്സ്യങ്ങളിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ മത്സ്യങ്ങളുടെ തിരഞ്ഞെടുപ്പാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.

മത്തി, അയല തിരഞ്ഞെടുക്കാം

മത്തി, അയല തിരഞ്ഞെടുക്കാം

മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ ഹൃദയാരോഗ്യത്തിന് സഹായകമാണ്. അതുകൊണ്ടു തന്നെ ഇവയിലുണ്ടാകുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.

കടല്‍ വിഭവങ്ങളില്‍ ആരോഗ്യം

കടല്‍ വിഭവങ്ങളില്‍ ആരോഗ്യം

ഒരു വിധം കടല്‍ വിഭവങ്ങളിലെല്ലാം ചെറിയ അളവിലെങ്കിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ പലതും വിഭവങ്ങളായി മുന്നില്‍ വരുമ്പോഴാണ് അനാരോഗ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.

ഒഴിവാക്കേണ്ട മത്സ്യങ്ങള്‍

ഒഴിവാക്കേണ്ട മത്സ്യങ്ങള്‍

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ഒഴിവാക്കേണ്ട മത്സ്യങ്ങളില്‍ പെടുന്നതാണ് തിലോപ്പി, ചൂര തുടങ്ങിയവ. ഇവയില്‍ അടിഞ്ഞിട്ടുള്ള കൊഴുപ്പ് കൊളസ്‌ട്രോളിന് കാരണമാകും.

ഉണക്കിയ മീന്‍ അപകടം

ഉണക്കിയ മീന്‍ അപകടം

എന്നാല്‍ ഉപ്പിട്ട് ഉണക്കിയെടുക്കുന്ന മീനില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഇല്ല. കൂടാതെ എണ്ണകളില്‍ പൊരിച്ചെടുക്കുന്ന മീന്‍ അനാരോഗ്യത്തിന് കാരണമാവും എന്നത് സംശയമില്ലാത്ത കാര്യമാണ്.

കഴിക്കുന്നതിന്റെ അളവ്

കഴിക്കുന്നതിന്റെ അളവ്

ഒരാള്‍ക്ക് എത്ര മത്സ്യം കഴിക്കാം എന്നതും അറിയേണ്ട കാര്യമാണ്. എണ്ണത്തേക്കാള്‍ ഗുണത്തിലാണ് കാര്യം.

ഉണ്ടാക്കുന്ന രീതി പ്രധാനം

ഉണ്ടാക്കുന്ന രീതി പ്രധാനം

മത്സ്യം പാചകം ചെയ്യുന്ന രീതി അനുസരിച്ചാണ് കഴിക്കുന്നതിന്റെ ഗുണം. വറുത്തതും പൊരിച്ചതുമായ മത്സ്യം ഒഴിവാക്കി പാചകം ചെയ്തതോ, ഓവനില്‍ വേവിച്ചതോ ആയ മത്സ്യം കഴിക്കുന്നത് നമ്മുടെ ഹൃദയത്തെ ആരോഗ്യമുള്ളതാക്കി മാറ്റും.

സ്ഥിരമായി കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കുറവ്

സ്ഥിരമായി കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കുറവ്

സ്ഥിരമായി മത്സ്യം കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങളില്‍ സൂചിപ്പിക്കുന്നത്. ഇത് ഇവരില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും.

 എത്രയെണ്ണം?

എത്രയെണ്ണം?

രണ്ട് മത്സ്യം വരെ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇങ്ങനെയുള്ളവരില്‍ ഹൃദ്രോഗ സാധ്യത ഏഴയലത്തു പോലും വരില്ല. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവും ഇവരെ ഹൃദ്രോഗത്തില്‍ നിന്നും സംരക്ഷിക്കും.

English summary

Eating Fish For Heart Health

If fish isn't already a regular part of your diet, do your heart a favor and try a serving once a week, preferably twice.
Story first published: Tuesday, August 11, 2015, 16:16 [IST]
X
Desktop Bottom Promotion