For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ കുറയ്ക്കും നട്‌സ്!!

|

ഹൃദയാരോഗ്യത്തിനു തന്നെ ഭീഷണിയാകാവുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ രക്തധമനികളില്‍ കട്ട പിടിച്ച് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടയും. ഹാര്‍ട്ട് അറ്റാക്ക് പോലുള്ള അവസ്ഥകളിലേയ്ക്കു നയിക്കുകയും ചെയ്യും.

ശരീരത്തില്‍ എച്ച്ഡിഎല്‍ എന്നറിയപ്പെടുന്ന നല്ല കൊളസ്‌ട്രോളും എല്‍ഡിഎല്‍ എന്നറിയപ്പെടുന്ന ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുകയും ചീത്ത കുറയ്ക്കുകയും ചെയ്യേണ്ടതു പ്രധാനം.

നല്ല കൊഴുപ്പുകള്‍ കഴിയ്ക്കുക, നല്ല ജീവിത ശൈലിയും കൃത്യമായ വ്യായാമവും എന്നിവയെല്ലാം ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ പ്രധാനമാണ്.

ചില തരം ഭക്ഷണങ്ങള്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കും, ചിലതു കുറയ്ക്കും. കൊളസ്‌ട്രോള്‍ ഒഴിവാക്കാം

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതില്‍ ചില നട്‌സും ഉള്‍പ്പെടുന്നു. ഇവ നല്ല ഫാറ്റ് അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും.

ഇത്തരം ചില നട്‌സിനെക്കുറിച്ചറിയൂ,

ബദാം

ബദാം

ദിവസവും ബദാം കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ തോത് മൂന്നു മാസത്തിനുള്ളില്‍ 10 ശതമാനം കുറയാന്‍ സഹായിക്കും. ഇതിലെ ധാതുക്കള്‍, വൈറ്റമിന്‍ ഇ, ഫൈബര്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്.

വാള്‍നട്ട്

വാള്‍നട്ട്

വാള്‍നട്ട് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു നട്‌സാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഇതിനു സഹായിക്കുന്നത്. രക്തത്തിലെ ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

പിസ്ത

പിസ്ത

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പിസ്ത ഏറെ നല്ലതാണ്. ഇത് തടി കുറയ്ക്കാനും സഹായിക്കും.

നിലക്കടല

നിലക്കടല

നിലക്കടല അഥവാ കപ്പലണ്ടിയില്‍ കൊളസ്‌ട്രോള്‍, ഫാറ്റ് എന്നിവയുണ്ടെന്നു പറയും. എന്നാല്‍ ദിവസവും ഉപ്പു ചേര്‍ക്കാത്ത 30 കപ്പലണ്ടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പെകാന്‍

പെകാന്‍

പെകാന്‍ എന്നൊരു നട്‌സുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇതും ഏറെ നല്ലതാണ്. ഇതിലെ അണ്‍സാച്വറേറ്റഡ് ഫാറ്റാണ് കാരണം.

ഹേസല്‍ നട്‌സ്

ഹേസല്‍ നട്‌സ്

ഹേസല്‍ നട്‌സ് എന്നറിയപ്പെടുന്ന നട്‌സും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ്. ഇത് എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിയ്ക്കാനും എല്‍ഡിഎല്‍ കുറയ്ക്കാനും സഹായകമാണ്.

English summary

Eat Nuts To Reduce Cholesterol

Check out the nuts that help you lower cholestrol. These are the best nuts that help you lower your cholestrol level. Eat these nuts and stay healthy.
Story first published: Friday, July 10, 2015, 11:26 [IST]
X
Desktop Bottom Promotion