For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളംകുടി കുറഞ്ഞാല്‍ എന്തു സംഭവിയ്ക്കും?

By Super
|

പലരുടെയും കരുതുന്നത് നിര്‍ജ്ജലീകരണം എന്നത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലാത്തതിനാല്‍ അതെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ്. അവരുടെ ചിന്ത ഇത് മരുഭൂമിയില്‍ യാത്രയിലും മറ്റും വെള്ളം കിട്ടാതെ വരുമ്പോള്‍ സംഭവിക്കുന്നതാണ് എന്നാണ്.

എന്നാല്‍ പെട്ടന്നോ തീവ്രമോ ആയ സ്വഭാവമില്ലാത്ത, ദീര്‍ഘകാലം കൊണ്ട് സംഭവിക്കുന്ന അവസ്ഥയുണ്ട്. ഇന്ന് സാധാരണമായി കാണുന്ന ഈ പ്രശ്നം ആവശ്യത്തിന് വെള്ളം കുടിക്കാത്തതിനാല്‍ സംഭവിക്കുന്നതാണ്.

വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍...

വെള്ളം ആവശ്യത്തിന് ലഭിക്കാത്തതിനാല്‍ സംഭവിക്കുന്ന ഇനി പറയുന്ന കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ നിങ്ങള്‍ ഒരിക്കലും വെള്ളം കുടിക്കാന്‍ മടിക്കില്ല.

1. ക്ഷീണം, കരുത്ത് നഷ്ടപ്പെടല്‍

1. ക്ഷീണം, കരുത്ത് നഷ്ടപ്പെടല്‍

ടിഷ്യുക്കളിലെ ജലാംശം നഷ്ടപ്പെടുമ്പോള്‍ എന്‍സൈം പ്രവര്‍ത്തനം സാവധാനമാകും. ഇത് ക്ഷീണത്തിനും, കരുത്തില്ലായ്മക്കും കാരണമാകും.

2. അകാല വാര്‍ദ്ധക്യം

2. അകാല വാര്‍ദ്ധക്യം

ഒരു നവജാത ശിശുവിന്‍റെ ശരീരത്തില്‍ 80 ശതമാനം ജലമാണ്. എന്നാല്‍ പ്രായപൂര്‍ത്തിയാകുന്നതോടെ ഇത് 70 ശതമാനത്തില്‍ താഴെയാവുകയും പ്രായം കൂടുന്നതോടെ അളവ് കുറഞ്ഞ് വരികയും ചെയ്യും.

3. അമിതഭാരവും പൊണ്ണത്തടിയും

3. അമിതഭാരവും പൊണ്ണത്തടിയും

വെള്ളം കുടിക്കുന്നതിന് പകരം പലപ്പോഴും ഭക്ഷണം കഴിക്കുകയാണ് നമ്മള്‍ ചെയ്യുക. പലപ്പോഴും ദാഹത്തെ വിശപ്പായി തെറ്റിദ്ധരിക്കും. ഇത് ഭാരം കൂട്ടാനിടയാക്കും.

4. കൂടിയതും കുറഞ്ഞതുമായ രക്ത സമ്മര്‍ദ്ധം

4. കൂടിയതും കുറഞ്ഞതുമായ രക്ത സമ്മര്‍ദ്ധം

ജലത്തിന്‍റെ അപര്യാപ്തത മൂലം ശരീരത്തിലെ രക്തത്തിന്‍റെ അളവ് എല്ലാ ധമനികളിലും, ഞരമ്പുകളിലും, സൂക്ഷ്മധമനികളിലും ആവശ്യത്തിലുണ്ടാവില്ല.ഇത് രക്തസമ്മര്‍ദ്ദം കൂടാനും കുറയാനുമിടയാക്കും.

5. കൊളസ്ട്രോള്‍

5. കൊളസ്ട്രോള്‍

കോശങ്ങളില്‍ നിന്ന് ഉയര്‍ന്ന് തോതില്‍ ജലാംശം നീക്കം ചെയ്യപ്പെടുമ്പോള്‍ അത് അവസാനിപ്പിക്കാന്‍ ശരീരം ശ്രമിക്കുകയും കൂടുതല്‍ കൊളസ്ട്രോള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്യും.

6. മലബന്ധം

6. മലബന്ധം

ചവച്ചരച്ച ഭക്ഷണങ്ങള്‍ ദഹനേന്ദ്രിയത്തിലെത്തുമ്പോള്‍ അതില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ടാകും. ഇത് മലം ശരിയായി രൂപപ്പെടാന്‍ സഹായിക്കുന്നതാണ്. കുടലിന്‍റെ ഭിത്തി ഇത് ആഗിരണം ചെയ്യും. തുടര്‍‌ച്ചയായ നിര്‍ജ്ജലീകരണം മറ്റ് ശരീരഭാഗങ്ങളില്‍ നിന്നും കുടലിലേക്ക് ജലം ആഗിരണം ചെയ്യപ്പെടാന്‍ കാരണമാകും.

7. ദഹന പ്രശ്നങ്ങള്‍

7. ദഹന പ്രശ്നങ്ങള്‍

തുടര്‍ച്ചയായ നിര്‍ജ്ജലീകരണം ദഹനരസങ്ങളുടെ ഉത്പാദനം കുറയാന്‍ കാരണമാകും.

8. ആമാശയവീക്കം, അള്‍സര്‍

8. ആമാശയവീക്കം, അള്‍സര്‍

അസിഡിക് ദഹനരസങ്ങള്‍ ഉദരത്തിലെ മ്യൂക്കസ് പാളിയെ തകരാറിലാക്കുന്നത് തടയാന്‍ ഉദരത്തില്‍ മ്യൂക്കസിന്‍റെ ഒരു പാളി സംരക്ഷിക്കും. ഇതിന് ജലം ആവശ്യമാണ്.

9. ശ്വസന പ്രശ്നങ്ങള്‍

9. ശ്വസന പ്രശ്നങ്ങള്‍

ശ്വസനേന്ദ്രിയ ഭാഗങ്ങളിലെ മ്യൂക്കസ് പാളി ശ്വസിക്കുന്ന വായുവിലെ വസ്തുക്കളില്‍ നിന്ന് ദഹനേന്ദ്രിയത്തെ സംരക്ഷിക്കുന്നതിന് ചെറുതായി ഈര്‍പ്പമുള്ളതായിരിക്കണം. ഇതിന് ജലം ആവശ്യമാണ്.

10. ആസിഡ് ആല്‍ക്കലൈന്‍ അസന്തുലിതാവസ്ഥ

10. ആസിഡ് ആല്‍ക്കലൈന്‍ അസന്തുലിതാവസ്ഥ

അസിഡിറ്റിയുണ്ടാക്കുന്നതിന് കാരണമാകുന്ന എന്‍സൈം കുറയലിന് നിര്‍ജ്ജലീകരണം കാരണമാകും.

11. ചൊറി

11. ചൊറി

നിങ്ങളുടെ ശരീരം 20 മുതല്‍ 24 ഔണ്‍സ് വരെ ജലം ആവശ്യമാണ്. ഇത് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് പ്രധാനമാണ്. അത് വഴി ചര്‍മ്മത്തിന് പ്രശ്നങ്ങളുണ്ടാകാതിരിക്കും.

12. മൂത്രസഞ്ചി വീക്കം, മൂത്രത്തിലെ അണുബാധ

12. മൂത്രസഞ്ചി വീക്കം, മൂത്രത്തിലെ അണുബാധ

മൂത്രത്തിലെ വിഷാംശം ആവശ്യത്തിന് നേര്‍ത്തിട്ടില്ലെങ്കില്‍ അത് അവ മൂത്രാശയത്തിലെ സൂക്ഷ്മ പാളികളെ ബാധിക്കും. ഇതൊഴിവാക്കാന്‍ ആവശ്യത്തിന് വെള്ളം ശരീരത്തിന് ലഭ്യമാകണം.

13. സന്ധിവാതം

13. സന്ധിവാതം

ആവശ്യത്തിന് ജലം ലഭിക്കാതെ വന്നാല്‍ രക്തത്തിലും, കോശത്തിലെ സ്രവങ്ങളിലും വിഷാംശം രൂപപ്പെടുകയും, അതിന്‍റെ അളവനുസരിച്ച് വേദന വര്‍ദ്ധിച്ച് വരുകയും ചെയ്യും.

Read more about: health ആരോഗ്യം
English summary

Disorders Caused By Lack Of Water

Most people don’t think they need to worry about dehydration. To them, dehydration is something that happens to travelers in the desert when they run out of water. This list of 13 symptoms will inspire you to go get a glass of water.
X
Desktop Bottom Promotion