For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്നു കഴിയ്ക്കുമ്പോള്‍ ഇവ ശ്രദ്ധിയ്ക്കൂ

|

പലപ്പോഴും അസുഖം മാറാന്‍ മരുന്നു കഴിയ്‌ക്കേണ്ടി വരാറുണ്ട്. ഏതൊരു കാര്യത്തിലെന്ന പോലെ മരുന്നു കഴിയ്ക്കുന്നതിലും കൃത്യത ഉറപ്പു വരുത്തേണ്ടതുണ്ട്. എന്നാല്‍ പലരും മരുന്നു കഴിയ്ക്കുന്നതില്‍ ശരിയായ ക്രമം പാലിയ്ക്കാറില്ല.

കൃത്യമായി മരുന്നു കഴിച്ചില്ലെങ്കില്‍ മരുന്നിന്റെ ഫലം ലഭിയ്ക്കില്ലെന്നു മാത്രമല്ല, ചില പ്രശ്‌നങ്ങള്‍ ഇതുണ്ടാക്കുകയും ചെയ്യും.

മരുന്നു കഴിയ്ക്കുമ്പോള്‍ പൊതുവെ ആളുകള്‍ വരുത്തുന്ന തെറ്റുകള്‍ ഏതെല്ലാമെന്നു തിരിച്ചറിയൂ,

ഡോസ്

ഡോസ്

ഡോക്ടര്‍ നിര്‍ദേശിയ്ക്കുന്ന പ്രകാരം കൃത്യമായ ഡോസില്‍ മരുന്നു കഴിയ്ക്കണം. ഒരു ഡോസ് മുടങ്ങിയാല്‍ മതി, മരുന്നിന്റെ ഗുണം ലഭിച്ചെന്നു വരില്ല.

അന്റാസിഡുകള്‍

അന്റാസിഡുകള്‍

മരുന്നു കഴിയ്ക്കുമ്പോള്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ സാധാരണം. ഇതുണ്ടാകാതിരിയ്ക്കാന്‍ പലരും ഡോക്ടറുടെ അനുവാദമില്ലാതെ തന്നെ അന്റാസിഡുകള്‍, അസിഡിറ്റി കുറയ്ക്കാനുള്ള മരുന്നുകള്‍ കഴിയ്ക്കാറുണ്ട്. ഇവ മരുന്നിന്റെ ഫലം കുറയ്ക്കും.

 മരുന്നിന്റെ കൂടെ

മരുന്നിന്റെ കൂടെ

ഡോക്ടര്‍ നിര്‍ദേശിയ്ക്കുന്ന മരുന്നിന്റെ കൂടെ സ്ഥിരം നിങ്ങള്‍ കഴിച്ചു കൊണ്ടിരിയ്ക്കുന്ന മരുന്നുകള്‍ കഴിയ്ക്കുന്നതു നല്ലതല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശം തേടുന്നതാണ് നല്ലത്. കാരണം ഇങ്ങനെ ഒരുമിച്ചു കഴിയ്ക്കുന്ന മരുന്നുകള്‍ മറ്റു മരുന്നുകളുടെ ഫലം കുറയ്ക്കും.

സമയക്രമം

സമയക്രമം

മരുന്നുകള്‍ കഴിയ്ക്കുന്നതില്‍ കൃത്യമായ സമയക്രമം പാലിയ്ക്കുക. ഒരേ സമയത്തു തന്നെ കൃത്യമായ ഇടവേളകകളില്‍ കഴിയ്ക്കുക.

പാല്‍

പാല്‍

പാലിനൊപ്പം മരുന്നുകള്‍ കഴിയ്ക്കുന്നവരുണ്ട്. ഇത് ശരിയല്ല. കാരണം പാലിലെ കാല്‍സ്യം മറ്റു മരുന്നുകളുടെ ഗുണം കുറയ്ക്കും. പാല്‍ നിര്‍ബന്ധമെങ്കില്‍ ഡോക്ടറുടെ അഭിപ്രായം തേടുക തന്നെ വേണം.

പുകവലി

പുകവലി

നിങ്ങള്‍ സ്ഥിരം പുകവലിയുള്ള ആളെങ്കില്‍ മരുന്നിന്റെ ഗുണം ലഭിയ്ക്കില്ല. മരുന്നു കഴിയുന്നതു വരെയെങ്കിലും പുകവലി നിര്‍ത്തുക.

ഭക്ഷണത്തിന്

ഭക്ഷണത്തിന്

സാധാരണ ഭക്ഷണത്തിന് 20 മിനിറ്റു മുന്‍പോ പിന്‍പോ ആയി മരുന്നു കഴിയ്ക്കുന്നതാണ് നല്ലത്. ഇതാണ് സാധാരണ നിയമം. ഇ്ക്കാര്യത്തിലും ഡോക്ടറുടെ നിര്‍ദേശം തേടുന്നതാണ് നല്ലത്.

തൈറോയ്ഡ് ഹോര്‍മോണ്‍

തൈറോയ്ഡ് ഹോര്‍മോണ്‍

തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കുന്ന തരം മരുന്നുകള്‍ രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. സാധാരണ മരുന്നുകള്‍ ഭക്ഷണത്തിനു ശേഷമാണ് നല്ലത്.

അലര്‍ജി

അലര്‍ജി

ചില മരുന്നുകളും ഇംഗ്ലീഷ് മരുന്നുകളുമെല്ലാം ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കും. ഇക്കാര്യവും ഡോക്ടറോടു പറയണം. പ്രത്യേകിച്ച് കുടുംബപരമായി അലര്‍ജിയുണ്ടെങ്കില്‍.

ചായ, കാപ്പി

ചായ, കാപ്പി

മരുന്നിനൊപ്പം ചായയോ കാപ്പിയോ കുടിയ്ക്കരുത്. ഇവ രണ്ടും മരുന്നിന്റെ ഫലം കുറയ്ക്കും.

പ്രമേഹരോഗികള്‍

പ്രമേഹരോഗികള്‍

പ്രമേഹരോഗികള്‍, പ്രത്യേകിച്ചു മരുന്നുകള്‍ സ്ഥിരമായി കഴിയ്ക്കുന്നവരെങ്കില്‍ ഒരു കാരണവശാലും ഭക്ഷണം ഉപേക്ഷിയ്ക്കരുത്. കൃത്യസമയത്തു ഭക്ഷണം കഴിയ്ക്കണം.

 പ്രത്യേക ബ്രാന്റ്

പ്രത്യേക ബ്രാന്റ്

തുടര്‍ച്ചയായി ഒരു പ്രത്യേക ബ്രാന്റ് മരുന്നാണ് കഴിയ്ക്കുന്നതെങ്കില്‍ ഇതു തന്നെ പിന്‍തുടരുക. കാരണം ശരീരം ഇതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞതു കൊണ്ടുതന്നെ.

ഡ്രൈവിംഗ്

ഡ്രൈവിംഗ്

ചില മരുന്നുകള്‍ ശാരീരിക അസ്വസ്ഥതകളും തലചുറ്റലുമുണ്ടാക്കും. ഇവ കഴിച്ച് ഡ്രൈവിംഗ് ഒഴിവാക്കുക.

ജ്യൂസ്

ജ്യൂസ്

മരുന്നുകള്‍ക്കൊപ്പം ജ്യൂസ് കഴിയ്ക്കാമോയെന്ന കാര്യത്തിലും ഡോക്ടറുടെ അഭിപ്രായം തേടണം.

ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തുമെല്ലാം മരുന്നുകള്‍

ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തുമെല്ലാം മരുന്നുകള്‍

ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തുമെല്ലാം മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിയ്ക്കുക. അല്ലെങ്കില്‍ ഇത് കുഞ്ഞിനേയും ദോഷകരമായി ബാധിയ്ക്കും.

ആന്റിബയോട്ടിക്

ആന്റിബയോട്ടിക്

ആന്റിബയോട്ടിക് പോലുള്ള ഗുളികകള്‍ അസുഖം മാറിയാലും ആ നിശ്ചിത ഡോസ് മുഴുവനാക്കണം.അല്ലാത്ത പക്ഷം അടുത്ത തവണ ഇവ കഴിയ്ക്കുമ്പോള്‍ ശരീരം ഇവയ്‌ക്കെതിരായ പ്രതിരോധശേഷി കൈവരിയ്ക്കും. ഇവയുടെ ഫലം ലഭിയ്ക്കില്ല.

ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നുകള്‍

ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നുകള്‍

ഏറ്റവും പ്രധാന കാര്യം, കഴിവതും ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നുകള്‍ കഴിയ്ക്കരുതെന്നതാണ്.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

കൊളസ്‌ട്രോള്‍ നിങ്ങള്‍ക്കു തന്നെ നിയന്ത്രിയ്ക്കാംകൊളസ്‌ട്രോള്‍ നിങ്ങള്‍ക്കു തന്നെ നിയന്ത്രിയ്ക്കാം

English summary

Common Mistakes To Avoid While Taking Medicines

Today, Boldsky shares with you some simple but important tips on how to take medicines. Take a look.
 
Story first published: Monday, January 19, 2015, 10:21 [IST]
X
Desktop Bottom Promotion