For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോണ്ടംസ്‌ അബദ്ധങ്ങള്‍ ഒഴിവാക്കൂ.....

By Super
|

സെക്സ് ആസ്വദിക്കുകയും എന്നാല്‍ അത് സുരക്ഷിതമാവുകയും വേണം എന്ന് ആഗ്രഹിക്കുന്ന ഇണകള്‍ക്ക് കോണ്ടം പ്രധാനപ്പെട്ട ഒരു സംഗതിയാണ്. എന്നിരുന്നാലും ശരിയായ വിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ കോണ്ടം കൊണ്ട് വലിയ ഉപകാരമുണ്ടാകില്ല.

ഒട്ടേറെ പുരുഷന്മാര്‍ കോണ്ടം ഉപയോഗിക്കുന്നതില്‍ വിമുഖത കാണിക്കുന്നവരാണ്. ലൈംഗിക ബന്ധത്തിന്‍റെ ആസ്വാദ്യത കുറയ്ക്കുന്നു, ധരിക്കാനുള്ള വിഷമം എന്നിവയൊക്കെ ഇതിന് പിന്നിലെ കാരണങ്ങളാണ്. എന്നിരുന്നാലും സുരക്ഷിതമായ സെക്സിന് കോണ്ടം അനിവാര്യമാണ്.

കോണ്ടം ഉപയോഗത്തിലെ ഒഴിവാക്കേണ്ടുന്ന പത്ത് പിഴവുകള്‍ അറിഞ്ഞിരിക്കുക.

തകരാറ് ശ്രദ്ധിക്കാതെ ധരിക്കുക

തകരാറ് ശ്രദ്ധിക്കാതെ ധരിക്കുക

സെക്സിലുള്ള ആവേശം കൊണ്ട് പല പുരുഷന്മാരും കോണ്ടത്തിന് തകരാറുണ്ടോ എന്ന് പരിശോധിക്കാന്‍ മറന്ന് പോകും. ചെറിയ ദ്വാരങ്ങള്‍ ചിലപ്പോള്‍ ഇതിലുണ്ടായേക്കാം. എന്നാലിത് നിങ്ങള്‍ക്കോ പങ്കാളികള്‍ക്കോ വലിയ റിസ്കിന് കാരണമാകും. ഇതൊഴിവാക്കാന്‍ കോണ്ടം ധരിക്കുന്നതിന് മുമ്പ് തകരാറുകളുണ്ടോ എന്ന് പരിശോധിക്കണം.

താമസിച്ചുള്ള ഉപയോഗം

താമസിച്ചുള്ള ഉപയോഗം

ചിലര്‍ ലൈംഗികബന്ധത്തിന്‍റെ ആരംഭത്തില്‍ കോണ്ടം ഉപയോഗിക്കില്ല. ഇങ്ങനെ ചെയ്യുന്നത് ലൈംഗിക രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകും. അതിനാല്‍ കോണ്ടം ധരിച്ചതിന് ശേഷം മാത്രം ലൈംഗികബന്ധം ആരംഭിക്കുക.

നേരത്തെ നീക്കം ചെയ്യുക

നേരത്തെ നീക്കം ചെയ്യുക

ചില പുരുഷന്മാര്‍ ചെയ്യുന്ന പിഴവാണ് ലൈംഗികബന്ധം പൂര്‍ത്തിയാകുന്നതിന് മുമ്പ് കോണ്ടം ഊരിമാറ്റുക എന്നത്. കോണ്ടം ലൈംഗികബന്ധം അവസാനിക്കുന്നത് വരെ ധരിക്കേണ്ടതാണ്. അത് നേരത്തെ മാറ്റുന്നത് ധരിക്കാതെ ബന്ധത്തിലേര്‍പ്പെടുന്നതിന് സമമാണ്.

പുനരുപയോഗം

പുനരുപയോഗം

വിചിത്രമായി തോന്നാമങ്കിലും ചിലര്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഇത് ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യരുത്. ഉപയോഗിച്ച കോണ്ടം വീണ്ടും ഉപയോഗിക്കുന്നത് ഗര്‍ഭധാരണത്തിന് സാധ്യത വര്‍ദ്ധിപ്പിക്കും. ഉപയോഗിച്ച കോണ്ടത്തില്‍ ബീജം പറ്റിപ്പിടിച്ചിരിക്കും.കൂടാതെ ഇത് ശുചിത്വരഹിതവുമാണ്.

അഗ്രത്തിലെ വായു പുറത്ത് കളയല്‍

അഗ്രത്തിലെ വായു പുറത്ത് കളയല്‍

ചിലപ്പോള്‍ കോണ്ടത്തിന്‍റെ അഗ്രഭാഗത്തെ വായു പുറത്ത് കളയുന്നതില്‍ പരാജയപ്പെട്ടേക്കാം. കോണ്ടം ധരിക്കുമ്പോള്‍ അഗ്രത്തില്‍ അല്പം സ്ഥലമിടുന്നത് ശുക്ലം ശേഖരിക്കപ്പെടാന്‍ സഹായിക്കും. കൂടാതെ ധരിക്കുന്നതിന് മുമ്പ് അഗ്രഭാഗത്തെ വായു ഞെക്കി പുറത്ത് കളയുന്നത് സ്ഖലന സമയത്ത് കോണ്ടം പൊട്ടിപ്പോകുന്നത് തടയും.

കോണ്ടങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം

കോണ്ടങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം

കോണ്ടം പഴ്സില്‍ സൂക്ഷിക്കുകയും ആവശ്യം വരുമ്പോള്‍ എടുത്ത് ഉപയോഗിക്കുകയും സാധ്യമല്ല. അവ തണുപ്പുള്ള, നനവില്ലാത്ത സ്ഥലത്താണ് സൂക്ഷിക്കേണ്ടത്. അല്ലെങ്കില്‍ അവ ഉണങ്ങിപ്പോവുകയും, തകരാറ് സംഭവിക്കുകയും ചെയ്യും. അത് ധരിക്കാനും ഉപയോഗിക്കാനും വിഷമമുണ്ടാക്കുകയും, അതിനൊപ്പം സുരക്ഷിതത്വം ഇല്ലാതാക്കുകയും ചെയ്യും.

ഫ്ലേവേഡ് കോണ്ടങ്ങള്‍

ഫ്ലേവേഡ് കോണ്ടങ്ങള്‍

യോനി വഴിയുള്ള ബന്ധത്തില്‍ ഫ്ലേവേഡ് കോണ്ടങ്ങള്‍ ഉപയോഗിക്കുന്നത് പുനരാലോചിക്കേണ്ടുന്ന കാര്യമാണ്. ഇവയിലുപയോഗിക്കുന്ന പഞ്ചസാര അണുബാധയ്ക്ക് കാരണമാകും. യോനി ഫലപ്രദമായി ബാക്ടീരിയകളെ ചെറുക്കുമെങ്കിലും അന്യ രാസവസ്തുക്കള്‍ ഉപയോഗിച്ചാല്‍ അത് തകരാറുണ്ടാക്കും.

തെറ്റായ രീതിയില്‍ ധരിക്കല്‍

തെറ്റായ രീതിയില്‍ ധരിക്കല്‍

ആദ്യമായി ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല ഏറെ തവണ ഉപയോഗിച്ചവര്‍ക്കും എതിരായി ധരിക്കുന്ന അബദ്ധം സംഭവിക്കാം. ഇത്തരത്തില്‍ ധരിക്കുകയും തുടര്‍ന്ന് ഊരിയ ശേഷം വീണ്ടും ധരിക്കുകയും ചെയ്താല്‍ ഫലമൊന്നുമുണ്ടാകില്ല.

പായ്ക്കറ്റ് തുറക്കല്‍ -

പായ്ക്കറ്റ് തുറക്കല്‍ -

കോണ്ടത്തിന്‍റെ പായ്ക്കറ്റ് തുറക്കാന്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കരുത്. ഇത്തരത്തിലുള്ളവ ഉപയോഗിച്ചാല്‍ കോണ്ടത്തില്‍ പോറലുകളോ തകരാറോ സംഭവിക്കാനിടയാകും.കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

Read more about: health ആരോഗ്യം
English summary

Common Condom Mistakes To Avoid

Here are some of the common condom mistakes to avoid. Read more to avoid such mistakes,
X
Desktop Bottom Promotion