For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍മാരെ മാത്രം ഭയപ്പെടുത്തും ക്യാന്‍സര്‍

|

പുരുഷന്‍മാരെ മാത്രം ബാധിയ്ക്കുന്ന ക്യാന്‍സര്‍ ഉണ്ട് . ഒരിക്കലും ഇത് സ്ത്രീകളെ ബുദ്ധിമുട്ടിക്കില്ല. ക്യാന്‍സര്‍ എന്ന വാക്ക് കേട്ട് കേട്ട് ഇന്ന് നമുക്കത്‌ ഒരു ശീലമായി കഴിഞ്ഞു. നമ്മള്‍ക്കറിയാവുന്ന ഒരാള്‍ക്കെങ്കിസും ഇന്ന് ക്യാന്‍സര്‍ എന്ന മാരക രോഗം ഉണ്ട്.

5 ദിവസം കൊണ്ട് തടി കുറയ്ക്കും ജ്യൂസ്

ക്യാന്‍സറിനു പക്ഷേ സ്ത്രീ പുരുഷ ഭേദമില്ല. ഇത് ആണിനേയും പെണ്ണിനേയും ഒരുപോലെ ബാധിയ്ക്കും. പക്ഷേ ചില തരത്തിലുള്ള ക്യാന്‍സര്‍ പുരുഷന്‍മാരെ മാത്രമേ ബാധിയ്ക്കുകയുള്ളു. അത്തരത്തിലുള്ള ചില ക്യാന്‍സറുകള്‍ ഏതൊക്കെയെന്ന് നോക്കാം.

 പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സറാണ് ഏറ്റവും കൂടുതല്‍ ആയി പുരുഷന്‍മാരെ ബാധിയ്ക്കുന്നത്. ലോകത്തേ ഏകദേശം രണ്ട് ലക്ഷത്തിലധികം പുരുഷന്‍മാര്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ മൂലം മരണമടയുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലവും ഏത് സമയത്തും ആക്ടീവ് ആയി ഇരിയ്ക്കുകയും ആണ് ഇതിനുള്ള ഏക പരിഹാരം.

 ശ്വാസകോശാര്‍ബുദം

ശ്വാസകോശാര്‍ബുദം

ശ്വാസകോശാര്‍ബുദവും ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് പുരുഷന്‍മാരെ തന്നെയാണ്. പുകവലി ഇതിന്റെ വലിയ കാരണമായി പറയപ്പെടുന്നു. എന്നാല്‍ പലപ്പോഴും സ്ത്രീകളുടെ പുകവലിയും ശ്വാസകോശാര്‍ബുദത്തിന് കാരണമാണ്.

കുടലിലെ ക്യാന്‍സര്‍

കുടലിലെ ക്യാന്‍സര്‍

കുടലിലെ ക്യാന്‍സറാണ് മറ്റൊരു മാരകമായ ക്യാന്‍സര്‍. ഓരോ വര്‍ഷവും 1400ലധികം പേരാണ് ഇത്തരത്തിലുള്ള ക്യാന്‍സറിന് വിധേയരാവുന്നത്. പരിഹാരമായി ആരോഗ്യകരമായ ഭക്ഷമശീലം സ്ഥിരമാക്കുക. കൂടാതെ മദ്യപാനം കുറയ്ക്കുക എന്നതാണ് ചെയ്യേണ്ടത്.

ത്വക്ക് ക്യാന്‍സര്‍

ത്വക്ക് ക്യാന്‍സര്‍

ത്വക്ക് സംബന്ധമായ ക്യാന്‍സര്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടതും പുരുഷന്‍മാര്‍ ആണ് എന്നതാണ് സത്യം. എന്നാല്‍ മുഴുവനായി ചികിത്സിച്ചു പ്രതിരോധിയ്ക്കാമെന്നതാണ് സ്‌കിന്‍ ക്യാന്‍സറിന്റെ ഗുണം.

കിഡ്‌നി ക്യാന്‍സര്‍

കിഡ്‌നി ക്യാന്‍സര്‍

കിഡ്‌നിയ്ക്ക് ക്യാന്‍സര്‍ ബാധിയ്ക്കുന്നതാണ് ഏറ്റവും ഗുരുതരമായ അവസ്ഥ. ഒബേസിറ്റി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പുകവലി ശീലം ഇവയെല്ലാമാണ് കിഡ്‌നി ക്യാന്‍സറിന്റെ പ്രധാന കാരണം.

വായിലെ ക്യാന്‍സര്‍

വായിലെ ക്യാന്‍സര്‍

വായിലെ ക്യാന്‍സര്‍ 90 ശതമാനവും പുരുഷന്‍മാരെയാണ് ബാധിയ്ക്കുന്നത്. ഇതിനു പ്രധാന കാരണം അമിതമായ പുകയിലുടെ ഉപയോഗമാണ്. മാത്രമല്ല ജീവിതരീതിയിലുള്ള മാറ്റവും ഇതിന് കാരണമാകുന്നുണ്ട്.

ലുക്കീമിയ

ലുക്കീമിയ

ലുക്കീമിയ ഏറ്റവും ഗുരുതരമായ രോഗമാണ്. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ തകര്‍ക്കുന്നു. ശ്വേത രക്താണുക്കളുടെ അനിയന്ത്രിതമായ വളര്‍ച്ചയെയാണ് രക്താര്‍ബുദം അഥവാ ലുക്കീമിയ എന്നു പറയുന്നത്.

തലയിലെ ക്യാന്‍സര്‍

തലയിലെ ക്യാന്‍സര്‍

ക്യാന്‍സര്‍ കോശങ്ങള്‍ക്ക് തലയെന്നോ കാലെന്നോ വ്യത്യാസമില്ല. എന്നാല്‍ ജീവിത രീതി മാറ്റുന്നതിനനുസരിച്ച് ക്യാന്‍സറിന്റെ വര്‍ദ്ധനവ് തടയാമെന്നതാണ് സത്യം. മാത്രമല്ല പുരുഷന്‍മാരാണ് ഇത്തരത്തിലുള്ള ക്യാന്‍സറിനെ ശ്രദ്ധിക്കേണ്ടത്.

English summary

Common Cancers That Affect Men

Although prostate cancer and testicular cancer only occur in men, they are not the only cancers that affect men. Here are some common cancer that affect men.
Story first published: Friday, November 27, 2015, 10:50 [IST]
X
Desktop Bottom Promotion