For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എരിവ് കഴിച്ചാല്‍ തടി കുറയും?

|

തടി കുറയുക എന്ന ആത്യന്തിക ലക്ഷ്യമുള്ളവര്‍ക്ക് എങ്ങനെയെങ്കിലും ഒന്ന് തടി കുറച്ചാല്‍ മതി എന്നായിരിക്കും ചിന്ത. എന്നാല്‍ പലപ്പോഴും ഇക്കാര്യത്തില്‍ പലരും പരാജയം സമ്മതിക്കുന്ന സാഹചര്യമായിരിക്കും ഉണ്ടായിരിക്കുക. ഇക്കാര്യത്തില്‍ ഫേസ് ബുക്കും ചതിക്കും

എരിവും പുളിയും ഉപ്പും ഒഴിവാക്കിയുള്ള ഒരു ഭക്ഷണത്തെക്കുറിച്ച് മലയാളികള്‍ക്ക് ആലോചിക്കാന്‍ തന്നെ കഴിയില്ല. എരിവല്‍പ്പം കൂടിയാലും ഉപ്പു കൂടരുതെന്ന് നിര്‍ബന്ധം മാത്രമേ നമുക്കുള്ളൂ. എന്നാല്‍ എരിവിന് തടി കുറയ്ക്കാന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കുടവയര്‍ ഒരു പ്രശ്‌നമേ അല്ല

അതുകൊണ്ടു തന്നെ ഇനി മുതല്‍ അമിതവണ്ണത്തിന്റെ പേരില്‍ കഷ്ടപ്പെടുന്നവര്‍ അല്‍പം എരിവ് കൂടുതല്‍ കഴിച്ചോളൂ. ഇത് തടി കുറയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കലോറി കുറയ്ക്കുന്നു

കലോറി കുറയ്ക്കുന്നു

അമിത കലോറി ഇല്ലാതാക്കാന്‍ മുളകിനു കഴിയും. മാത്രമല്ല ഇതിലൂടെ മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യുന്നു.

 കൊഴുപ്പ് കുറയ്ക്കുന്നു

കൊഴുപ്പ് കുറയ്ക്കുന്നു

കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് മുളക്. ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ മുളകിനു കഴിയുന്നു എന്നതാണ് സത്യം.

 അമിതാര്‍ത്തി നിയന്ത്രിക്കും

അമിതാര്‍ത്തി നിയന്ത്രിക്കും

ഭക്ഷണത്തോടുള്ള അമിതഭ്രമമാണ് നമ്മളില്‍ പലരേയും തടിയന്‍മാരും തടിച്ചികളും ആക്കുന്നത്. അതിനാല്‍ തന്നെ മുളക് ഭക്ഷണത്തോടുള്ള അമിത ആര്‍ത്തിയെ നിയന്ത്രിക്കുന്നു.

മധുരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

മധുരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

മുളക് കൂടുതല്‍ കഴിക്കുന്നത് മധുരത്തോടുള്ള നമ്മുടെ ആവേശത്തെ ഇല്ലാതാക്കുന്നു. മധുരം നമ്മുടെ തടി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാനിയാണ്.

ദഹനം കൃത്യമാവും

ദഹനം കൃത്യമാവും

മുളകിന് നമ്മുടെ ദഹനത്തിന്റെ കാര്യത്തില്‍ പ്രധാന പങ്കാണുള്ളത്. മുളക് കഴിക്കുന്നത് നല്ലരീതിയിലുള്ള ദഹനത്തിന് സഹായിക്കുന്നു.

രക്തയോട്ടം വര്‍ദ്ധിപ്പിക്കും

രക്തയോട്ടം വര്‍ദ്ധിപ്പിക്കും

മുളകില്‍ തന്നെ കാന്താരി മുളക് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നമ്മുടെ ശരീരത്തിലെ രക്തകോശങ്ങള്‍ക്ക് ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു.

ഡയറ്റ് നിയന്ത്രിക്കുന്നു

ഡയറ്റ് നിയന്ത്രിക്കുന്നു

ഡയറ്റിംഗിന്റെ കാര്യത്തിലും മുളക് സഹായിക്കുന്നു. അതുകൊണ്ടു തന്നെ നല്ല ഡയറ്റിംഗ് ശീലമാകുമ്പോള്‍ തടിയും കുറയുന്നു.

English summary

Chilly Can Help You Lose Weight

Could spicing up your food help you lose weight A string recent studies by researchers has proved that the fiery food can aid weight loss by speeding up metabolism.
Story first published: Wednesday, September 30, 2015, 12:32 [IST]
X
Desktop Bottom Promotion