For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദ്ധാരണശേഷിക്കുറവോ, കാരണം?

|

പുരുഷത്വത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ്‌ ഉദ്ധാരണക്കുറവ്‌. ഇംഗ്ലീഷില്‍ ഇറക്ടൈല്‍ ഡിസ്‌ഫങ്‌ഷന്‍ എന്നറിയപ്പെടുന്ന ഇത്‌ പലപ്പോഴും പുരുഷന്റെ ആത്മവിശ്വാസത്തെ കെടുത്തുന്ന ഒന്നാണ്‌.

ഉദ്ധാരണശേഷിക്കുറവിന്‌ പലപ്പോഴും പല കാരണങ്ങളുമുണ്ടാകാറുണ്ട്‌. സ്വാഭാവിക കാരണങ്ങള്‍ മുതല്‍ ജീവിതശൈലികളും അസുഖങ്ങളും വരെ ഇതിനുള്ള കാരണങ്ങളാകാറുണ്ട്‌.

ഉദ്ധാരണശേഷിക്കുറവിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ, കാരണമറിയുന്നത്‌ പരിഹാരവും എളുപ്പമാക്കും.

പുകവലി

പുകവലി

രക്തപ്രവാഹത്തെ ബാധിയ്‌ക്കുന്ന ഏതു കാരണങ്ങളും ഉദ്ധാരണക്കുറവിന്‌ ഇട വരുത്തും. ഇതുകൊണ്ടുതന്നെ പുകവലി കാരണമാകും.

അപകടങ്ങളോ മറ്റോ

അപകടങ്ങളോ മറ്റോ

അപകടങ്ങളോ മറ്റോ രക്തധമനികളെ ബാധിച്ചാല്‍ ഇത്‌ ലൈംഗികാവയവത്തിലേയ്‌ക്കുള്ള രക്തപ്രവാഹത്തെ കുറയ്‌ക്കും. ഇതും ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കു കാരണമാകും.

ചില മരുന്നുകള്‍

ചില മരുന്നുകള്‍

ചില മരുന്നുകള്‍, പ്രത്യേകിച്ചു ബിപി, ഡിപ്രഷന്‍ എന്നിവയ്‌ക്കുള്ള മരുന്നുകള്‍ മറ്റൊരു കാരണമാണ്‌.

സ്‌ട്രെസ്‌

സ്‌ട്രെസ്‌

സ്‌ട്രെസ്‌ പല പ്രശ്‌നങ്ങള്‍ക്കെന്ന പോലെ ഉദ്ധാരണശേഷിയ്‌ക്കും ദോഷം വരുത്തും.

മദ്യം

മദ്യം

മദ്യം ഒരു ഡിപ്രസന്റാണ്‌. ഇതും ലൈംഗികശേഷി കുറയ്‌ക്കുന്ന ഒന്നു തന്നെ.

 അമിതമായ കൊഴുപ്പ്‌

അമിതമായ കൊഴുപ്പ്‌

അമിതവണ്ണമാണ്‌ മറ്റൊരു കാരണം. അമിതമായ കൊഴുപ്പ്‌ രക്തപ്രവാഹത്തിന്‌ തടസം നില്‍ക്കും.

ആര്‍ട്ടീരിയോക്ലീറോസിസ്‌

ആര്‍ട്ടീരിയോക്ലീറോസിസ്‌

ആര്‍ട്ടീരിയോക്ലീറോസിസ്‌, അതായത്‌ രക്തധമനികളിലേയ്‌ക്കുള്ള രക്തപ്രവാഹം ഇതിനുള്ള ഒരു പ്രധാന കാരണമാണ്‌.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ തോത്‌ കൂടുതലെങ്കില്‍ ഇത്‌ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകാറുണ്ട്‌.

ബിപി

ബിപി

ബിപി രക്തധമനികളിലേയ്‌ക്കുള്ള രക്തപ്രവാഹത്തെ ബാധിയ്‌ക്കും. ഇതും ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

പ്രമേഹം

പ്രമേഹം

പ്രമേഹം ശരീരത്തിലെ രക്തപ്രവാഹത്തെയും ടെസ്റ്റോസ്‌റ്റിറോണ്‍ തോതിനേയും ബാധിയ്‌ക്കും. ഇതും ഉദ്ധാരണശേഷി കുറയ്‌ക്കുന്നതിനുള്ള കാരണമാണ്‌.

ഉറക്കക്കുറവ്‌

ഉറക്കക്കുറവ്‌

ഉറക്കക്കുറവ്‌ മറ്റൊരു കാരണമാണ്‌. ഇത്‌ ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തെ ബാധിയ്‌ക്കും.

സൈക്കിളിംഗ്‌

സൈക്കിളിംഗ്‌

സൈക്കിളിംഗ്‌ രക്തപ്രവാഹത്തെ ബാധിയ്‌ക്കുന്ന ഒന്നാണ്‌. സ്ഥിരമായി സൈക്കിള്‍ ചവിട്ടുന്നതും രക്തപ്രവാഹത്തെ ബാധിയ്‌ക്കും.

പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍

പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍

മാനസിക പ്രശ്‌നങ്ങള്‍ മറ്റൊരു കാരണം. പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ കിടപ്പറയില്‍ പലപ്പോഴും പുരുഷനെ പരാജിതനാക്കാറുണ്ട്‌.

മള്‍ട്ടിപ്പിള്‍ സീറോസിസ്‌, പാര്‍ക്കിന്‍സണ്‍സ്‌

മള്‍ട്ടിപ്പിള്‍ സീറോസിസ്‌, പാര്‍ക്കിന്‍സണ്‍സ്‌

മള്‍ട്ടിപ്പിള്‍ സീറോസിസ്‌, പാര്‍ക്കിന്‍സണ്‍സ്‌ എന്നിവയും ഉദ്ധാരണശേഷിക്കുറവിന്‌ കാരണമാകും.

പോഷകാഹാരക്കുറവ്‌

പോഷകാഹാരക്കുറവ്‌

പോഷകാഹാരക്കുറവ്‌ മറ്റൊരു കാരണമാണ്‌.

Read more about: health ആരോഗ്യം
English summary

Causes For Erectile Dysfunction

What causes erectile dysfunction? Anything that obstructs blood flow can cause Ed. Read on to know about the causes of erectile dysfunction.
Story first published: Sunday, June 28, 2015, 13:11 [IST]
X
Desktop Bottom Promotion