For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കത്തെ കുറിച്ചുള്ള കെട്ടുകഥകള്‍

By Super
|

നന്നായി ഉറങ്ങുന്നതിന്റെയും കുറച്ച്‌ ഉറങ്ങുന്നതിന്റെയും ഗുണങ്ങള്‍ നമുക്കാവശ്യമാണ്‌. എന്നാല്‍ ഉറക്കത്തെ സംബന്ധിച്ച്‌ നിരവധി തെറ്റിദ്ധാരണകള്‍നിലവിലുണ്ട്‌. ആരോഗ്യത്തോടെ ഇരിക്കുന്നതിന്‌ ഉറക്കം വളരെ പ്രധാനമാണ്‌.എന്നാല്‍, ചിലര്‍ക്ക്‌ മതിയായ ഉറക്കം ലഭിക്കുന്നില്ല അതെ സമയം മറ്റ്‌ ചിലര്‍ അമിതമായി ഉറങ്ങുന്നു.

അമിതമായി ഉറങ്ങുന്നത്‌ ആഘാതത്തിനുള്ള സാധ്യത ഉയര്‍ത്തുന്നു എന്നാണ്‌ അടുത്തിടെ നടന്ന പഠനം പറയുന്നത്‌. അതിനാല്‍ ഉറക്കത്തെ സംബന്ധിക്കുന്ന കെട്ടുകഥകള്‍ തള്ളികളയുകയും മികച്ച ഉറക്കം നേടാനുള്ള വഴികള്‍ അറിയുകയും ചെയ്യുക. ഹാര്‍ട്ട്‌ അറ്റാക്ക്‌ തടയാം

ഉറക്കത്തെ സംബന്ധിക്കുന്ന കെട്ടുകഥകള്‍

ചെറുമയക്കം രാത്രിയിലെ ഉറക്കം നഷ്ടപ്പെടുത്തും

ചെറുമയക്കം രാത്രിയിലെ ഉറക്കം നഷ്ടപ്പെടുത്തും

പകല്‍ സമയത്തെ ചെറുമയക്കങ്ങള്‍ നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും.ശരീരത്തിന്റെയും മനസ്സിന്റെയും ശക്തി കുറയ്‌ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇത്‌ നിങ്ങള്‍ക്ക്‌ നല്‍കും. ചെറുമയക്കങ്ങളിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തന ഓര്‍മ്മകള്‍ കുറയ്‌ക്കാന്‍ കഴിയും. അങ്ങനെ രാത്രിയിലെ പ്രവര്‍ത്തനം കുറയുകയും രാത്രിയില്‍ ആഴത്തിലുള്ള മികച്ച ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.

ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മണിക്കും നാല്‌ മണിക്കും ഇടയില്‍ 5 മുതല്‍ 20 മിനുട്ടില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്നത്‌ ആകരുത്‌ ചെറുമയക്കങ്ങള്‍.

ഉറക്കം എട്ട്‌ മണിക്കൂര്‍ മതിയാകും

ഉറക്കം എട്ട്‌ മണിക്കൂര്‍ മതിയാകും

ചിലര്‍ക്ക്‌ 6 മുതല്‍ 7 മണിക്കൂര്‍ വരെയുള്ള ഉറക്കം മതിയാകും എന്നാല്‍ മറ്റ്‌ ചിലര്‍ക്ക്‌ 8 മുതല്‍ 9 മണിക്കൂര്‍ വരെയുള്ള ഉറക്കം ആവശ്യമാണ്‌. അതിനാല്‍ എല്ലാ വര്‍ക്കും ഒരേ അളവിലുള്ള ഉറക്കം മതിയാവില്ല. നിങ്ങള്‍ക്ക്‌ വേണ്ടത്ര ഉറക്കം ലഭിച്ചില്ല എന്ന കരുതി വിഷമിക്കതിരിക്കുക.

ഉറക്കം അമിതമാകരുത്‌

ഉറക്കം അമിതമാകരുത്‌

ആറ്‌ മണിക്കൂറില്‍ കുറച്ച്‌ ഉറങ്ങുന്നത്‌ പോലെ തന്നെ ഹാനികരമാണ്‌ പത്ത്‌ മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നതെന്നും ശാസ്‌ത്രജ്ഞര്‍ പറയുന്നു.

ദീര്‍ഘ നേരം കിടക്കുന്നത്‌ അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്‌ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും ചെയ്യും ഇത്‌ ഹൃദ്രോഗം, ആഘാതം, പ്രമേഹം എന്നിവയ്‌ക്കുള്ള സാധ്യത ഉയര്‍ത്തും. എല്ലാ ദിവസവും കൃത്യ സമയത്ത്‌ ഉറങ്ങുന്നതും ഉണരുന്നതും നന്നായി ഉറങ്ങാന്‍ ശരീരത്തെ ചിട്ടപ്പെടുത്തും. കൂടാതെ മതിയായ ഉറക്കം ലഭിക്കാനും ഇത്‌ കാരണമാകും.

പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഉറക്കം ആവശ്യമാണ്‌

പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഉറക്കം ആവശ്യമാണ്‌

നമ്മുടെ ശരീരവും തലച്ചോറും ഉറങ്ങുമ്പോള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നില്ല. ഓര്‍മ്മകളുടെ രൂപപ്പെടല്‍,എല്ലുകളുടെ വളര്‍ച്ച, കോശ പുനസൃഷ്ടി, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തല്‍, വിഷാംശങ്ങള്‍ നീക്കം ചെയ്യല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ സ്ഥിരപ്പെടുത്തല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഉറങ്ങുമ്പോള്‍ നടക്കുന്നുണ്ട്‌.

മുതിര്‍ന്നവര്‍ക്ക്‌ കുറച്ച്‌ ഉറക്കം മതി

മുതിര്‍ന്നവര്‍ക്ക്‌ കുറച്ച്‌ ഉറക്കം മതി

ഇത്‌ പൊതുവായുള്ള ഒരു തെറ്റിദ്ധാരണ ആണ്‌. നമ്മള്‍ പ്രായം ആകും തോറും ഉറക്കത്തിന്റെ നിലവാരം കുറയുകയും ഉറക്കത്തിന്റെ രീതിയില്‍ മാറ്റം വരുകയും ചെയ്യും. അതിനാല്‍ ഇടയ്‌ക്കിടെ ഉണരുകയും ഗാഢനിദ്ര നഷ്ടമാവുകയും ചെറുമയക്കങ്ങള്‍ കൂടുതലാവുകയും ചെയ്യും.

വ്യായാമം നല്ല ഉറക്കം നല്‍കും

വ്യായാമം നല്ല ഉറക്കം നല്‍കും

നല്ല ഉറക്കം ലഭിക്കാന്‍ വ്യായാമം സഹായിക്കും . എന്നാല്‍ കഠിനമായ വ്യയാമങ്ങള്‍ ഉറങ്ങുന്നതിന്‌ തൊട്ടു മുമ്പ്‌ ചെയ്യുന്നത്‌ നേരെ വിപരീത ഫലമായിരിക്കും നല്‍കുക.

മദ്യം ഉറങ്ങാന്‍ സഹായിക്കും

മദ്യം ഉറങ്ങാന്‍ സഹായിക്കും

അമിതമായി മദ്യപിക്കുന്നത്‌ ഉറക്ക രീതിയെ തന്നെ തകര്‍ക്കും പ്രത്യേകിച്ച്‌ രാത്രി വൈകിയുള്ള മദ്യപാനം.

തുടക്കത്തില്‍ ഇത്‌ ഉറക്കം നല്‍കിയെന്നിരിക്കും എന്നാല്‍ ക്രമേണ ഉറക്കത്തെ തടസ്സപ്പെടുത്തുകയും സുഖകരമായ ഉറക്കം നിങ്ങള്‍ നഷ്ടമാകാന്‍ കാരണമാവുകയും ചെയ്യും. സ്വപ്‌നം കണ്ടോ നിര്‍ജ്ജലീകരണം മൂലമോ നിങ്ങള്‍ ഇടയ്‌ക്കിടെ ഉണര്‍ന്നേക്കാം. മൂത്രമൊഴിക്കാനുള്ള തോന്നല്‍ ഉയരുന്നതും തുടര്‍ച്ചയായുള്ള ഉറക്കത്തിന്‌ തടസ്സം ഉണ്ടാക്കും.

 അവധി ദിവസം കൂടുതല്‍ ഉറങ്ങുന്നത്‌ നല്ലത്‌

അവധി ദിവസം കൂടുതല്‍ ഉറങ്ങുന്നത്‌ നല്ലത്‌

നഷ്ടമായ ഉറക്കം അവധി ദിവസങ്ങളില്‍ കൂടുതല്‍ ഉറങ്ങുന്നതിലൂടെ പരിഹരിക്കാം എന്ന്‌ കരുതുന്നത്‌ തെറ്റാണ്‌. മികച്ച ഉറക്കമല്ല ഇത്തരത്തില്‍ ലഭിക്കുന്നത്‌. കൂടുതല്‍ കിടക്കുന്നത്‌ നിങ്ങളുടെ ജൈവഘടികാരത്തെ തടസ്സപ്പെടുത്തുകയും നേരെ വിപരീത ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

ഇതിന്‌ പകരം നേരത്തെ കിടന്ന്‌ പതിവ്‌ സമയത്ത്‌ എഴുനേല്‍ക്കുന്നതാണ്‌ ഉചിതം.

 അര്‍ധരാത്രിക്ക്‌ ഒരു മണിക്കൂര്‍ മുമ്പാണ്‌ മികച്ച ഉറക്കം

അര്‍ധരാത്രിക്ക്‌ ഒരു മണിക്കൂര്‍ മുമ്പാണ്‌ മികച്ച ഉറക്കം

ഇത്‌ തീര്‍ത്തും ശരിയല്ല ,എന്നാല്‍ ഇതിന്റെ അടിസ്ഥാനം ഉറക്കത്തിന്റെ മൂന്നാം പാദമാണ്‌ ഏറ്റവും മികച്ചത്‌ എന്നതാണ്‌.അധികം തടസ്സങ്ങള്‍ ഉണ്ടാകാതെ ഏറ്റവും ഗാഢമായ നിദ്ര ഉണ്ടാകുന്നത്‌ ഈ സമയത്താണ്‌.

Read more about: sleep ഉറക്കം
English summary

Busting Myths About Sleeping

Here are some of the busting myths about sleeping. Read more to know about,
X
Desktop Bottom Promotion