For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറ്റില ചവയ്ക്കൂ, തടി കുറയ്ക്കൂ.....

By Super
|

ഇന്ത്യയില്‍ ഊണിന്‌ ശേഷം വെറ്റില ചവയ്‌ക്കുന്ന ശീലം വളരെ സാധാരണമാണ്‌. നിരവധി ആരോഗ്യഗുണങ്ങള്‍ ഇതിനുണ്ട്‌. എന്നാല്‍ വെറ്റില ചവയ്‌ക്കുന്നത്‌ ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുമെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമോ?

കുരുമുളകും കൂടി കൂട്ടിയാണ്‌ വെറ്റില ചവയ്‌ക്കുന്നതെങ്കില്‍ എട്ടാഴ്‌ചയ്‌ക്കുള്ളില്‍ ശരീരഭാരത്തില്‍ വരുന്ന കുറവ്‌ നിങ്ങളെ അത്ഭുതപ്പെടുത്തും. ഇതെങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും എങ്ങനെയാണ്‌ ഉപയോഗിക്കേണ്ടതെന്നുമാണ്‌ ഇവിടെ പറയുന്നത്‌.

വെറ്റില ദഹനം മെച്ചപ്പെടാന്‍ സഹായിക്കുന്നതിന്‌ പുറമെ വായു പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്‌ പ്രതിരോധിക്കുകയും ചെയ്യും. വെറ്റില ചവയ്‌ക്കുന്നത്‌ കൊണ്ട്‌ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാവുക മാത്രമല്ല വയറ്റിലെ ശ്ലേഷ്‌മത്തിന്റെ അളവ്‌ ഉയര്‍ത്തി അസിഡിറ്റി വരുന്നത്‌ തടയുകയും ആസിഡുകളില്‍ നിന്നും ഉദരപാളികളെ സംരക്ഷിക്കുകയും ചെയ്യും.

BEETAL Leaf 1

ഇതിന്‌ പുറമെ വെറ്റില ചവയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ദഹന പ്രക്രിയ മെച്ചപ്പെടുത്താനുള്ള ശ്രമവും തുടങ്ങും. വെറ്റില ചവയ്‌ക്കുമ്പോള്‍ വായില്‍ ഉമിനീരിന്റെ ഉത്‌പാദനം ഉയരുകയും കഴിക്കുന്ന ആഹാരം ദഹിപ്പിക്കാന്‍ തയ്യാറായിരിക്കാനുള്ള സൂചന വയറിന്‌ നല്‍കുകയും ചെയ്യും. വയറ്റിനുള്ളിലെത്തുന്ന വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനും ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം ഉണ്ടാവാതിരിക്കാനും സഹായിക്കും. ആയുര്‍വേദത്തില്‍ പറയുന്നത്‌ വെറ്റില ശരീരത്തിലെ കൊഴുപ്പ്‌ കുറയ്‌ക്കാനും സഹായിക്കുമെന്നാണ്‌ . അങ്ങനെ ശരീരഭാരം കുറയ്‌ക്കാന്‍ കാരണമാകും.
BEETAL Leaf 2

ഇതോടൊപ്പം കുരുമുളകില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോന്യൂട്രിയന്റുകളും പെപ്പരിനും കൊഴുപ്പ്‌ വിഘടിക്കാനും കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങള്‍ ശരിയായ രീതിയില്‍ ആഗിരണം ചെയ്യാനും സഹായിക്കും. കുരുമുളകിലടങ്ങിയിട്ടുള്ള പെപ്പരീന്‍ ദഹനത്തിന്‌ വളരെ മികച്ചതാണ്‌. ഇവ രസമുകുളങ്ങളെ ഉത്തേജിപ്പിക്കുകയും കൂടുതല്‍ ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ ഉത്‌പാദിപ്പിക്കാന്‍ വയറിന്‌ സൂചന നല്‍കുകയും ചെയ്യും. വയറ്റിലെ പ്രോട്ടീനും മറ്റ്‌ ആഹാരങ്ങളും ദഹിക്കാന്‍ ഇത്‌ സഹായിക്കും. വയറ്റില്‍ ഭക്ഷണം ദഹിക്കാതെ കിടക്കുകയാണെങ്കില്‍ വായുക്ഷോഭം, ദഹനക്കേട്‌, വയറിളക്കം, മലബന്ധം, അസിഡിറ്റി എന്നിവ ഉണ്ടാകാന്‍ കാരണമാകും.

B Leaf 3

ഇതിന്‌ പുറമെ ഇവ നന്നായി വിയര്‍ക്കുന്നതിനും മൂത്രം ഒഴിക്കുന്നതിനും കാരണമാകുന്നതിനാല്‍ ശരീരത്തിലെ അധിക ജലവും വിഷാംശങ്ങളും പുറന്തള്ളാനും സഹായിക്കും.

എങ്ങനെ ഉപയോഗിക്കും

ഒരു വെറ്റില( മൂക്കാത്ത പച്ച ഇലയാണന്ന്‌ ഉറപ്പ്‌ വരുത്തുക) എടുത്ത്‌ 5 കുരുമുളക്‌ വച്ച്‌ മടക്കി വായിലിട്ട്‌ ചവയ്‌ക്കുക. തുടക്കത്തില്‍ കുരുമുളകിന്‌ വല്ലാത്ത എരിവ്‌ തോന്നാം അതിനാല്‍ ഇവ വായിലിട്ട്‌ ചവച്ച്‌ കൊണ്ടിരിക്കുക. ഉമിനീര്‌ വഴി പോഷകങ്ങള്‍ വയറ്റിലെത്താന്‍ അനുവദിക്കുക. എട്ട്‌ ആഴ്‌ചക്കാലം രാവിലെ വെറും വയറ്റില്‍ ഇങ്ങനെ ചെയ്യുക.

BEETAL LEAF4

മുന്‍ കരുതല്‍

മൂക്കാത്ത പച്ച വെറ്റില വാങ്ങാന്‍ ശ്രദ്ധിക്കണം പഴയതും മഞ്ഞ നിറം വന്നു തുടങ്ങിയതുമായ ഇലകള്‍ക്ക്‌ ഔഷധ ഗുണം നഷ്ടപ്പെട്ടിരിക്കും. ചീഞ്ഞ ഇലകള്‍ ( ചീയാന്‍ തുടങ്ങിയാല്‍ ഇലകള്‍ക്ക്‌ കറുത്ത നിറമാകും)കഴിക്കരുത്‌ . ഇവ വയറിന്‌ അസ്വസ്ഥതകള്‍ ഉണ്ടാക്കും.

English summary

Betel Leaf Remedy For Weight Loss

In India the practice of chewing paan after a meal is very common and has a number of health benefits. But did you know that chewing betel leaves can help you lose weight too? When combined with pepper this mixture becomes a potent weight loss tool that shows results in about eight weeks. Here’s how it works
X
Desktop Bottom Promotion