For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈപ്പോതൈറോയ്ഡിനോട് പോരാടാം..

By Sruthi K M
|

തൈറോയ്ഡ് നിലവില്‍ മിക്കവരിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം തകരാറിലാകുമ്പോഴാണ് തൈറോയ്ഡുണ്ടാകുന്നത്. തൈറോയ്ഡ് തന്നെ രണ്ടു തരത്തിലുണ്ട്. ഒന്ന് ഹൈപ്പര്‍ തൈറോയ്ഡും മറ്റൊന്നും ഹൈപ്പോതൈറോയ്ഡും. ഇതില്‍ ഹൈപ്പോതൈറോയ്ഡ് എന്താണ്? ഇതിന് എന്താണ് പരിഹാരമാര്‍ഗങ്ങള്‍?

ശരീരത്തില്‍ ഉണ്ടാകുന്ന ഹൈപ്പോതൈറോയ്ഡിനെ പലപ്പോഴും തിരിച്ചറിയാന്‍ കഴിയുന്നില്ല. പെണ്‍കുട്ടികളിലാണ് കൂടുതലായി ഈ രോഗം കണ്ടു വരുന്നത്. ഗര്‍ഭിണിയായ സ്ത്രീക്ക് ഹൈപ്പോതൈറോയ്ഡ് ഉണ്ടാകുമ്പോള്‍ അത് കുഞ്ഞിനെയും ബാധിക്കുന്നു. ഇത് കുഞ്ഞുങ്ങളുടെ തലച്ചോറിനെയും പ്രതികൂലമായി ബാധിക്കും. ഗര്‍ഭിണികള്‍ തീര്‍ച്ചയായും ഹൈപ്പോതൈറോയ്ഡ് ടെസ്റ്റ് ചെയ്യേണ്ടതാണ്. രക്തം വഴിയാണ് തൈറോയ്ഡ് ഉണ്ടോയെന്ന് നോക്കുന്നത്. ആദ്യം നിങ്ങള്‍ അടുത്തുള്ള ആശുപത്രിയില്‍ പോയി പരിശോധിച്ചു നോക്കൂ.

നിങ്ങളുടെ ശരീരത്തില്‍ ഹൈപ്പോതൈറോയ്ഡിന്റെ അംശം അടങ്ങിയിട്ടുണ്ടെങ്കില്‍ അതിനുള്ള ചികിത്സ നിങ്ങള്‍ക്കു തന്നെ ചെയ്യാം. എളുപ്പം ഹൈപ്പോതൈറോയ്ഡിനെ നിങ്ങള്‍ക്ക് പ്രതിരോധിച്ച് നിര്‍ത്താം. ശരീരം തടിവെക്കുക, മാനസിക പിരിമുറുക്കം, ക്ഷീണം, വേദന, മുടികൊഴിച്ചില്‍ തുടങ്ങിയവയാണ് തൈറോയ്ഡിന്റെ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ തന്നെ നിങ്ങള്‍ക്ക് വീട്ടില്‍ നിന്നു തന്നെ ഇതിനുള്ള പരിഹാരങ്ങള്‍ തേടാം. എന്തൊക്കെയാണ് ചെയ്യേണ്ടത്...

ഈസ്ട്രജന്‍ അടങ്ങിയ ഭക്ഷണം

ഈസ്ട്രജന്‍ അടങ്ങിയ ഭക്ഷണം

ഈസ്ട്രജന്‍ അടങ്ങിയ ഭക്ഷണം ധാരാളം ശരീരത്തില്‍ എത്തുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. അതുപൊലെ സോയ ഉപയോഗിച്ചുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കുക. ഇത് ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകളെ ബാധിക്കുന്നു. അയഡിന്‍ ഉപയോഗത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

പോഷകാംശം കുറഞ്ഞ ആഹാരം

പോഷകാംശം കുറഞ്ഞ ആഹാരം

പുറത്തു നിന്നുള്ള ആഹാരങ്ങളെയാണ് മിക്കവരും ആശ്രയിക്കുന്നത്. ഇത്തരം പോഷകമൂല്യമില്ലാത്ത ആഹാരവും ഹൈപ്പോതൈറോയ്ഡ് ഉണ്ടാക്കുന്നു. കാപ്പിക്കുരു, പഞ്ചസാര, ക്രിത്രിമമായ മധുര പലഹാരങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം. ഇത് തൈറോയ്ഡ് പ്രവര്‍ത്തനത്തെ തടസപ്പെടുത്തും.

പ്രോബയോട്ടിക്

പ്രോബയോട്ടിക്

നല്ല ഭക്ഷണ ക്രമീകരണമാണ് പ്രധാന പരിഹാര മാര്‍ഗം. തൈരും, കടല വര്‍ഗങ്ങളും, ഉള്ളിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തൈറോയ്ഡ് പ്രവര്‍ത്തനത്തെ സുഗമമാക്കുന്നതില്‍ ഒരു പങ്ക് കുടലിലെ ബാക്ടീരിയകള്‍ക്കാണ്. ഇവയുടെ അപര്യാപ്തത പ്രോബയോട്ടിക്കുകളിലൂടെ പരിഹരിക്കണം.

ബ്രൊക്കോളി, കോളിഫഌര്‍

ബ്രൊക്കോളി, കോളിഫഌര്‍

അയഡിന്‍ കുറവാണ് തൈറോയ്ഡിനുള്ള ഒരു കാരണമായി പറയുന്നത്. തൈറോയ്ഡുള്ളവര്‍ കോളിഫഌവര്‍, ബ്രൊക്കോളി, കാബേജ്, ചീര തുടങ്ങിയവ ഒഴിവാക്കണം.

റൊട്ടി പോലുള്ള ആഹാരങ്ങള്‍

റൊട്ടി പോലുള്ള ആഹാരങ്ങള്‍

റോട്ടി പോലുള്ള ആഹാരങ്ങള്‍ കഴിക്കാതിരിക്കുക. ഇത്തരം വിഭവങ്ങള്‍ തൈറോയ്ഡ് ഗ്രന്ഥിയെ തകരാറിലാക്കും.

ഓയിലുകള്‍

ഓയിലുകള്‍

ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന എണ്ണകള്‍ ശരിയല്ലെങ്കിലും തൈറോയ്ഡ് ഉണ്ടാക്കും. കൃത്രിമ എണ്ണകള്‍ ഉപയോഗിക്കാതിരിക്കുക. കടുകെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമായിരിക്കും.

മത്സ്യങ്ങള്‍

മത്സ്യങ്ങള്‍

മത്സ്യങ്ങളില്‍ നിന്നുണ്ടാകുന്ന ഒമേഗൃ-3 ആസിഡുകള്‍ ഹോര്‍മോണുകളുടെ ഉല്പാദനത്തിന് സഹായിക്കുന്നു. ഇത് തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തെ സാധാരണ ഗതിയിലാക്കുന്നു.

പ്രോട്ടീന്‍

പ്രോട്ടീന്‍

തൈറോയിഡ് ഹോര്‍മോണുകളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് പ്രോട്ടീനുകളാണ്. നിലക്കടല,വിത്തുകള്‍,അവോക്കാഡോ, വെളിച്ചെണ്ണ, പയറുകള്‍ തുടങ്ങിയവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇവ നിത്യഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് തൈറോയിടിന്റെ പ്രവര്‍ത്തനത്തെ സാധാരണ നിലയിലാക്കാന്‍ സഹായിക്കും.

ഗഌട്ടന്‍ അടങ്ങിയ ഭക്ഷണം

ഗഌട്ടന്‍ അടങ്ങിയ ഭക്ഷണം

പ്രോട്ടീന്‍ കോംപഌക്‌സായ ഗഌട്ടന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൂലം തൈറോയ്ഡിന്റെ പ്രതിരോധശേഷി ബലഹീനമാകും. വെളുത്തുള്ളി, ചീര, ശതാവരി, മുട്ട, മുന്തിരി,കൂണുകള്‍, എള്ള് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് പ്രതിരോധശേഷി ഉണ്ടാക്കുന്നു.

ഫുഡ് അലര്‍ജി

ഫുഡ് അലര്‍ജി

ചില പേര്‍ക്ക് പ്രത്യേകതരം ഭക്ഷണ വിഭവങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ അലര്‍ജിക്ക് കാരണമാകാറുണ്ട്. അത് ഏത് ഭക്ഷണമാണെന്ന് തിരിച്ചറിഞ്ഞാല്‍ അതിനെ ഒഴിവാക്കേണ്ടതാണ്. ഇത്തരം അലര്‍ജികള്‍ തൈറോയ്ഡിനെ കാര്യമായി ബാധിക്കും.

ചോളം

ചോളം

അയഡിന്‍ ധാരാളം അടങ്ങിയ ചോളം, മധുരക്കിഴങ്ങ്, മുള്ളങ്കി, ചീര തുടങ്ങിയ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുക. ഹൈപ്പോതൈറോയ്ഡിനെ തടഞ്ഞു നിര്‍ത്താം.

ക്വര്‍സെറ്റൈയ്ന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ക്വര്‍സെറ്റൈയ്ന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ക്വര്‍സെറ്റൈയ്ന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ക്രേന്‍ബെറീസ്,ഉള്ളി,ചായ,ബ്രൊക്കോളി, റെഡ് വൈന്‍, ഉണക്ക മുന്തിരി, ആപ്പിള്‍, മുന്തിരി, ബ്ലൂബെറീസ്,ആപ്രികോട്ട് തുടങ്ങിയ വിഭവങ്ങള്‍ കഴിക്കുക.

വൈറ്റമിന്‍

വൈറ്റമിന്‍

വൈറ്റമിന്‍-എ,വൈറ്റമിന്‍-ഡി,ഒമേഗ-3 ഫാറ്റ് ആസിഡുകള്‍,സെലനിയം,സിങ്ക്, കോപ്പര്‍, അയഡിന്‍ തുടങ്ങിയവ ശരീരത്തില്‍ അത്യാവശ്യമാണ്. തുടങ്ങിയ പോഷകദ്രവ്യങ്ങള്‍ അടങ്ങിയ വിഭവങ്ങള്‍ കഴിക്കുക. ശതാവരി, പീച്ച് പഴം, അവാക്കാഡോ, ചീര, വെളുത്തുള്ളി, മുട്ട തുടങ്ങിയവയില്‍ ഇത് ധാരാളം അടങ്ങിയിട്ടുണ്ട്.

English summary

There are best remedies for hypothyroidism

some remedies for hypothyroidism control and the foods to avoid in hypothyroidism.
Story first published: Monday, February 16, 2015, 18:42 [IST]
X
Desktop Bottom Promotion