For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്ലഡ് ഷുഗര്‍ നിയന്ത്രിയ്ക്കും ഘടകങ്ങള്‍

By Super
|

നിങ്ങള്‍ക്ക്‌ ടൈപ്പ്‌ 2 പ്രമേഹം ഉണ്ടെങ്കിലും ശരീര ഭാരം കൂടുതലാണെങ്കിലും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിയന്ത്രണത്തിലായിരിക്കില്ല.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിയന്ത്രണത്തിലാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും, ഇത്‌ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം.

എന്നു കരുതി നിരാശപ്പെടേണ്ടതില്ല! രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങള്‍ ഉണ്ട്‌. ഇവയില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ അടങ്ങിയിരിക്കും. ഗ്ലൂക്കോസിന്റെ അളവ്‌ നിലനിര്‍ത്തി ആരോഗ്യത്തോടിരിക്കാന്‍ ഇവ നിങ്ങളെ സഹായിക്കും.

നിങ്ങള്‍ക്കു പ്രമേഹം വരാതിരിയ്ക്കട്ടെ....

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചാണ്‌ താഴെ പറയുന്നത്‌

1. കറുവപ്പട്ട

1. കറുവപ്പട്ട

ഓട്‌സ്‌, വൈന്‍ എന്നിവയ്‌ക്ക്‌ രുചി നല്‍കാന്‍ മാത്രമല്ല രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിയന്ത്രിക്കാനും കറുവപ്പട്ട മികച്ചതാണ്‌. ഇതില്‍ അതിന്‌ സഹായിക്കുന്ന നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌.

2. ഓട്‌സ്‌

2. ഓട്‌സ്‌

ആരോഗ്യദായകങ്ങളായ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള ഓട്‌സ്‌ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിയന്ത്രിക്കാന്‍ വളരെ മികച്ചതാണ്‌. ഫൈബര്‍ ശരീരത്തിന്റെ ആഗിരണ നിരക്ക്‌ സാവധാനത്തിലാക്കി , കാര്‍ബോഹൈഡ്രേറ്റ്‌ സാവധാനത്തില്‍ ഗ്ലൂക്കോസായി മാറുമെന്ന്‌ ഉറപ്പാക്കും. ഇന്‍സുലിന്റെ ക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ബീറ്റ-ഗ്ലൂക്കാനും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌.

3. ഉലുവ

3. ഉലുവ

സാധാരണ ഭക്ഷണമല്ല എങ്കിലും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിയന്ത്രത്തിലാകകാന്‍ ഇവ സഹായിക്കും. ടൈപ്പ്‌ 1, ടൈപ്പ്‌ 2 പ്രമേഹം ഉള്ളവരുടെ രക്തത്തലെ ഗ്ലൂക്കോസിന്റെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കും. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതാണ്‌ ഇതിന്‌ കാരണം.

4.സാല്‍മണ്‍

4.സാല്‍മണ്‍

സാല്‍മണില്‍ പ്രോട്ടീനും ആരോഗ്യദായകങ്ങളായ കൊഴുപ്പും മാത്രമല്ല രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിയന്ത്രിക്കുന്ന പ്രാഥമിക പോഷകമായ വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്‌. വിറ്റാമിന്‍ ഡിയുടെ അളവ്‌ കുറയുന്നത്‌ ടൈപ്പ്‌ 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ വിറ്റാമിന്‍ ഡി കഴിക്കുന്നതിന്റെ അളവ്‌ ഉയര്‍ത്തുക. സാല്‍മണില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഹൃദയത്തെ സംരക്ഷിക്കുകയും ഇന്‍സുലീന്‍ പ്രതിരോധത്തോടൊപ്പമുള്ള നീര്‌ കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും.

5. വെളുത്തുള്ളി

5. വെളുത്തുള്ളി

പ്രമേഹ പ്രശ്‌നങ്ങള്‍ക്കും വെളുത്തുള്ളി നല്ലതാണ്‌. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ വെളുത്തുള്ളി മികച്ചതാണന്ന്‌ മുയലുകളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റിി ഓക്‌സിഡന്റുകളും സള്‍ഫറുമാണ്‌ ഇതിന്‌ കാരണം.

ഉള്ളിയും വെളുത്തുള്ളിയേപ്പോലെ തന്നെ മികച്ചതാണ്‌.

6. ബദാം

6. ബദാം

വിറ്റാമിന്‍ ഇയും ആരോഗ്യദായകങ്ങളായ ഫൈബറും അടങ്ങിയിട്ടുള്ള ബദാമില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌.

ഇരുമ്പ്‌, മഗ്നീഷ്യം, സിങ്ക്‌, പ്രോട്ടീന്‍ എന്നിവയെല്ലാം ഗ്ലൂക്കോസിന്റെ നില നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ഇതിലടങ്ങിയിട്ടുള്ള ഫൈബര്‍ കാര്‍ബോഹൈഡ്രേറ്റ്‌ സാവധാനത്തില്‍ ദഹിക്കുന്നതിന്‌ കാരണമാകും. ഇവ കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കുന്നതിനും മികച്ചതാണ്‌.

7 അവക്കാഡോ

7 അവക്കാഡോ

ഏകപൂരിത ഫാറ്റി ആസിഡ്‌ അടങ്ങിയിട്ടുള്ള അവക്കാഡോ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിന്‌ പുറമെ മെറ്റബോളിക്‌ സിന്‍ഡ്രോമിനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യും. പ്രമേഹത്തിന്റെ വിഭാഗത്തില്‍ പെടുന്ന മറ്റൊരു രോഗമാണിത്‌.

8. ഓറഞ്ച്‌

8. ഓറഞ്ച്‌

വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള ഓറഞ്ച്‌ പെക്ടിന്റെ മികച്ച സ്രോതസ്സുകൂടിയാണ്‌. കൊളസ്‌ട്രോളിനെയും രക്തത്തിലെ പഞ്ചസാരയെയും സ്വാധീനിക്കുന്ന ഫൈബറാണ്‌ പെക്ടിന്‍. ഓറഞ്ചിന്റെ ജിഐ വളരെ താഴ്‌ന്നതാണ്‌, അതിനാല്‍ രക്തത്തിലെ പഞ്ചസാര ഉയരുമെന്ന്‌ വിഷമം കൂടാതെ കഴിക്കാം.

9. ബ്ലൂബെറി

9. ബ്ലൂബെറി

ഇവ വളരെ ചെറുതാണെങ്കിലും പ്രോട്ടീന്‍, ഫൈബര്‍, ധാതുക്കള്‍, ആന്റിഓക്‌്‌സിഡന്റുകള്‍ പോലുള്ള എല്ലാതരം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്‌.

അമിതമായ ശരീര ഭാരമുള്ളവര്‍ക്ക്‌ പ്രമേഹ സാധ്യത ഉണ്ടെങ്കില്‍ ആഹാരത്തില്‍ ബ്ലൂബെറി ഉള്‍പ്പെടുത്തുന്നത്‌ ഗുണകരമാകുമെന്ന്‌ 2010 ല്‍ പുറത്ത്‌ വന്ന പഠനത്തില്‍ പറയുന്നു.ദിവസം രണ്ട്‌ വീതം ആറ്‌ ആഴ്‌ച ബ്ലൂബെറി നീര്‌ കുടിക്കുന്നത്‌ ഇന്‍സുലീന്‍ ക്ഷമത ഉയര്‍ത്താന്‍ സഹായിക്കും.

10. ആപ്പിള്‍ സിഡര്‍ വിനഗര്‍

10. ആപ്പിള്‍ സിഡര്‍ വിനഗര്‍

ദീര്‍ഘകാലമായി ആരോഗ്യദായകമായ ഭക്ഷണങ്ങള്‍ക്കിടയില്‍ പ്രശ്‌സതമാണ്‌ ആപ്പിള്‍ സിഡര്‍ വിനഗര്‍.ഭക്ഷണത്തിന്‌ മുമ്പ്‌ ആപ്പിള്‍ സിഡര്‍ വിനഗര്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത്‌ ഗുണകരമാണന്നാണ്‌ ഡയബറ്റസ്‌ കെയറില്‍ പ്രസിദ്ധീകരിച്ച്‌ പഠനത്തില്‍ പറയുന്നത്‌. പ്രമേഹ സാധ്യത ഉള്ളവരിലും ടൈപ്പ്‌ 2 പ്രമേഹമുള്ളവരിലും അന്നജമടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചതിന്‌ ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയരുന്നത്‌ കുറയ്‌ക്കാനും ഇന്‍സുലിന്‍ ക്ഷമത ഉയര്‍ത്താനും ഇത്‌ സഹായിക്കും.

English summary

Best Foods To Manage Blood Glucose Levels

If you’re suffering from Type 2 Diabetes or are struggling with your weight, chances are your blood sugar levels are a bit out of whack.
Story first published: Friday, June 12, 2015, 23:59 [IST]
X
Desktop Bottom Promotion