For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പു കുറച്ചു കഴിച്ചാല്‍.....

|

ഏതു ഭക്ഷണമാണെങ്കിലും പാകത്തിന് ഉപ്പില്ലെങ്കില്‍ കഥ മാറും. ഉപ്പിന്റെ ഗുണം ഇവിടെ തുടങ്ങുന്നു.

സ്വാദിന് നല്ലതാണെങ്കിലും ഉപ്പിന് ദോഷങ്ങള്‍ ഏറെയാണ്. തടി കൂട്ടുക, ബിപി കൂട്ടുക തുടങ്ങിയതുള്‍പ്പെടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിയൊരുക്കും.

ഉപ്പ് അല്‍പം കുറച്ചാല്‍, അല്ലങ്കില്‍ ഇതൊഴിവാക്കിയാലുള്ള ഗുണങ്ങള്‍ ന്തൊക്കെയെന്നു നോക്കൂ,

ബാലന്‍സ്

ബാലന്‍സ്

ഉപ്പൊഴിവാക്കുന്നത് ശരീരത്തിന്റെ ബാലന്‍സ് നില നിര്‍ത്താന്‍ സഹായിക്കും. കാരണം ഉപ്പധികരിയ്ക്കുന്നത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശരീരത്തെ ബാധിയ്ക്കും.

ജലാംശം

ജലാംശം

ഇത് നിങ്ങളുടെ ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ സഹായിക്കും. കാരണം ഉപ്പധികരിയ്ക്കുന്നത് ജലാംശം കുറയ്ക്കും.

തടി

തടി

തടി കൂട്ടാന്‍ ഉപ്പൊരു കാരണമാണ്. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ഉപ്പു കുറയ്ക്കുന്നതാണ് നല്ലത്.

ശരീരത്തിന്റെ ക്ഷീണം

ശരീരത്തിന്റെ ക്ഷീണം

ഉപ്പ് നിങ്ങളുടെ ശരീരത്തിന്റെ ക്ഷീണം വര്‍ദ്ധിപ്പിയ്ക്കും. ഉപ്പൊഴിവാക്കി നോക്കൂ. നിങ്ങള്‍ക്ക് ഊര്‍ജം കൂടുതല്‍ ലഭിയ്ക്കും.

ബിപി

ബിപി

ഉപ്പധികമാകുന്നത് ഹൈപ്പര്‍ടെന്‍ഷന്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു കാരണമാണ്. ബിപി ശരിയായ തോതില്‍ നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ ഉപ്പു കുറയ്ക്കുന്നതാണ് ഗുണകരം.

വയറ്റിലെ ക്യാന്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍, വയര്‍ സംബന്ധമായ മറ്റു പ്രശ്‌നങ്ങള്‍

വയറ്റിലെ ക്യാന്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍, വയര്‍ സംബന്ധമായ മറ്റു പ്രശ്‌നങ്ങള്‍

വയറ്റിലെ ക്യാന്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍, വയര്‍ സംബന്ധമായ മറ്റു പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഉപ്പിന്റെ അമിത ഉപയോഗം വഴിയൊരുക്കും. ഇവയുടെ ആരോഗ്യത്തിന ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.

രുചി

രുചി

ഉപ്പിന്റെ അമിത ഉപയോഗം നിങ്ങളുടെ നാവിന്റെ രസമുകുളങ്ങള്‍ നശിപ്പിയ്ക്കും. രുചി എന്നന്നേയ്ക്കുമായി നഷ്ടപ്പെടാതിരിയ്ക്കാന്‍ ഉപ്പിന്റെ

സ്‌ട്രോക്ക്

സ്‌ട്രോക്ക്

ഉപ്പ് അമിതമാകുന്നത് രക്തധമനികളില്‍ തടസമുണ്ടാക്കും. ഇത് രക്തപ്രവാഹത്തെ ബാധിയ്ക്കും. സ്‌ട്രോക്ക് അടക്കമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഉപ്പു കുറയ്ക്കുന്നതാണ് നല്ലത്.

എല്ലുതേയ്മാനം

എല്ലുതേയ്മാനം

ഉപ്പ് അധികരിയ്ക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തും. ഇത് ക്യാല്‍സ്യത്തിന്റെ അളവു കുറയ്ക്കും. എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും. ഉപ്പു കുറച്ചാല്‍ എല്ലുകളുടെ ആരോഗ്യം നില നിര്‍ത്താം.

പ്രമേഹം

പ്രമേഹം

ബിപി കൂട്ടുന്നതിലൂടെ പ്രമേഹസാധ്യതയ്ക്ക് ഉപ്പ് വഴിയൊരുക്കും. പ്രമേഹം വരുത്തി വയ്ക്കാത്ത പ്രശ്‌നങ്ങളില്ല. ഉപ്പു കുറച്ചാല്‍ പ്രമേഹസാധ്യത കുറയും.

വയറിന് കനം

വയറിന് കനം

വയറിന് കനം പോലെ തോന്നിയ്ക്കാന്‍ ഉപ്പിന്റെ അമിതഉപയോഗം വഴിയൊരുക്കും. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കൂ.

കിഡ്‌നി സ്റ്റോണിന്

കിഡ്‌നി സ്റ്റോണിന്

ഉപ്പധികമാകുന്നത് കിഡ്‌നി സ്റ്റോണിന് വഴിയൊരുക്കും. കാരണം ഇപ്പു കൂടുമ്പോള്‍ കാല്‍സ്യം കൂടുതലായി കിഡ്‌നിയിലേയ്ക്കു പുറന്തള്ളപ്പെടും. ഇത് കിഡ്‌നി സ്റ്റോണിനു വഴിയൊരുക്കും.

Read more about: health ആരോഗ്യം
English summary

Benefits Of Taking Less Salt

One of the main health benefits of not eating salt is it normalizes the pressure in the body. Too much of salt increases the bp which is not good.
Story first published: Tuesday, March 3, 2015, 13:07 [IST]
X
Desktop Bottom Promotion