For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓറഞ്ച് തൊലി കളയാന്‍ വരട്ടെ...വായിക്കൂ

By Super
|

കട്ടിയുള്ളതും, ആകര്‍ഷകമായ ഘടനയുള്ളതുമാണ് ഓറഞ്ചിന്‍റെ തൊലി. പുരാതന കാലം മുതല്‍ക്കേ ഓറഞ്ച് തൊലി രോഗങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിച്ചിരുന്നു. ജ്യൂസുണ്ടാക്കുമ്പോളായാലും, തിന്നുമ്പോളായാലും, ജ്യൂസ് ഉണ്ടാക്കുമ്പോളായാലും തൊലി നമ്മള്‍ എറിഞ്ഞ് കളയാറാണ് പതിവ്.

എന്നാല്‍ ഓറഞ്ച് തൊലിയില്‍ പോഷകമൂല്യമുള്ള ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഓറഞ്ച് തൊലിയുടെ 13 ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

1. കൊളസ്ട്രോള്‍ പ്രതിരോധം

1. കൊളസ്ട്രോള്‍ പ്രതിരോധം

ഓറഞ്ചിലെ മിക്കവാറും എല്ലാ കൊളസ്ട്രോള്‍ വിരുദ്ധ ഘടകങ്ങളും കാണുന്നത് തൊലിയിലാണ്. ഹൃദയധമനികളില്‍ അടിഞ്ഞ് കൂടി തടസ്സങ്ങളുണ്ടാക്കുന്ന ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തടയാന്‍ ഇവ സഹായിക്കും. ഓറഞ്ച് തൊലി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കും.

2. ക്യാന്‍സറിനെ തടയുന്നു

2. ക്യാന്‍സറിനെ തടയുന്നു

ആരോഗ്യമുള്ള കോശങ്ങളിലെ ഓക്സിജന്‍ വലിച്ചെടുക്കുന്ന ഓക്സിജനില്ലാത്ത റാഡിക്കലുകളെ പ്രതിരോധിക്കാനും, ക്യാന്‍സര്‍ ബാധിത സെല്ലുകളിലെ വളര്‍ച്ചയും വിഭജനവും തടയാനും ഓറഞ്ച് തൊലിക്ക് കഴിവുണ്ട്.

3. നെഞ്ചെരിച്ചില്‍

3. നെഞ്ചെരിച്ചില്‍

നിങ്ങള്‍ക്ക് കഠിനമായ നെഞ്ചെരിച്ചില്‍ അനുഭവപ്പെടാറുണ്ടോ? ഓറഞ്ച് തൊലി ഇതിന് ഫലപ്രദമായ പരിഹാരമാണ്. ഓറഞ്ച് തൊലിയിലെ ഒരു രാസഘടകത്തിന് നെഞ്ചെരിച്ചില്‍ തടയാനാവുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. 20 ദിവസത്തിലേറെ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഫലം കാണാനാവും.

4. ദഹന പ്രശ്നങ്ങള്‍

4. ദഹന പ്രശ്നങ്ങള്‍

ദഹിക്കുന്ന ഫൈബര്‍ ധാരാളമായി ഓറഞ്ച് തൊലിയില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഓറഞ്ച് തൊലിയില്‍ 10.6 ഗ്രാം ദഹിക്കുന്ന ഫൈബര്‍ അടങ്ങിയിരിക്കുന്നു. മലബന്ധവും വയര്‍ സ്തംഭനവും ഒഴിവാക്കാന്‍ ഇത് സഹായിക്കും. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഓറഞ്ച് തൊലിയുടെ സത്തെടുത്ത് ചായ തയ്യാറാക്കി കുടിച്ചാല്‍ മതി.

5. ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍

5. ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍

കരുത്തുറ്റ രോഗപ്രതിരോധ ഘടകമായ വിറ്റാമിന്‍ സി ധാരാളമായി ഓറഞ്ച് തൊലിയില്‍ അടങ്ങിയിരിക്കുന്നു. ഓറഞ്ച് തൊലിയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ പ്രത്യേകിച്ച് വിറ്റാമിന്‍ സി ബ്രോങ്കൈറ്റിസ്, ജലദോഷം, ആസ്ത്മ, ശ്വാസകോശ ക്യാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ ഫലപ്രദമാകും.

6. ദഹനക്കുറവ്

6. ദഹനക്കുറവ്

വളരെക്കാലം മുമ്പ് തന്നെ ആളുകള്‍ ഓറഞ്ച് തൊലി ഔഷധമായി ഉപയോഗിച്ചിരുന്നു. ദഹന സംബന്ധമായ നിരവധി പ്രശ്നങ്ങളും, ദഹനക്കേടും പരിഹരിക്കാന്‍ ഓറ‍ഞ്ച് തൊലിയില്‍ നിന്നെടുത്ത സത്ത് ഉപയോഗിച്ചിരുന്നു. ഇതിലെ ഫൈബര്‍ മലവിസര്‍ജ്ജനം സുഗമമാക്കുകയും ദഹനത്തെ കാര്യക്ഷമമാക്കുകയും ചെയ്യും.

7. ഓറഞ്ച് തൊലിയുടെ

7. ഓറഞ്ച് തൊലിയുടെ

ഔഷധ ഗുണങ്ങള്‍ക്ക് പുറമേ മറ്റ് പല ഉപയോഗങ്ങളുമുണ്ട്. ഇതുപയോഗിച്ച് ഓറഞ്ചിന്‍റെ ഗന്ധമുള്ള സെന്‍റും നിര്‍മ്മിക്കാം.

8. എയര്‍ ഫ്രഷ്നര്‍

8. എയര്‍ ഫ്രഷ്നര്‍

വീട്ടിനുള്ളില്‍ സുഖകരമായ ഗന്ധം നിറയ്ക്കാന്‍ ഓറഞ്ച് തൊലി ഉപയോഗിക്കാം. ഇതിന് വേണ്ടത് ചന്ദനം, കറുവപ്പട്ട പോലുള്ള സുഗന്ധമുള്ള വസ്തുക്കളാണ്. ഇതുപയോഗിച്ച് പോട്ട്പുരി നിര്‍മ്മിക്കുക. ഇത് 100 ശതമാനം പ്രകൃതിദത്തവും, പരിസ്ഥിതി സൗഹൃദവും, വിലകുറഞ്ഞതുമാണ് എന്നതാണ് മെച്ചം.

9. പല്ല് വെളുപ്പിക്കല്‍

9. പല്ല് വെളുപ്പിക്കല്‍

മഞ്ഞ നിറമുള്ള പല്ലുകള്‍ വെളുപ്പിച്ചെടുക്കാന്‍ എളുപ്പമുള്ള ഒരു മാര്‍ഗ്ഗമാണ് ഓറ‍ഞ്ച് തൊലി ഉപയോഗിക്കുന്നത്. തൊലി അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കുകയോ, അല്ലെങ്കില്‍ ഓറ‍ഞ്ച് തൊലിയുടെ ഉള്‍ഭാഗം പല്ലില്‍ പതിയെ ഉരയ്ക്കുകയോ ചെയ്യാം. ഇത് പല്ലിന് കേട് വരുത്തുമോ എന്ന് പലര്‍ക്കും സംശയം തോന്നാം. എന്നാല്‍ യാഥാര്‍ത്ഥ്യം നേരെ വിപരീതമാണ്. പെട്ടന്ന് അസ്വസ്ഥതയുണ്ടാകുന്ന പല്ലുകള്‍ക്ക് ഇത് ഫലപ്രദമാണ്.

10. വൃത്തിയാക്കല്‍

10. വൃത്തിയാക്കല്‍

സിങ്കിന്‍റെ ഉള്‍വശം വൃത്തിയാക്കാന്‍ ഓറഞ്ച് തൊലിയുടെ ഉള്‍ഭാഗം ഉപയോഗിച്ച് ഉരയ്ക്കാം. വൃത്തികേടായ പ്രതലങ്ങള്‍ ശുചീകരിക്കാന്‍ ഒരു പ്രകൃതിദത്ത ഏജന്‍റായി ഇത് ഉപയോഗിക്കാം.

11. കംപോസ്റ്റ്

11. കംപോസ്റ്റ്

കംപോസ്റ്റ് തയ്യാറാക്കുന്നതില്‍ വളരെ ഉപകാരപ്രദമാണ് നൈട്രജനാല്‍ സമ്പുഷ്ടമായ ഓറഞ്ച് തൊലി. നൈട്രജന്‍ ഉദ്യാനത്തിലെ മണ്ണിനെ വളക്കൂറുള്ളതാക്കും. എന്നാല്‍ ഇത് അമിതമാകരുത്. മണ്ണില്‍ നൈട്രജന്‍ അമിതമായാല്‍ അത് ചെടികളുടെ ഇലകളെ ബാധിക്കുകയും അവ ചുരുണ്ട് പോവുകയും ചെയ്യും.

12. ചര്‍മ്മകാന്തി കൂട്ടാം

12. ചര്‍മ്മകാന്തി കൂട്ടാം

ഓറഞ്ചിലെ വിറ്റാമിന്‍ സി ചര്‍മ്മത്തില്‍ ഒരു പ്രകൃതിദത്ത ബ്ലീച്ചറായി ഉപയോഗിക്കാം. ഓറ‍ഞ്ച് തൊലിയുടെ സത്ത് തേക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്കുകയും കറുത്ത കുത്തുകളും പാടുകളും മങ്ങുകയും ചെയ്യും. പൊള്ളലൊഴിവാക്കാന്‍ ഓറഞ്ച് തൊലി മൃദുവായി ഉരയ്ക്കുകയും, നേര്‍പ്പിച്ച സത്ത് തേക്കുകയും ചെയ്യുക. തൊലി വെളുപ്പിക്കുന്നതിന് പുറമേ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കാനും, ഉപദ്രവകരമായ അള്‍ട്രാ വയലറ്റ് രശ്മികളെ തടയാനും ഇത് സഹായിക്കും.

13. പാചകം

13. പാചകം

ആദ്യമായി ഓറഞ്ച് കൃഷി ചെയ്ത കാലത്ത് അവയുടെ തൊലി വളരെ മൂല്യമുള്ളതായിരുന്നു. അവ ഭക്ഷണങ്ങള്‍ക്ക് രുചി നല്കാനും, ഗന്ധം നല്കാനും ഉപയോഗിച്ചു. ഇന്നും ഓറഞ്ച് തൊലികള്‍ ഉള്‍പ്പെടുത്തി ഭക്ഷണ വിഭവങ്ങളും, പാനീയങ്ങളും നിങ്ങള്‍ക്ക് തയ്യാറാക്കാം.

14. കീടങ്ങളെ തുരത്താം

14. കീടങ്ങളെ തുരത്താം

കൊതുക്, ഈച്ച, മറ്റ് പ്രാണികള്‍ എന്നിവയെ അകറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ആസിഡ് ഓറഞ്ച് തൊലിയില്‍ അടങ്ങിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? അറിയാനിടയില്ല. ഓറഞ്ച് തൊലി ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്വന്തം സ്പ്രേ തയ്യാറാക്കി കീടങ്ങളെ തുരത്താന്‍ ഉപയോഗിക്കാം.

15. മുന്നറിയിപ്പ്

15. മുന്നറിയിപ്പ്

ഓറഞ്ച് തൊലി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ച ഓറഞ്ച് തെരഞ്ഞെടുക്കുക. ഭൂരിപക്ഷം ഓറഞ്ചും കീടനാശിനികളും കുമിള്‍ നാശിനികളും ഉപയോഗിച്ചാണ് വിളയിച്ചെടുക്കുന്നത്. ഇവ തൊലിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ ഇത്തരത്തിലുള്ളവ ഉപയോഗിക്കുന്നത് ആരോഗ്യകരമാകില്ല.

Read more about: health ആരോഗ്യം
English summary

Benefits Of Orange Peels

In this hub we are going to take a look at more than 12 versatile benefits of orange peels. So lets start reading the benefits of Orange peels.
Story first published: Friday, January 16, 2015, 9:33 [IST]
X
Desktop Bottom Promotion