For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമശേഷം ചോക്കേലറ്റ് മില്‍ക്ക് കുടിക്കാം...

By Super
|

വ്യായാമം ചെയ്യുകയും ആകാരഭംഗി കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നത് ഇക്കാലത്ത് എല്ലാവരും തന്നെ നിര്‍ബന്ധ ബുദ്ധിയോടെ ചെയ്യുന്ന ഒരു കാര്യമാണ്. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുക, കൊഴുപ്പ് കുറയ്ക്കുക, പേശികളെ സംരക്ഷിക്കുക തുടങ്ങി പല ഗുണങ്ങള്‍ വ്യായാമം കൊണ്ടുണ്ട്. വ്യായാമം പതിവായി ചെയ്യുന്നവര്‍ക്ക് ചെയ്യാത്തവരേക്കാള്‍ സന്തുഷ്ടമായ ജീവിതവുമായിരിക്കും ഉണ്ടാവുക.

കാര്യങ്ങളിങ്ങനെ ആണെങ്കിലും വ്യായാമം കൊണ്ട് മാത്രം ലക്ഷ്യം സാധിക്കണമെന്നില്ല. ആരോഗ്യം സംരക്ഷിക്കാന്‍ ശരിയായ രീതിയില്‍ ഭക്ഷണവും പാനീയങ്ങളും കഴിക്കണം. ആരോഗ്യകരവും ഉന്മേഷദായകവുമായ പാനീയങ്ങള്‍ കുടിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഇവിടെ ആദ്യം ചിന്തയിലേക്ക് വരുന്നത് ചോക്കലേറ്റ് മില്‍ക്കാവും. ചോക്കലേറ്റ് ഉപയോഗിച്ചുള്ള മിക്ക പാനീയങ്ങളിലും പാലിന്‍റെ അളവ് ഒന്നോ രണ്ടോ ശതമാനമായിരിക്കും. എന്നാല്‍ ഒരു ഗ്ലാസ്സ് പാലിലേക്ക് ചോക്കലേറ്റ് സിറപ്പ് ചേര്‍ത്ത് കൊഴുപ്പടങ്ങിയിട്ടില്ലാത്ത പാനീയം വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് എളുപ്പം തയ്യാറാക്കാം. ഇത് ഏറെ ഗുണങ്ങളും, വ്യായാമം ചെയ്യാനുള്ള ആരോഗ്യവും നല്കും.

പാലിലടങ്ങിയിരിക്കുന്ന പ്രോട്ടീനും, ചോക്കലേറ്റിലെ കാര്‍ബോഹൈഡ്രേറ്റ്സും ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടുന്ന ഒരു മിശ്രിതം മാത്രമല്ല, നിങ്ങളുടെ ശരീരം ആവശ്യപ്പെടുന്നതുമാണ്. കലോറിയുടെ അളവിലും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലെ കൊഴുപ്പ് മിക്കവാറും സ്ഥിരമായ അവസ്ഥയിലുമായിരിക്കും.

വ്യായാമത്തിന് ശേഷം ഒരു ഗ്ലാസ്സ് ചോക്കലേറ്റ് മില്‍ക്ക് കുടിച്ചാല്‍ ഏറെ നല്ലതാണ്. ചോക്കലേറ്റ് മില്‍ക്കിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പ്രോട്ടീന്‍ സമ്പുഷ്ടം

പ്രോട്ടീന്‍ സമ്പുഷ്ടം

പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ വ്യായാമം ചെയ്തതിന് ശേഷം ചോക്കലേറ്റ് മില്‍ക്ക് കുടിക്കുന്നത് വളരെ നല്ലതാണ്. ഒരു കപ്പ് പാലില്‍ 8 മുതല്‍ 11 ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ 17 മുതല്‍ 25 ഗ്രാം വരെ പ്രോട്ടീന്‍ ലഭിക്കുന്നതിന് 500 മുതല്‍ 700 മില്ലി. ചേക്കലേറ്റ് മില്‍ക്ക് കുടിക്കണം. ഇത് ശരീരത്തില്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും പേശികളിലെ ടിഷ്യുകള്‍ റിപ്പയര്‍ ചെയ്ത് പേശികളുടെ വലുപ്പം കൂട്ടുകയും ചെയ്യും. നിങ്ങളുടെ പാനീയത്തിലെ പ്രോട്ടീന്‍ ഒതുങ്ങിയതും ഫിറ്റായതുമായ പേശികള്‍ നല്കും.

കാര്‍ബോഹൈഡ്രേറ്റുകള്‍

കാര്‍ബോഹൈഡ്രേറ്റുകള്‍

ചേക്കലേറ്റ് മില്‍ക്കില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാനുതകുന്ന, ആരോഗ്യത്തിന് അനുഗുണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഏത് ഉത്പന്നമാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാവും കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ്. വിവിധ ഉത്പന്നങ്ങളില്‍ ഇതിന്‍റെ അളവ് ഏറിയും കുറഞ്ഞുമാവും. ഇതിലെ പഞ്ചസാര നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും വീണ്ടെടുക്കാനും സഹായിക്കും. ഇത് വഴി അടുത്ത തവണ ജിംനേഷ്യത്തില്‍ കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. യഥാര്‍ത്ഥത്തില്‍ വ്യായാമത്തെ ആസ്വദിച്ച് ചെയ്യാന്‍ ഇത് സഹായിക്കും. പേശികളില്‍ വേദന അനുഭവപ്പെട്ടാല്‍ വ്യായാമം അവസാനിപ്പിക്കുക. അത് തനിയെ ഭേദമായിക്കൊള്ളും.

ആരോഗ്യകരമായ പാനീയം

ആരോഗ്യകരമായ പാനീയം

വ്യായാമം ചെയ്ത് കഴിഞ്ഞ് ആരോഗ്യകരമായ ഒരു പാനീയം കുടിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും എന്തെങ്കിലും കുടിക്കുകയല്ല വേണ്ടത്. ശരിയായ തെരഞ്ഞെടുപ്പ് നടത്താന്‍ നിങ്ങള്‍ പഠിക്കേണ്ടതുണ്ട്. അത്തരത്തിലൊന്നാണ് ചേക്കലേറ്റ് മില്‍ക്ക്. പൂര്‍ണ്ണമായും ആരോഗ്യകരവും പോഷകപ്രദവുമാണെന്ന് മാത്രമല്ല കലോറി കുറഞ്ഞതുമാണ് ഇത്. എന്നാല്‍ പാനീയം തയ്യാറാക്കുന്നതിന് കൃത്യമായ അളവുകള്‍ പരിഗണിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുകയും പരുക്കുകള്‍ ഒഴിവാക്കുകയും ചെയ്യും.

കാല്‍സ്യം

കാല്‍സ്യം

ചോക്കലേറ്റ് മില്‍ക്കില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. പവര്‍ സ്ട്രോക്കില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നതാണ്. നിങ്ങളുടെ പേശികളിലെ ഫൈബര്‍ ഒരു ക്രോസ് ബ്രിഡ്ജ് സൈക്ലിംഗ് പാറ്റേണ്‍ വഴി സമ്മര്‍ദ്ദം ജനിപ്പിക്കുന്നു. ഇത് സങ്കോചത്തിന് കാരണമാകും. ഇത് വഴി നിങ്ങളുടെ ആരോഗ്യം സ്വയം സംരക്ഷിക്കാന്‍ സാധിക്കും.

റിക്കവറി ഡ്രിങ്ക്

റിക്കവറി ഡ്രിങ്ക്

ഒരു മികച്ച റിക്കവറി ഡ്രിങ്കായി ചോക്കലേറ്റ് മില്‍ക്ക് പ്രവര്‍ത്തിക്കും. ഇക്കാരണത്താലാണ് അത്‍ലറ്റുകളും, പ്രൊഫഷണല്‍ നീന്തല്‍ താരങ്ങളും, ഓട്ടക്കാരുമൊക്കെ തങ്ങളുടെ പ്രകടനം പൂര്‍ത്തിയാകുമ്പോള്‍ ചോക്കലേറ്റ് മില്‍ക്ക് കുടിക്കുന്നത്. ഇത് ഉയര്‍ന്ന തോതില്‍ ഊര്‍ജ്ജം ലഭിക്കാനും, വേഗത്തില്‍ കരുത്ത് വീണ്ടെടുക്കാനും സഹായിക്കും. ഇതിന്‍റെ ഫലം ഏതാനും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും. നിങ്ങളൊരു അത്‍ലറ്റാണെങ്കില്‍, അല്ലെങ്കില്‍ ഒരു മാരത്തോണിലോ സ്പോര്‍ട്സിലോ പങ്കെടുക്കുന്നുണ്ടെങ്കില്‍ മറ്റ് ഡ്രിങ്കുകളേക്കാള്‍ ചോക്കലേറ്റ് മില്‍ക്കിന് പ്രാമുഖ്യം നല്കുക. മറ്റ് കൃത്രിമ പാനീയങ്ങളേക്കാള്‍ മികച്ചതായിരിക്കും ഇത്.

സഹനശക്തി വര്‍ദ്ധിപ്പിക്കുന്നു -

സഹനശക്തി വര്‍ദ്ധിപ്പിക്കുന്നു -

രണ്ടാഴ്ച തുടര്‍ച്ചയായി വ്യായമം ചെയ്യുക, അല്ലെങ്കില്‍ ഒരു മാരത്തോണില്‍ പങ്കെടുക്കാനുദ്ദേശിക്കുന്നു എങ്കില്‍ നിങ്ങളുടെ സഹന ശക്തി വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഇത് കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ നിങ്ങളെ സഹായിക്കും. ഈ സാഹചര്യത്തില്‍ ചോക്കലേറ്റ് മില്‍ക്കിനേക്കാള്‍ ഉത്തമമായി മറ്റെന്തുണ്ട്? ഇത് നിങ്ങളുടെ ശരീരത്തെ മികച്ച രീതിയില്‍ സംരക്ഷിക്കുകയും കരുത്ത് വര്‍ദ്ധിപ്പിക്കുകയും നൂറ് ശതമാനം മികവ് നേടാന്‍ സഹായിക്കുകയും ചെയ്യും.

കരുത്ത് നല്കുന്നു

കരുത്ത് നല്കുന്നു

ദീര്‍ഘകാലയളവില്‍ നിങ്ങള്‍ക്ക് കരുത്തും ആരോഗ്യവും നല്കുന്നതാണ് ചോക്കലേറ്റ് മില്‍ക്ക്. വ്യായാമത്തിന് ശേഷം ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഉപയോഗിച്ചാല്‍ അതിന്‍റെ മാറ്റം ശരീരത്തില്‍ കാണാനാവും. നിങ്ങളുടെ കരുത്തും വര്‍ദ്ധിക്കും. മുമ്പ് ഉയര്‍ത്താന്‍ സാധിക്കാതിരുന്ന ഭാരം ഇപ്പോള്‍ കൂടുതല്‍ എളുപ്പത്തില്‍ ഉയര്‍ത്താനാവും. നിങ്ങളുടെ ഓട്ടത്തിനും, നീന്തലിനും വേഗം വര്‍ദ്ധിക്കും.

Read more about: health ആരോഗ്യം
English summary

Benefits of Chocolate Milk Post Workout

One of the reasons why we have suggested drinking chocolate milk after working out is because it is a healthier option compared to other artificial drinks.
X
Desktop Bottom Promotion