For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാല്‍ കുടിയ്ക്കുവാന്‍ ആയുര്‍വേദ വഴികള്‍

|

പാല്‍ ഒരു സമീകൃതാഹാരമാണ്. ഏതു ഭക്ഷണമാണെങ്കിലും ശരിയായ രീതിയില്‍ കഴിച്ചാലേ പൂര്‍ണ ഗുണം ശരീരത്തിനുണ്ടാകൂ.

പാലിന്റെ കാര്യവും ഇതുപോലെത്തന്നെയാണ്. പാല്‍ ശരിയായ വിധത്തില്‍ കുടിയ്ക്കുമ്പോഴേ ആരോഗ്യഗുണങ്ങള്‍ പൂര്‍ണമായും ലഭിയ്ക്കൂ.

പാല്‍ കുടിയ്ക്കുവാന്‍ ആയുര്‍വേദ പ്രകാരം ചില രീതികളും ചിട്ടകളുമെല്ലാമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

Milk

രാത്രി പഞ്ചസാര ചേര്‍ക്കാതെ വേണം പാല്‍ കുടിയ്ക്കാന്‍. ഇതില്‍ അല്‍പം നെയ്യു ചേര്‍ക്കുന്നതു നല്ലതാണ്.

പാല്‍ തിളച്ചയുടന്‍ കുടിയ്ക്കുന്നതല്ല, അല്‍പം കഴിഞ്ഞ് ചൂടോടെ കുടിയ്ക്കുന്നതാണ് നല്ലത്.

ഓര്‍ഗാനിക്, ഫ്രഷ്, പാസ്ച്വറൈസ് ചെയ്യാത്ത പാലാണ് ഗുണങ്ങള്‍ കൂടുതല്‍ ലഭിയ്ക്കാന്‍ നല്ലത്. അല്ലാത്തവ പാലിന്റെ ഗുണം കളയും. ദഹിയ്ക്കാന്‍ പ്രയാസമാവുകയും ചെയ്യും.

പാലിന് കട്ടി കൂടുതലെങ്കില്‍ അല്‍പം വെള്ളം ചേര്‍്ത്തു തിളപ്പിച്ചു കുടിയ്ക്കുക.

പാലില്‍ ഏലയ്ക്ക, ജാതിയ്ക്ക, ഗ്രാമ്പൂ, ഇഞ്ചി, കുങ്കുമപ്പൂ എന്നിവയിലേതെങ്കിലും ചേര്‍ത്തു കുടിയ്ക്കുന്നത് ദഹനത്തിന് സഹായിക്കും.

രാത്രി അത്താഴം വേണ്ടെങ്കില്‍ പാലില്‍ ജാതിയ്ക്കയോ കുങ്കുമപ്പൂവോ ചേര്‍ത്തു കുടിയ്ക്കുക. ഇത് നല്ല ഉറക്കം ലഭിയ്ക്കാനും സഹായിക്കും.

പാലും മീനും ഒരുമിച്ചു കഴിയ്ക്കരുത്. ഇത് തലച്ചോറിനും രക്തത്തിനും പ്രശ്‌നങ്ങളുണ്ടാക്കും.

പുളിയുള്ള സാധനങ്ങള്‍ക്കൊപ്പം പാല്‍ കുടിയ്ക്കരുത്. പുളിയുള്ള പഴവര്‍ഗങ്ങളും ഒഴിവാക്കണം.

പാലും പഴവും നാം ഒരുമിച്ചു പലപ്പോഴും ഉപയോഗിയ്ക്കാറുണ്ട്. ഇവ ഒരുമിച്ചു കഴിയ്ക്കുന്നത് കഫക്കെട്ടും കോള്‍ഡുമുണ്ടാക്കും. ആദ്യമായി സെക്‌സ്, സ്ത്രീകള്‍ അറിയേണ്ടവ

English summary

Ayurvedic Tips To Drink Milk

Here are some tips to drink milk in Ayurvedic ways. Read more to know about,
Story first published: Saturday, January 17, 2015, 11:26 [IST]
X
Desktop Bottom Promotion