For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കടകമെത്തി ശ്രദ്ധവേണം...

|

ആയുര്‍വേദ വിധി പ്രകാരം മനസ്സിനേയും ശരീരത്തേയും ഒരുപോലെ പരിപാലിക്കേണ്ട സമയമാണ് കര്‍ക്കടകം. കള്ളക്കര്‍ക്കടകം എന്നു പോലും പറയാറുണ്ടെങ്കിലും കര്‍ക്കടക മാസത്തിലെ ചികിത്സയ്ക്കുള്ള പ്രാധാന്യം പറഞ്ഞറിയിക്കാനാവാത്തതാണ്. ശരീരത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് അതിനെ പുനരുജ്ജീവിപ്പിക്കാനുള്ള കാലം.

പലരും കര്‍ക്കടക ചികിത്സ കഴിഞ്ഞാല്‍ പിന്നെ അതിനെക്കുറിച്ച് ആലോചിക്കില്ല. എന്നാല്‍ ചികിത്സ കഴിഞ്ഞാലും ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. കര്‍ക്കടക മാസത്തില്‍ ചെയ്യുന്ന പഞ്ചകര്‍മ്മ ചികിത്സയാണ് കര്‍ക്കിടക ചികിത്സ. പലതരം രോഗങ്ങള്‍ക്ക് ആയുര്‍വേദം പരിഹാരം പറയുന്നുണ്ട്

ശരീരത്തിലെയും മനസ്സിലേയും മാലിന്യങ്ങളെ തുടച്ചു നീക്കി ജീവിതത്തെ പുതുക്കിപ്പണിയുക കൂടിയാണ് കര്‍ക്കിടക ചികിത്സയിലൂടെ. ആരോഗ്യ കാര്യത്തിലും ആത്മീയ കാര്യത്തിലും ഒരു പോലെ പ്രാധാന്യം നല്‍കുന്നു എന്നതും ഈ മാസത്തിന്റെ പ്രത്യേകതയാണ്. പൊതുവേ പഞ്ഞമാസം എന്നാണ് കര്‍ക്കടകം അറിയപ്പെടുന്നത്.

 എണ്ണ തേച്ചു കുളി

എണ്ണ തേച്ചു കുളി

എണ്ണതേച്ചുകുളിയാണ് കര്‍ക്കടക മാസത്തില്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന സുഖ ചികിത്സ. നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന സ്ഥാനഭ്രംശങ്ങള്‍ക്ക് പരിഹാരം, രക്തയോട്ടം വര്‍ദ്ധിപ്പിക്കുക, മനസ്സിനും ശരീരത്തിനു കുളിര്‍മ്മ നല്‍കുക തുടങ്ങിയവക്കെല്ലാം ഉത്തമ പരിഹാരമാണ് എണ്ണ തേച്ചുകുളി. എന്നാല്‍ നമ്മുടെ ശരീര പ്രകൃതി അറിഞ്ഞു വേണം എണ്ണ തേച്ചു കുളി പരിശീലിക്കാന്‍. ഇതിനായി ആയുര്‍വേദ വിദഗ്ധന്റെ ഉപദേശം തേടാം.

ഔഷധക്കഞ്ഞി

ഔഷധക്കഞ്ഞി

കര്‍ക്കടകമാസത്തിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ചികിത്സാ വിധിയാണ് ഔഷധക്കഞ്ഞി സേവിക്കല്‍. പൊതുവേ ദഹനശക്തി കുറയുന്ന കാലമായതിനാല്‍ ദഹനം സുഖപ്രദമാക്കാന്‍ ഔഷധക്കഞ്ഞി ഉത്തമമാണ്. ഔഷധക്കഞ്ഞി തുടര്‍ച്ചയായി ഒരുമാസം സേവിക്കുന്നത് നമ്മുടെ ആമാശയത്തിന്റെ പ്രവര്‍ത്തനങ്ങളെ വളരെയധികം സഹായിക്കും.

 കര്‍ക്കടക ചികിത്സ

കര്‍ക്കടക ചികിത്സ

കര്‍ക്കടക മാസത്തില്‍ ചെയ്യുന്ന പഞ്ചകര്‍മ്മ ചികിത്സയാണ് സുഖ ചികിത്സ. നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ദോഷങ്ങളെ പുറം തള്ളി ആരോഗ്യം വീണ്ടെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രോഗ കാരണങ്ങളായ വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങള്‍ കൂടുതലായി കണ്ടു വരുന്ന സമയമാണ് കര്‍ക്കടകം. ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ചികിത്സാ കാലം.

പഥ്യം

പഥ്യം

കര്‍ക്കിടക ചികിത്സാ കാലം പഥ്യങ്ങളുടെ കാലം കൂടിയാണ്. മത്സ്യ, മാംസാഹാരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയും ശരീരത്തിനും മനസ്സിനും ചേരാത്തവയെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കല്‍ കൂടിയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ചില രോഗങ്ങള്‍ ഉള്ളവര്‍ക്ക് ചില ഭക്ഷണം ചേരില്ല. ഇത് തിരിച്ചറിഞ്ഞ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണക്രമം പിന്തുടരുക.

പത്തില കഴിക്കാം

പത്തില കഴിക്കാം

കര്‍ക്കിടക മാസത്തില്‍ താളും തകരയുമുള്‍പ്പടെ പത്തില തിന്നണമെന്ന് പഴമക്കാര്‍ പറയും. മാംസ്യം, കൊഴുപ്പ്, നാര്, അന്നജം തുടങ്ങിയ പോഷണ മൂല്യങ്ങള്‍ പത്തിലകളിലുണ്ട്. മാത്രമല്ല വറുതിയുടെ കാലമായതിനാല്‍ തൊടിയില്‍ എളുപ്പം ലഭിക്കുന്ന താളിനും തകരയ്ക്കും ഉപയോഗമേറി.

 ഉപേക്ഷിക്കേണ്ടവ

ഉപേക്ഷിക്കേണ്ടവ

എളുപ്പത്തില്‍ ദഹിക്കാത്ത ഭക്ഷണങ്ങള്‍ ഉപേക്ഷിക്കണം. ഐസ്‌ക്രീം പോലുള്ള ഭക്ഷണങ്ങള്‍, പൊറോട്ട, ഉഴുന്നു ചേര്‍ത്ത ഭക്ഷണങ്ങള്‍, മത്സ്യ മാംസാഹാരങ്ങള്‍ തുടങ്ങിയവ ഉപേക്ഷിക്കണം.

 ഉച്ചയുറക്കം നല്ലതിനല്ല

ഉച്ചയുറക്കം നല്ലതിനല്ല

കര്‍ക്കടക മാസത്തില്‍ പ്രധാനമായും ഉപേക്ഷിക്കേണ്ട ഒന്നാണ് ഉച്ചയുറക്കം. പകലുറക്കം വിശപ്പു കുറക്കുകയും ദഹനപ്രക്രിയകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മാത്രമല്ല കര്‍ക്കിടക കഞ്ഞിയുടെ പ്രവര്‍ത്തനം ശരീരത്തില്‍ ശരിയായ രീതിയില്‍ നടക്കാതിരിക്കുകയും ചെയ്യും.

വൃത്തിയും വെടിപ്പും പ്രധാനം

വൃത്തിയും വെടിപ്പും പ്രധാനം

കര്‍ക്കടക മാസം എന്നല്ല ഏതു കാലത്തായാലും വൃത്തിയും വെടിപ്പും അത്യാവശ്യമാണ്. വീടിനുള്ളില്‍ നനഞ്ഞ തുണികള്‍ കൂട്ടിയിടരുത്. വീടിനകത്തും പുറത്തും പുക നല്‍കുന്നതു നല്ലതാണ്. ഇതിനായി കുന്തിരിക്കം, ഗുല്‍ഗുലു, അഷ്ടഗന്ധം തുടങ്ങിയ സുഗന്ധവസ്തുക്കള്‍ ഉപയോഗിക്കാം.

 വൈദ്യ പരിശോധന മറക്കല്ലേ

വൈദ്യ പരിശോധന മറക്കല്ലേ

ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയുള്ളവര്‍ കൃത്യമായ വൈദ്യപരിശോധന നടത്തണം. പ്രത്യക്ഷ രോഗലക്ഷണങ്ങള്‍ കുറവായിരിക്കും. ഇത് കൂടുതല്‍ അപകടത്തിന് കാരണമാകും.

 മദ്യം, പുകവലി വേണ്ടേ വേണ്ട

മദ്യം, പുകവലി വേണ്ടേ വേണ്ട

കര്‍ക്കടക മാസത്തില്‍ മദ്യം, പുകവലി മറ്റ് ദുശ്ശീലങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണ്ടത് അത്യാവശ്യം.

ഉഴിച്ചിലും പിഴിച്ചിലും പ്രധാനം

ഉഴിച്ചിലും പിഴിച്ചിലും പ്രധാനം

കര്‍ക്കടകം എന്നു പറയുമ്പോള്‍ തന്നെ സുഖ ചികിത്സയാണ് ഓര്‍മ്മ വരുക പലര്‍ക്കും. അതില്‍ തന്നെ ഉഴിച്ചിലും പിഴിച്ചിലും പ്രധാനമാണ്. ശരീരത്തിന് ചെറുപ്പമുള്ള കാലമായതിനാല്‍ ഉഴിച്ചിലിനും പിഴിച്ചിലിനും കര്‍ക്കടകം നല്ല സമയമാണ്.

പ്രായത്തെ മറന്ന് കളി വേണ്ട

പ്രായത്തെ മറന്ന് കളി വേണ്ട

ഓരോ പ്രായക്കാര്‍ക്കും ഓരോ തരത്തിലാണ് ചികിത്സ. കുട്ടികളെയാണ് കര്‍ക്കടക മാസം പെട്ടെന്ന് അസുഖബാധിതരാക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികളുടെ കാര്യത്തില്‍ ഒരല്‍പ്പം ശ്രദ്ധ കൂടുതല്‍ കൊടുക്കുന്നത് ഉത്തമമാണ്. സ്ത്രീകള്‍ക്കാകട്ടെ സൗന്ദര്യ സംരക്ഷണത്തിന്റെ കാലഘട്ടമാണ് ഇത്.

ദശപുഷ്പത്തെ മറക്കല്ലേ...

ദശപുഷ്പത്തെ മറക്കല്ലേ...

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ദശപുഷ്പം കര്‍ക്കടക മാസത്തില്‍ മുടിയില്‍ ചൂടുന്ന പതിവുണ്ട്. പൂവാം കുരുന്നില, മുയല്‍ച്ചെവിയന്‍, കറുക, നിലപ്പന, കഞ്ഞുണ്ണി, വിഷ്ണുക്രാന്ത്ി, ചെറുള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നിവയാണ് ദശപുഷ്പങ്ങള്‍.

English summary

ayurveda treatment for karkataka

Kerala all set to welcome Ramayana Month. The pharmacy offers he following treatments as a part of the Karkadaka Chikitsa for the rainy season.
X
Desktop Bottom Promotion