For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണ്‍സൂണ്‍ മിസ്‌റ്റേക്ക്‌സ് ഒഴിവാക്കൂ

|

മഴക്കാലം രസകരമായ ഒരു അനുഭവമാണെങ്കിലും അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. പരിസര-വ്യക്തി ശുചിത്വം കൂടുതലായി ശ്രദ്ധിയ്‌ക്കേണ്ട ഒരു സമയം കൂടിയാണിത്.

മഴക്കാലത്ത് നാം ഒഴിവാക്കേണ്ട ചില തെറ്റുകളുണ്ട്. അസുഖങ്ങള്‍ ഒഴിവാക്കാന്‍ ഇത് വളരെ പ്രധാനവുമാണ്. അമിത ഉത്‌കണ്‌ഠ നിയന്ത്രിക്കാം

ഒഴിവാക്കേണ്ട ഇത്തരം മണ്‍സൂണ്‍ മിസ്റ്റേക്ക്‌സ് ഏതെല്ലാമെന്നു നോക്കൂ,

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

മഴക്കാലത്ത് വറുത്ത ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ തോന്നും. ഇത് സ്വാഭാവികം. എന്നാല്‍ ഇത്, പ്രത്യേകിച്ചു തെരുവു ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. വയര്‍ കേടാകാന്‍ സാധ്യതയേറെയാണ്.

വെള്ളം

വെള്ളം

മഴക്കാലത്ത് ദാഹം കുറയുന്നതു സാധാരണം. ഇതുകൊണ്ട് വെള്ളംകുടി ഒഴിവാക്കരുത്. ശരീരത്തിലെ രക്തപ്രവാഹം കൃത്യമായി നടക്കാന്‍ ഇത് ആവശ്യമാണ്. ഊര്‍ജനഷ്ടം തടയാനും.

മഴ നനയുന്നത്

മഴ നനയുന്നത്

മഴ നനയുന്നത് നല്ല അനുഭവമാണ്. എന്നാല്‍ നഗരങ്ങളിലെ മഴ പലപ്പോഴും മാലിന്യങ്ങളുമായാണ് പെയ്യുന്നത്. വായുവും അഴുക്കുമെല്ലാം. ഇത് ആരോഗ്യത്തിന് നല്ലതല്ല. മാത്രമല്ല, മഴ നനഞ്ഞാല്‍ അസുഖസാധ്യത കൂടുതലുമാണ്.

ചെറിയ പനി

ചെറിയ പനി

മഴക്കാലം പലതരം പനികളുടെ കാലം കൂടിയാണ്. ചെറിയ പനി പോലും അവഗണിയ്ക്കരുത്.

വ്യായാമം

വ്യായാമം

മഴക്കാലത്ത് വ്യായാമം ഒഴിവാക്കുന്നവരുണ്ട്. ഇത് നല്ലതല്ല. മഴക്കാലത്തും ശരീരത്തിന് വ്യായാമം ആവശ്യം തന്നെ. ഇത് ശരീരത്തിന് ചൂടും നല്‍കും.

അമിതഉറക്കം

അമിതഉറക്കം

ഉറങ്ങാന്‍ സുഖമുള്ള സമയമാണിത്. എന്നാല്‍ അമിതഉറക്കം ശരീരത്തിനും മനസിനും നല്ലതല്ല.

അമിത ഭക്ഷണം

അമിത ഭക്ഷണം

അമിത ഭക്ഷണം മഴക്കാലത്തും ഒഴിവാക്കുക. ദഹനപ്രശ്‌നങ്ങള്‍ ഏറാന്‍ സാധ്യതയുള്ള സമയമാണിത്.

ശുചിത്വകാര്യത്തില്‍

ശുചിത്വകാര്യത്തില്‍

ശുചിത്വകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. തണുപ്പെന്നു കരുതി കുളിയും കൈകാല്‍ കഴുകലുമൊന്നും ഒഴിവാക്കരുത്.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ കഴിയ്ക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. നല്ലപോലെ കഴുകി,വേവിച്ചു കഴിയ്ക്കുക. ഇവയിലൂടെ അസുഖങ്ങള്‍ വരാന്‍ സാധ്യതയേറെയാണ്.

നനഞ്ഞ തുണി

നനഞ്ഞ തുണി

നനഞ്ഞ തുണികളും മുഷിഞ്ഞ തുണികളുമെല്ലാം കൂട്ടിയിടുന്ന ശീലം വേണ്ട. ഇത് ബാക്ടീരിയകള്‍ വന്നടിയാന്‍ കാരണമാകും.

പുറത്തു പോകാതിരിയ്ക്കുക

പുറത്തു പോകാതിരിയ്ക്കുക

മഴക്കാലത്ത് വീടിനുള്ളില്‍ തന്നെ ചടഞ്ഞിരിയ്ക്കുന്ന ശീലവും വേണ്ട. ഇത് ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറയാന്‍ കാരണമാകും. ഇടയ്ക്കിടെ സൂര്യപ്രകാശത്തില്‍ പോവുക തന്നെ വേണം.

English summary

Avoid Monsoon Mistakes

These unhealthy monsoon mistakes to avoid is for the good of your health. Take a look at these 12 not so good things most people do in the rainy season.
X
Desktop Bottom Promotion