For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രീന്‍ ടീ ശരിയായി കുടിയ്ക്കൂ

By Super
|

പലരെ സംബന്ധിച്ചും ആരോഗ്യകരമായ ജീവിത ശൈലി നല്കുന്ന ഒരു സര്‍വ്വരോഗ സംഹാരി പോലെയാണ് ഗ്രീന്‍ ടീ. ഇത് മികച്ച ഒരു ആന്‍റി ഓക്സിഡന്‍റാണെന്നും, കൊഴുപ്പ് കുറയ്ക്കാനും, വായ്നാറ്റമകറ്റാനും, ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയാനും, പ്രായത്തിന്‍റെ മാറ്റങ്ങളെ തടഞ്ഞ് നിര്‍ത്തുമെന്നും എല്ലാവര്‍ക്കും തന്നെ അറിവുള്ളതാണ്. എന്നാല്‍ യാതൊരു അളവുമില്ലാതെ ദിവസവും ധാരാളം ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യകരമാവില്ല എന്നാണ് വിദഗ്ദര്‍ പറയുന്നത്.

വെല്‍നെസ് ആന്‍ഡ് ന്യൂട്രീഷന്‍ കണ്‍സള്‍ട്ടന്‍റായ രാജാമണി രാമന്‍ ഗ്രീന്‍ ടീ ഉപയോഗത്തെ സംബന്ധിക്കുന്ന ചില നിയമങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അവ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

 ദിവസം 2-3 കപ്പ് -

ദിവസം 2-3 കപ്പ് -

ഗ്രീന്‍ ടീയില്‍ ഉയര്‍ന്ന അളവില്‍ ആന്‍റി ഓക്സിഡന്‍റുകളും ടാനിന്‍, ഫ്ലേവനോയ്ഡ് തുടങ്ങിയ പ്രകൃതിദത്ത സസ്യമൂലകങ്ങളും അടങ്ങിയിരിക്കുന്നു. ഇവ അധികമായി ഉപയോഗിച്ചാല്‍ വിഷാംശമുണ്ടാകാനും കരളിന് തകരാറുണ്ടാകാനും കാരണമാകും. അതിനാല്‍ തന്നെ ദിവസം 2-3 കപ്പില്‍ കൂടുതല്‍ ഉപയോഗിക്കരുത്.

വെറും വയറ്റില്‍ കഴിക്കരുത്

വെറും വയറ്റില്‍ കഴിക്കരുത്

ദിവസവും രാവിലെ കഫീന്‍ കഴിച്ചുകൊണ്ട് ആരംഭിക്കുന്നത് ഉന്മേഷകരമാകുമെങ്കിലും ദോഷകരമാവുകയും ചെയ്യും. ഇത് വയറിന്‍റെ സന്തുലനാവസ്ഥയെ ബാധിക്കും. പകരം ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ നാരങ്ങനീരും തേനും ചേര്‍ത്ത് കഴിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും പഴങ്ങള്‍ കഴിക്കുകയോ ചെയ്യുക.

ഭക്ഷണത്തോടൊപ്പം വേണ്ട

ഭക്ഷണത്തോടൊപ്പം വേണ്ട

ഭക്ഷണം കഴിച്ച ഉടനേ ഗ്രീന്‍ ടീ കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ഭക്ഷണം കഴിച്ചയുടനേ ഗ്രീന്‍ ടീ കഴിക്കുന്നത് പോഷകങ്ങളുടെ ആഗിരണത്തെ തടയും. അതായത് നിങ്ങളെന്ത് കഴിച്ചാലും ഗ്രീന്‍ ടീയിലെ ടാനിന്‍, കഫീന്‍ എന്നിവ അവയിലെ പോഷകം ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിന് തടസം സൃഷ്ടിക്കും. ഉദരത്തിലെ സ്രവങ്ങളെ നേര്‍പ്പിക്കുന്നത് വഴി ദഹനത്തിന് തടസ്സമുണ്ടാകും. ഇക്കാരണത്താല്‍ ഭക്ഷണം കഴിക്കുന്നതിന് 30-45 മിനുട്ട് മുമ്പെങ്കിലും ഗ്രീന്‍ ടീ കുടിക്കുക.

വൈകിയുള്ള ഗ്രീന്‍ ടീ

വൈകിയുള്ള ഗ്രീന്‍ ടീ

വൈകുന്നേരം ഏറെ താമസിച്ച് ഗ്രീന്‍ ടീ കഴിക്കുന്നത് ഉറക്കത്തെ ബാധിക്കുകയും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ടീബാഗ് പുനരുപയോഗം -

ടീബാഗ് പുനരുപയോഗം -

ഉപയോഗിച്ച ടീ ബാഗിലെ കഫീനിന്‍റെ അളവ് കൂടുതലാണെന്ന് മാത്രമല്ല, അണുബാധക്കും സാധ്യതയുണ്ട്. ഒരു ടീ ബാഗ് രണ്ട് തവണയില്‍ കൂടുതല്‍ ഉപയോഗിക്കരുത്.

കൂടുതല്‍ വെള്ളം

കൂടുതല്‍ വെള്ളം

ഗ്രീന്‍ ടീ മൂത്രം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നതിനാല്‍ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരും. ശരീരത്തിന് കൂടുതല്‍ ജലാംശം ലഭ്യമാക്കാന്‍ കൂടുതല്‍ വെള്ളം കുടിക്കുക. വെള്ളം തിളച്ച് തുടങ്ങുമ്പോള്‍ വാങ്ങി 30-60 സെക്കന്‍ഡ് തണുക്കാനനുവദിക്കുക. വെള്ളത്തിന്‍റെ ചൂടും, ഗുണമേന്മയും നല്ലൊരു കപ്പ് ഗ്രീന്‍ ടീ തയ്യാറാക്കുന്നതില്‍ പ്രധാനമാണ്.

പഞ്ചസാര, പാല്‍

പഞ്ചസാര, പാല്‍

പഞ്ചസാര, പാല്‍ എന്നിവ ചായയില്‍ ചേര്‍ക്കാതിരിക്കുക. മികച്ച രുചിയോടെ തയ്യാറാക്കുന്ന ഗ്രീന്‍ ടീ മറ്റൊന്നും ചേര്‍ക്കാതെ തന്നെ ആസ്വാദ്യമാണ്.

 ചെറുനാരങ്ങാനീര്, തേന്‍

ചെറുനാരങ്ങാനീര്, തേന്‍

ഇതില്‍ ചെറുനാരങ്ങാനീര്, അല്‍പം തേന്‍ എന്നിവ ചേര്‍ക്കുന്നത് രുചി നല്‍കും. ആരോഗ്യത്തിനും നല്ലതാണ്.

ലൂസ് ചായപ്പൊടി

ലൂസ് ചായപ്പൊടി

സാധ്യമെങ്കില്‍ ടീ ബാഗുകള്‍ക്ക് പകരം ലൂസ് ചായപ്പൊടി ഉപയോഗിച്ച് നല്ല ഗുണമുള്ള ചായ തയ്യാറാക്കുക.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

എട്ട് ഔണ്‍സുള്ള ഒരു കപ്പ് ചായക്ക് ഒരു ടീസ്പൂണ്‍ ചായപ്പൊടി(3 ഗ്രാം) ആണ് ഉത്തമം. നിങ്ങള്‍ സ്വയം ചായ തയ്യാറാക്കുകയാണെങ്കില്‍ ഒരു ടീസ്പൂണ്‍ ചായപ്പൊടി മാത്രം ഉപയോഗിക്കുക. ഗ്രീന്‍ ടീയ്ക്ക് പാര്‍ശ്വഫലങ്ങളും!!

Read more about: health ആരോഗ്യം
English summary

Are You Having Your Green Tea Right

Green is a good substituent for normal tea snd coffee. It contains antioxidants which is a fighter against diseases like cancer. We need to drink this proper, read more,
X
Desktop Bottom Promotion