For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അലുമിനിയം പാചകത്തിനുപയോഗിയ്ക്കാമോ??

|

നമ്മുടെ അടുക്കളകളില്‍ അലുമിനിയം പാത്രങ്ങള്‍ സ്ഥിരം കാഴ്ചയാണ്. പണ്ടു കാലത്ത്, അതായത്, സ്റ്റെയിന്‍ലസ് സ്റ്റീലും നോണ്‍സ്റ്റിക്കുമൊന്നുമില്ലാതിരുന്ന കാലത്ത് അലുമിനിയം പാത്രങ്ങളിലായിരുന്നു മിക്കവാറും പാചകവും.

ഇന്നും പല അടുക്കളകളിലും അലുമിനിയം പാത്രങ്ങള്‍ പാചകത്തിനും മറ്റും ഉപയോഗിയ്ക്കുന്നുണ്ട്. പുരുഷസ്‌തനത്തിന്‌ പരിഹാരങ്ങള്‍

എന്നാല്‍ ഇവ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് വാസ്തവം. ശരീരത്തിലെ പല അവയവങ്ങളേയും വിപരീതമായി ബാധിയ്ക്കുന്ന ഒരു ലോഹമാണിത്.

ഏതെല്ലാം വിധത്തിലാണ് അലുമിനിയം പാത്രങ്ങള്‍ ആരോഗ്യത്തെ കേടു വരുത്തുന്നതെന്നറിയൂ,

 അല്‍ഷീമേഴ്‌സ്

അല്‍ഷീമേഴ്‌സ്

നാഡീവ്യൂഹത്തെ അലുമിനിയം ദോഷകരമായി ബാധിയ്ക്കും. അല്‍ഷീമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമാണിത്.

ഡിമെന്‍ഷ്യ

ഡിമെന്‍ഷ്യ

തലച്ചോറിനെ അലുമിനിയം ദോഷകരമായി ബാധിയ്ക്കും. ഇത് ഓര്‍മക്കുറവ്, ഡിമെന്‍ഷ്യ പോലുള്ളവയ്ക്കു കാരണമാകും.

കെമിക്കലുകള്‍

കെമിക്കലുകള്‍

അലുമിനിയം പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ ഇവയിലെ കെമിക്കലുകള്‍ ഭക്ഷണങ്ങത്തില്‍ കലര്‍ന്നാണ് ദോഷം വരുന്നത്.

ഉന്മേഷക്കുറവ്, ക്ഷീണം

ഉന്മേഷക്കുറവ്, ക്ഷീണം

അലുമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ ഉന്മേഷക്കുറവ്, ക്ഷീണം എന്നിവയ്ക്കും കാരണമാകും.

ഓസ്റ്റിയോപെറോസിസ്

ഓസ്റ്റിയോപെറോസിസ്

എല്ലുകളുടെ വളര്‍ച്ചയെ അലുമിനിയം ബാധിയ്ക്കും. എല്ലുതേയ്മാനം അഥവാ ഓസ്റ്റിയോപെറോസിസ് പോലുള്ള അവസ്ഥകള്‍ക്കു കാരണമാകും.

കിഡ്‌നി, വന്‍കുടല്‍, രക്തം

കിഡ്‌നി, വന്‍കുടല്‍, രക്തം

ഏറെക്കാലം അലുമിനിയം പാത്രങ്ങള്‍ ഉപയോഗിയ്ക്കുന്നത് കിഡ്‌നി, വന്‍കുടല്‍, രക്തം എന്നിവയ്ക്കു ദോഷകരമാണ്.

വന്‍ കുടലിന്റെ ബാലന്‍സ്

വന്‍ കുടലിന്റെ ബാലന്‍സ്

അലുമിനിയം ക്യാന്‍സറിനുള്ള കാരണമായി പറയുന്നില്ലെങ്കിലും ഇതിന്റെ ഏറെക്കാലത്തെ ഉപയോഗം വന്‍ കുടലിന്റെ ബാലന്‍സ് തെറ്റിയ്ക്കും. ഇത് ക്യാന്‍സറിനുള്ള കാരണവുമായേക്കാം.

Read more about: health ആരോഗ്യം
English summary

Aluminium Vessels A Silent Killer For Health

Aluminum utensils are extremely bad for your health. Here are some of the side effects you obtain while cooking in Aluminum vessels.
Story first published: Tuesday, July 7, 2015, 12:03 [IST]
X
Desktop Bottom Promotion