For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുഖനിദ്ര നല്കും ഭക്ഷണങ്ങള്‍

By Super
|

രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് ഉചിതം എന്ന് എല്ലാവര്‍ക്കും തന്നെ അറിയാവുന്ന കാര്യമാണ്. എന്നാല്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് നിങ്ങള്‍ക്ക് വിശന്നാല്‍ എന്ത് ചെയ്യും?

രാത്രിയില്‍ ഉറക്കത്തിനിടെ ഉണര്‍ന്ന് ലഘുഭക്ഷണം കഴിക്കേണ്ടതായി വരാം. ഈ രണ്ട് സാഹചര്യങ്ങളും ഒഴിവാക്കുന്നതിന് കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ലഘുഭക്ഷണം കഴിക്കാം. അത് നിങ്ങളുടെ വയര്‍ നിറച്ച് നിര്‍ത്തുകയും നല്ല ഉറക്കത്തിന് സഹായിക്കുകയും ചെയ്യും.

പഠനങ്ങളില്‍ കണ്ടെത്തിയത് പ്രകാരം ഉറങ്ങാന്‍ സഹായിക്കുന്ന വിധത്തില്‍ മയക്കം നല്കുന്നതാണ് ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ്. നല്ല ഉറക്കം ലഭിക്കാനായി ആവശ്യമായ മറ്റ് ഘടകങ്ങളാണ് മഗ്നീഷ്യം(ഉറക്കം നിയന്ത്രിക്കാന്‍), പൊട്ടാസ്യം(ഇടക്കിടെ ഉറക്കം തടസ്സപ്പെടുന്നവര്‍ക്ക് സഹായകരം), വിറ്റാമിന്‍ ഡി (ഇതിന്‍റെ അപര്യാപ്തത പകല്‍ സമയത്ത് അമിതമായ ഉറക്കമുണ്ടാക്കും) എന്നിവ.

ഏത് ഭക്ഷണങ്ങളാണ് നിങ്ങള്‍ക്ക് സുഖകരമായ ഉറക്കം നല്കുക എന്ന് അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമാവും.

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴത്തിലെ മഗ്നീഷ്യവും, പൊട്ടാസ്യവും തളര്‍ന്ന പേശികള്‍ക്കും തേയ്മാനം സംഭവിച്ച ഞരമ്പുകള്‍ക്കും ആശ്വാസം നല്കും. കൂടാതെ പഴങ്ങളില്‍ കാണുന്ന വിറ്റാമിന്‍ ബി 6, ട്രിപ്റ്റോഫാനിനെ സെറോട്ടോണിനാക്കി മാറ്റുകയും, റിലാക്സ് ചെയ്യാന്‍ കൂടുതലായി സഹായിക്കുകയും ചെയ്യും. കിടക്കുന്നതിന് മുമ്പായി ഒരു വാഴപ്പഴം കഴിക്കുന്നത് ഉത്തമമാണ്.

ബദാം

ബദാം

ഒരു പിടി ബദാം കിടക്കുന്നതിന് മുമ്പായി കഴിക്കുക. ട്രിപ്റ്റോഫാന്‍, മഗ്നീഷ്യം എന്നിവ ലഭ്യമാക്കുന്നത് കൂടാതെ ഇത് സ്വഭാവികമായി പേശികളുടെയും ഞരമ്പുകളുടെയും പ്രവര്‍ത്തനം ചുരുക്കുകയും ഹൃദയമിടിപ്പ് സ്ഥിരതയുള്ളതാക്കുകയും ചെയ്യും.

തേന്‍

തേന്‍

തേനില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് ജാഗ്രതയുണ്ടാക്കാനായി പുറപ്പെടുവിക്കുന്ന ഒറെക്സിന്‍ എന്ന രാസഘടകത്തിന്‍റെ വിനിമയം അവസാനിപ്പിക്കുന്നതിന് തലച്ചോറിന് നിര്‍ദ്ദേശം നല്കും. കിടക്കുന്നതിന് മുമ്പ് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ കഴിക്കാം.

പാല്‍

പാല്‍

കിടക്കുന്നതിന് മുമ്പായി ചൂടുള്ള ഒരു ഗ്ലാസ്സ് പാല്‍ കുടിക്കാം. സ്വഭാവികമായ മയക്കം നല്കുന്ന മെലാട്ടോണിന്‍, സെറാട്ടോണിന്‍ എന്നീ ഘടകങ്ങളെ നിര്‍മ്മിക്കുന്ന ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് പാലില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ചൂടുള്ള പാല്‍ നിങ്ങള്‍ക്ക് സുഖം നല്കുകയും ചെയ്യും.

ചീസ്

ചീസ്

സെറോട്ടോണിനെ ഉത്പാദിപ്പിക്കുന്ന ഒന്നാണ് കാല്‍സ്യം. എന്നാല്‍ ദഹനക്കേട് ഒഴിവാക്കാന്‍ കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ചീസ് കഴിക്കാം. ഇത് അമിതമാവുകയും ചെയ്യരുത്.

ചെറി

ചെറി

ചെറി മെലാട്ടോണിന്‍റെ മികച്ച സ്വഭാവിക സ്രോതസ്സാണ്. കിടക്കുന്നതിന് തൊട്ടമുമ്പ് ചെറി കഴിക്കുന്നത് വേഗത്തില്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കും.

ചണവിത്ത്

ചണവിത്ത്

ട്രിപ്റ്റോഫാന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയ ചണവിത്ത് ശരീരത്തിലെ സെറോട്ടോണിന്‍റെ അളവ് വര്‍ദ്ധിപ്പിക്കും.

ടര്‍ക്കി

ടര്‍ക്കി

ടര്‍ക്കിയില്‍ ട്രിപ്റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. ഇത് സെറോട്ടോണിന്‍, മെലാട്ടോണിന്‍ എന്നിവയായി മാറും. ഇവ നല്ല ഉറക്കം നല്കാന്‍ സഹായിക്കുന്നവയാണ്.

ഹെര്‍ബല്‍ ടീകള്‍

ഹെര്‍ബല്‍ ടീകള്‍

നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന അനേകം ഘടകങ്ങള്‍ ഹെര്‍ബല്‍ ടീയിലുണ്ട്. ചമോമൈല്‍, പാഷന്‍ ഫ്ലവര്‍, ലെമണ്‍, ലാവെണ്ടര്‍, വലേറിയന്‍ ടീകള്‍ മയക്കം നല്കാന്‍ കഴിവുള്ളവയാണ്. ഒരു സ്പൂണ്‍ തേന്‍ കൂടി ചേര്‍ക്കുന്നത് കൂടുതല്‍ ഫലപ്രദമാകും.

English summary

A Diet To Guarantee You Good Nights Sleep

Here is a diet to guarantee you good nights sleep. Read more to know about,
X
Desktop Bottom Promotion