For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്കൊന്നു ചിരിച്ചാലെന്താ?

|

ചിരി ആയുസ്സു വര്‍ദ്ധിപ്പിക്കുമെന്ന്‌ നമുക്കെല്ലാവര്‍ക്കും അറിയാം. എങ്കിലും ചിലര്‍ മസിലു പിടിച്ചിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ. എന്തിനാണിങ്ങനെ എന്ന് നമ്മള്‍ എത്ര തവണ ആലോചിച്ചിട്ടുണ്ടാവും? കയ്യക്ഷരം കണ്ടാലറിയാം രോഗങ്ങള്‍ !

പരസ്പരം കാണുമ്പോള്‍ ചിരിക്കുന്നതു കൊണ്ട് നിങ്ങള്‍ക്ക് ഒരു നഷ്ടവും വരാനില്ല, മറിച്ച് നേട്ടം മാത്രമേ ഉണ്ടാവൂ. ആരോഗ്യപരമായി ചിരി നേട്ടങ്ങള്‍ മാത്രമേ നല്‍കൂ. കരയുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാല്‍ ചിരിക്കുന്നത് ആരോഗ്യം മാത്രമല്ല ആയുസ്സും നല്‍കും എന്നതാണ് സത്യം.

മുഖത്തിന് വ്യായാമം

മുഖത്തിന് വ്യായാമം

നന്നായി ചിരിക്കുന്നത് മുഖത്തിന് നല്ല വ്യായാമം നല്‍കും. മാത്രമല്ല മുഖത്തെ പേശികള്‍ ചിരിക്കുന്നതു മൂലം നന്നായി വലിയുന്നു. ഇത് നമ്മുടെ പ്രായാധിക്യം മൂലം മുഖത്തെ ചുളിവുകളെ ഇല്ലാതാക്കുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ചിരി നല്ല മരുന്നാണ്. മാനസികമായി നമുക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ഏറ്റവും ആദ്യം പ്രതിഫലിക്കുന്നത് മുഖത്താണ്. എന്നാല്‍ ഒരു നല്ല ചിരി ഇത്തരത്തിലുള്ള മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു.

 മറ്റുള്ളവരേയും സന്തോഷിപ്പിക്കും

മറ്റുള്ളവരേയും സന്തോഷിപ്പിക്കും

നിറഞ്ഞ ചിരിയോടെ മറ്റുള്ളവരെ സമീപിക്കുമ്പോള്‍ അത് നമുക്ക് മാത്രമല്ല സന്തോഷം തരുന്നത്. നമ്മുടെ സുഹൃത്തുക്കള്‍ക്കു കൂടിയാണ് എന്നതാണ് സത്യം.

ആകര്‍ഷണം കൂടുതല്‍

ആകര്‍ഷണം കൂടുതല്‍

ഏത് പ്രശ്‌നത്തേയും ചിരിച്ചു കൊണ്ട് നേരിടുന്നവര്‍ക്ക് പെട്ടെന്ന് മറ്റുള്ളനവരെ ആകര്‍ഷിക്കാന്‍ കഴിയും. അവരുടെ ചിരിച്ച മുഖം തന്നെയാണ് ഇതിനെല്ലാം കാരണം.

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ചിരിയ്ക്ക് കഴിയും. ചിരിക്കുന്നതിലൂടെ ഇമ്മ്യൂണോഗ്ലോബിന്‍ വര്‍ദ്ധിക്കുന്നു. ഇത് ജലദോഷം, പനി തുടങ്ങിയ രോഗങ്ങളെ അകറ്റുന്നു.

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

ചിരിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. പല പ്രശ്‌നങ്ങളിലും ചിരിച്ചു കൊണ്ട് നേരിട്ടാല്‍ അതുണ്ടാക്കുന്ന സന്തോഷം വേറൊന്നിനും കിട്ടില്ല. ഇതൊന്നും ഒരു പ്രശ്‌നമല്ല എന്ന തോന്നലുണ്ടാവാനും ചിരി നല്ലതാണ്.

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് ചിരിക്ക്‌ കഴിയും. കാരണം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയാണ് ഇത്തരം സാധ്യതയും കണ്ടെത്തിയിരിക്കുന്നത്.

എപ്പോഴും പോസിറ്റീവായിരിക്കാം

എപ്പോഴും പോസിറ്റീവായിരിക്കാം

ഏത് കാര്യത്തിലും തളരാതെ പോസിറ്റീവ് ചിന്ത കൊണ്ട് നടക്കുന്നതിന് ചിരി കാരണമാണ്. എന്തെന്നാല്‍ ഇത് നമ്മളിലുള്ള ശുഭാപ്തി വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നു.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

ചിരിക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. ചിരിയിലൂടെ പേശികള്‍ക്ക് ഇളക്കം തട്ടുന്നതിനാല്‍ ഇതിലൂടെ രക്തകോശങ്ങള്‍ക്ക് ഉത്തേജനം സംഭവിക്കുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

English summary

9 Surprising Health Benefits Of Smiling

Smiling and laughing can have a positive effect on your well- being, but as you make the transition from child to adult, you often tend to lose the habit of indulging in these behaviors.
Story first published: Saturday, October 3, 2015, 11:06 [IST]
X
Desktop Bottom Promotion