For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായമായവര്‍ മാത്രമല്ല, ചെറുപ്പക്കാരും സൂക്ഷിക്കുക

|

രക്തസമ്മര്‍ദ്ദം ഇന്ന് പ്രായമായവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും സ്ഥിരമായി കാണുന്ന ഒന്നാണ്. പ്രായമായവരേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാരെയായിരിക്കും ഈ രോഗം പലപ്പോഴും പിടികൂടുക. എന്നാല്‍ പലപ്പോഴും ശ്രദ്ധയില്ലായ്മ നമ്മളെ മരണത്തില്‍ വരെ കൊണ്ടു ചെന്നെത്തിക്കും.

കരള്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിയൂ

നമ്മുടെ നിത്യ ജീവിതത്തില്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഇതുണ്ടാക്കുന്ന നേട്ടം ജീവിത കാലം മുഴുവന്‍ ഓര്‍ത്തു വെയ്ക്കാവുന്നതാണ്. അതുകൊണ്ടു തന്നെ രക്ത സമ്മര്‍ദ്ദം എന്ന വില്ലനെ എങ്ങനെ ജീവിതത്തില്‍ നിന്ന് ഇല്ലാതാക്കാം എന്ന് നോക്കാം.

ഭാരം കുറയ്ക്കുക

ഭാരം കുറയ്ക്കുക

ശരീരഭാരം കുറയ്ക്കുന്നത് രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം 10 കിലോഗ്രാം കുറച്ചാല്‍ ബിപി കുറയും. നടത്തം, എയറോബിക്‌സ് തുടങ്ങിയവയാണ് ബിപി കുറയ്ക്കാന്‍ നല്ലത്‌.

ഉപ്പിന്റെ അളവ് കുറയ്ക്കുക

ഉപ്പിന്റെ അളവ് കുറയ്ക്കുക

ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് ബി പി നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും ആറു ഗ്രാമില്‍ കുറവ് മാത്രം ഉപ്പ് ഉപയോഗിക്കുക.

പഴങ്ങള്‍ നല്ലതിന്

പഴങ്ങള്‍ നല്ലതിന്

പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പില്ലാത്ത പാലുല്‍പന്നങ്ങള്‍ എന്നിവ കൂടുതലുള്ള ആഹാര ക്രമമാണ് ബി പി നിയന്ത്രിക്കാന്‍ നല്ലത്.

മദ്യപാനത്തിന് നോ....

മദ്യപാനത്തിന് നോ....

മദ്യപാനവും പുകവലിയും ഇന്നത്തെ ചെറുപ്പക്കാരില്‍ കൂടുതലായും കണ്ടു വരുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ മദ്യപാനവും പുകവലിയും നിയന്ത്രിക്കുക എന്നുള്ളതാണ് ബി പി നിയന്ത്രിക്കാന്‍ ഏറ്റവു അനുയോജ്യം.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

പഴങ്ങള്‍ ധാരാളമായി കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് അമിതമാവാന്‍ കാരണമാകും. എന്നാല്‍ നന്നായി വ്യായാമം ചെയ്യുന്നവര്‍ക്ക് പഴങ്ങള്‍ എത്ര വേണമെങ്കിലും കഴിക്കാം.

ഭക്ഷണനിയന്ത്രണം

ഭക്ഷണനിയന്ത്രണം

അമിത കലോറി ബി പി വര്‍ദ്ധിപ്പിക്കാന്‍ കാരമമാകും. അതുകൊണ്ടു തന്നെ ഭക്ഷണം നിയന്ത്രിക്കുക. കൂടുതല്‍ ചെറുപ്പക്കാരും ആകൃഷ്ടരാകുന്ന ജങ്ക് ഫുഡ് എന്ന മാരക വിഷം നര്‍ബന്ധമായും ഒഴിവാക്കുക.

മാനസിക സമ്മര്‍ദ്ദത്തിന് വിട

മാനസിക സമ്മര്‍ദ്ദത്തിന് വിട

മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രമിക്കുക. എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ശ്രമിക്കുക.

ഉച്ചയുറക്കം നല്ലതിന്

ഉച്ചയുറക്കം നല്ലതിന്

ഉച്ചയ്ക്ക് അല്‍പസമയം ഉറങ്ങുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും. ഇത് ഹൃദ്രോഗ സാധ്യതയും കുറയ്ക്കും.

English summary

8 Ways To Control High Blood Pressure Without Medication

You can lower your blood pressure without medicine. By making These lifestyle changes, you can lower your blood pressure and reduce your risk of heart disease.
X
Desktop Bottom Promotion