For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയാഗ്രയെക്കുറിച്ച് നിങ്ങള്‍ക്കിതെല്ലാം അറിയുമോ?

By Super
|

1998 ലാണ് വയാഗ്ര പുറത്തിറങ്ങുന്നത്. ഡയമണ്ട് ആകൃതിയിലുള്ള (സില്‍ഡെനാഫില്‍ എന്ന രാസവസ്തു അടങ്ങിയത്)നീല നിറമുള്ള ഈ ഗുളിക ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന മരുന്നായി മാറി.

ഒട്ടേറെപ്പേരുടെ ലൈംഗികജീവിതത്തെ സജീവമാക്കിയ ഈ മരുന്ന് ഉദ്ധാരണ തകരാറിന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഒരു ഒന്നാണ്.

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണം നല്കുന്ന വയാഗ്രയെ സംബന്ധിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

കാഴ്ചയെ ബാധിക്കും

കാഴ്ചയെ ബാധിക്കും

ഒരു പഠനത്തില്‍ കണ്ടെത്തിയതനുസരിച്ച് വയാഗ്രയിലെ സില്‍ഡെനാഫില്‍ എന്ന ഘടകം റെറ്റിനയില്‍ നിന്ന് തലച്ചോറിലേക്ക് സിഗ്നലുകള്‍ അയക്കുന്ന ഒരു എന്‍സൈമിനെ ബാധിക്കും. കൂടിയ അളവില്‍ ഉപയോഗിച്ചാല്‍ ഇത് കാഴ്ചയെ ബാധിക്കും. അമിതമായ ഉപയോഗം കാഴ്ച മങ്ങല്‍, നിറങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാതെ വരുക, വെളിച്ചത്തോടുള്ള അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും.

വയാഗ്ര മൂലം കാഴ്ച നഷ്ടപ്പെട്ടു !

വയാഗ്ര മൂലം കാഴ്ച നഷ്ടപ്പെട്ടു !

വയാഗ്ര അധികമായി ഉപയോഗിച്ചാല്‍ കാഴ്ചയ്ക്ക് മങ്ങലുണ്ടാകുകയേ ചെയ്യൂ എന്ന് പറയുന്നുണ്ടെങ്കിലും, 86 വയസ്സുള്ള ഒരാള്‍ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടതായ സംഭവമുണ്ട്. 2012 ല്‍ മുതല്‍ വയാഗ്ര ഉപയോഗിച്ചിരുന്ന ഇയാള്‍ക്ക് കാഴ്ച ശക്തിയില്‍ ഗുരുതരമായ തകരാറുണ്ടായി. വയാഗ്രയുടെ വില്പന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഇയാള്‍. ഇതിനൊപ്പം 2 ലക്ഷം ഡോളറിന്‍റെ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

വയാഗ്ര ലൈംഗികശേഷി കൂട്ടില്ല

വയാഗ്ര ലൈംഗികശേഷി കൂട്ടില്ല

ലൈംഗികോത്തേജനത്തിനായി വയാഗ്ര കഴിക്കുന്നത് ഫലം നല്കാതെ വന്നേക്കാം. യഥാര്‍ത്ഥത്തില്‍ ഉദ്ദാരണ പ്രശ്നങ്ങളുള്ള പുരുഷന്മാരുടെ ലൈംഗികായവത്തിലേക്ക് കൂടുതല്‍ രക്ത പ്രവാഹമുണ്ടാക്കുകയാണ് ഇത് ചെയ്യുക.

സ്ത്രീകളും വയാഗ്രയും

സ്ത്രീകളും വയാഗ്രയും

പല മരുന്ന് കമ്പനികളും സ്ത്രീകള്‍ക്ക് ലൈംഗികാഹ്ലാദം നല്കുന്ന വയാഗ്ര പോലുള്ള മരുന്ന് കണ്ടുപിടിച്ചതായി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇത് വെറും നുണയാണ്. യോനിയിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ലൈംഗികോത്തേജനമുണ്ടാക്കുന്ന അത്തരം ഒരു മരുന്നും എഫ്ഡിഎ അംഗീകരിച്ചതായി വിപണിയിലില്ല.

ആര്‍ത്തവ വേദന അകറ്റാനാവുമോ?

ആര്‍ത്തവ വേദന അകറ്റാനാവുമോ?

ആര്‍ത്തവ സംബന്ധമായി കഠിനമോ, ലഘുവോ ആയ വേദന അനുഭവപ്പെടുന്ന സ്ത്രീകള്‍ക്ക് വയാഗ്ര ആശ്വാസം നല്കും. വയാഗ്രയിലെ സില്‍ഡെനാഫില്‍ സിട്രേറ്റ് എന്ന ഘടകം നിയന്ത്രിതമായി ഉപയോഗിച്ചാല്‍ രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും അതുവഴി ഇടുപ്പിലെ വേദന കുറയ്ക്കുകയും ചെയ്യും. ഇത് സംബന്ധമായ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ദോഷകരമായി ഒന്നും കണ്ടെത്തിയില്ല.

അരക്കെട്ട് കുറയ്ക്കാം

അരക്കെട്ട് കുറയ്ക്കാം

ലൈംഗിക ജീവിതം മെച്ചപ്പെടുത്തുക മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും വയാഗ്ര സഹായിക്കും. വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാനും അത് വഴി അമിതവണ്ണം കുറയ്ക്കാനും വയാഗ്ര സഹായിക്കും. ഒരു പഠനമനുസരിച്ച് തുടകളിലും അരക്കെട്ടിലും ധാരാളമായുള്ള വെള്ള കൊഴുപ്പ് കോശങ്ങള്‍ ബീജ് കോശങ്ങളായി മാറുകയും അവ കഴിക്കുന്ന ആഹാരത്തില്‍ നിന്നുള്ള ഊര്‍ജ്ജത്തെ എരിച്ച് അവയെ ചൂടാക്കി മാറ്റുകയും ചെയ്യും. അത്തരത്തില്‍ വയാഗ്ര അമിതഭാരം തടയാന്‍ സഹായിക്കുന്നു.

വയാഗ്ര ഐസ്ക്രീം

വയാഗ്ര ഐസ്ക്രീം

അതെ, വയാഗ്ര ഐസ്ക്രീം രൂപത്തിലും ലഭ്യമാണ്. 'എറൗസല്‍' എന്ന പേരില്‍ ഒരു ബ്രിട്ടീഷ് ഐസ്ക്രീം കമ്പനി 25 മില്ലിഗ്രാം വയാഗ്ര അടങ്ങിയ ഐസ്ക്രീം പുറത്തിറക്കുന്നുണ്ട്. ഒരു സെലിബ്രിറ്റിയുടെ ആശയത്തില്‍ നിന്ന് രൂപം കൊണ്ട ഇതില്‍ ഷാംപെയ്നും അടങ്ങിയിട്ടുണ്ട്. ഐസ്ക്രീമിന് രുചി പകരുന്നത് ഷാംപെയ്നാണ്.സെക്സിന് ശേഷം ചെയ്യരുതാത്തവ

വയാഗ്രയുടെ ദോഷഫലങ്ങള്‍

വയാഗ്രയുടെ ദോഷഫലങ്ങള്‍

വയാഗ്ര ഉപയോഗിക്കുന്നത് മൂലമുള്ള പ്രധാന പ്രശ്നങ്ങള്‍ തലവേദന, മുഖത്ത് ചുവപ്പ് നിറം, തലചുറ്റല്‍, ഹൃദയമിടിപ്പ്, ദഹനമില്ലായ്മ, മങ്ങിയ അല്ലെങ്കില്‍ നീലനിറത്തോട് കൂടിയ കാഴ്ച എന്നിവയാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കഴിക്കുന്ന നൈട്രേറ്റുകള്‍ക്കൊപ്പം വയാഗ്ര കഴിക്കുന്നത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കും. പുരുഷന്മാര്‍ക്ക് ആര്‍ത്തവം വന്നാല്‍......

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: health ആരോഗ്യം
English summary

Things You Didn't Know About Viagra

Viagra was launched in 1998. The blue diamond-shaped tablets (which have the chemical name sildenafil) became the fastest-selling drug in history .
X
Desktop Bottom Promotion