For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അന്‍പതിലും അമിതവണ്ണമാണോ പ്രശ്‌നം?

|

ഏത് പ്രായക്കാര്‍ക്കും അമിത വണ്ണം പ്രശ്‌നമാണ്. അതിന് മാത്രം പ്രായം ഒരു തടസ്സമല്ല. അന്‍പതായാലും അറുപതായാലും എല്ലാം അതാണ് പ്രശ്‌നം. മധ്യവയസ്സില്‍ പ്രായം കൂടിയാല്‍ അതിനിരട്ടി പ്രായം കാണിക്കും എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്‌നം. ബീച്ചിലൂടെ ഓടിയാല്‍......

എല്ലാവരുടേയും പ്രശ്‌നം പ്രായക്കൂടുതലാണ്. അതു കുറയ്ക്കുക എന്നതാണ് ആദ്യം വേണ്ടത്. എന്നാല്‍ നമ്മുടെ അമിത വണ്ണം കുറഞ്ഞാല്‍ തന്നെ നമ്മുടെ പ്രായവും കുറയും എന്നുള്ളതാണ്. അതുകൊണ്ടു തന്നെ ആദ്യം വണ്ണം കുറയ്ക്കുക, ശേഷം പ്രായം കുറയ്ക്കുന്നതിനെ പറ്റി നമുക്ക് ആലോചിക്കാം. ഭക്ഷണശേഷം ഇതെല്ലാം തടി കൂട്ടും!!

ആരോഗ്യമുള്ള ഭക്ഷണം കഴിച്ചു തന്നെ നമുക്ക് വണ്ണം കുറയ്ക്കാം. ഭക്ഷണം ഒഴിവാക്കി ഈ പ്രായത്തില്‍ ഒരിക്കലും വണ്ണം കുറയ്ക്കുന്നതിനെപ്പറ്റി ആലോചിക്കരുത്. ഏതൊക്കെ വഴികളിലൂടെ നമുക്ക് വണ്ണം കുറയ്ക്കാം എന്ന് നോക്കാം.

ലക്ഷ്യം കൊഴുപ്പ് കുറയ്ക്കുന്നതായിരിക്കണം

ലക്ഷ്യം കൊഴുപ്പ് കുറയ്ക്കുന്നതായിരിക്കണം

കൊഴുപ്പ് കുറഞ്ഞാല്‍ തന്നെ നമ്മുടെ തടി കുറയും എന്നുള്ളതാണ്. എന്നാല്‍ എല്ലാ ദിവസവും സ്‌കെയില്‍ എടുത്ത് അളന്നു നോക്കേണ്ടതില്ല. അതുകൊണ്ടു തന്നെ കൊഴുപ്പ് അധികമുള്ള ഭക്ഷണം ഉപേക്ഷിക്കുന്നതാണ് നല്ലത്.

വെള്ളം വെള്ളം സര്‍വ്വത്ര

വെള്ളം വെള്ളം സര്‍വ്വത്ര

ഈ പ്രായത്തില്‍ എന്നല്ല ഏത് പ്രായത്തിലായാലും ധാരാളം വെള്ളം കുടിയ്ക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിയ്ക്കുന്നത് നമ്മുടെ ശരീരത്തിലെ നിര്‍ജ്ജലീകരണം തടയുകയും അതുവഴി ശരീരത്തെ ചെറുപ്പമാക്കി നിര്‍ത്തുകയും ചെയ്യും.

വ്യായാമം സ്ഥിരമാക്കുക

വ്യായാമം സ്ഥിരമാക്കുക

നിങ്ങളുടെ ശരീരത്തെ ഏത് പ്രായത്തിലും ഫിറ്റ് ആക്കി നിര്‍ത്താനുള്ള ഏക ഉപാധിയാണ് വ്യായാമം. അതുകൊണ്ടു തന്നെ മസുലുകള്‍ക്ക് ബലം നല്‍കാനും കുടവയര്‍ കുറയ്ക്കാനും വ്യായാമം നല്ലൊരു ഉപാധിയാണ്. എന്നാല്‍ പ്രായമറിഞ്ഞ് വ്യായാമം ചെയ്യുക എന്നുള്ളതാണ്.

ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക

ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക

ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. അതുകൊണ്ടു തന്നെ ഭക്ഷണം വലിച്ചു വാരി കഴിക്കാതെ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. ഏേത് പ്രായത്തിലായാലും ഇത് നമ്മുടെ ശരീരത്തെ കൂടുതല്‍ ചെറുപ്പമാക്കുന്നു.

ക്ഷമ ഏറ്റവും വലിയ കാര്യം

ക്ഷമ ഏറ്റവും വലിയ കാര്യം

ക്ഷമയും തടിയും തമ്മില്‍ എന്താണ് ബന്ധം എന്നു ചോദിക്കാം. എന്നാല്‍ നമുക്ക് പെട്ടെന്ന് ദേഷ്യം വരുമ്പോള്‍ നമ്മുടെ ശരീരത്തില്‍ അമിത കലോറി ഉത്പാദിപ്പിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ ഇത് തടി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. അതിനാല്‍ ക്ഷമയോടു കൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നുള്ളതാണ് ഏറ്റവും ആദ്യം വേണ്ടത്.

 കൂടുതല്‍ ഫഌക്‌സിബിള്‍ ആയിരിക്കുക

കൂടുതല്‍ ഫഌക്‌സിബിള്‍ ആയിരിക്കുക

കൂടുതല്‍ ഫഌക്‌സിബിള്‍ ആയി ഇരിയ്ക്കുക എന്നതാണ് ആദ്യം വേണ്ട ഗുണം. നമ്മള്‍ നമ്മുടെ ചെറിയ കാര്യങ്ങളില്‍ തന്നെ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക. ഇത് മറ്റുള്ളവരിലേക്ക് പകരാന്‍ ശ്രമിക്കുക. മാനസിക സന്തോഷം ലഭിക്കുന്നതിലൂടെ തന്നെ നമ്മുടെ അമിത വണ്ണത്തോട് നമുക്ക് വിട പറയാം.

ആറ്റിറ്റിയൂഡ്‌ മാറ്റുക

ആറ്റിറ്റിയൂഡ്‌ മാറ്റുക

ആറ്റിറ്റിയൂഡ്‌ മാറ്റിയാല്‍ തന്നെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. നമുക്ക് വയസ്സായി ഇനി തടി കുറഞ്ഞാലും കൂടിയാലും എന്താണെന്നുള്ള വിചാരം മാറ്റുന്നതിലൂടെ തന്നെ നമ്മുടെ മനസ്സ് കൂടുതല്‍ ചെറുപ്പമാകും. അതിനാല്‍ തടി കുറച്ച് ചെറുപ്പമാകാന്‍ ഉള്ള ഏറ്റവും നല്ല വഴിയാണിത്.

English summary

7 Ways To Lose Weight After 40

For many of us life gets better easier even as we got older. We get more comfortable and confident in our own skin.
Story first published: Friday, August 28, 2015, 11:18 [IST]
X
Desktop Bottom Promotion