For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉമിനീര്‍ പറയും നമ്മുടെ ആരോഗ്യം

|

എല്ലാ ദിവസവും നമ്മുടെ ശരീരം ഉമിനീര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഏകദേശം 50 ഔണ്‍സ് സലൈവയാണ് ഉദ്പാദിപ്പിക്കുന്നത്. നമ്മുടെ വായില്‍ ഉദ്പാദിപ്പിക്കപ്പെടുന്ന സലൈവ എന്ന ഉമിനീരിന് നമ്മുടെ ആരോഗ്യ കാര്യത്തില്‍ ഒരു പ്രത്യേക പങ്ക് തന്നെ വഹിക്കുന്നുണ്ട്. ഉമിനീര്‍ പുറത്തേക്ക് കളയരുത്,ആപത്താണ്

വായില്‍ തനിയേതന്നെ ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഉമിനീര്‍. ഇത് പല്ലിന്റെ ആരോഗ്യത്തേയും വായിലുള്ള ഭക്ഷണ അവശിഷ്ടങ്ങളേയും തുടച്ചു നീക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നു എന്നുള്ളതും ഉമിനീരിന്റെ ധര്‍മ്മമാണ്.

വരണ്ട വായ പ്രശ്‌നം

വരണ്ട വായ പ്രശ്‌നം

ഉമിനീരിന്റെ ഉത്പാദനം കുറയുമ്പോള്‍ വായ വരണ്ടതായി മാറുന്നു. ഇത് വായില്‍ അണുക്കളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പല്ലിന് കേടുണ്ടാക്കാനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. രണ്ടു നേരവും പല്ല് തേയ്ക്കുന്നതും പല്ലിന് ആരോഗ്യമുണ്ടാക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്നതുമാണ് ഇതിന്റെ ഒരേയൊരു പോംവഴി.

വെളുത്ത നിറത്തിലുള്ള ഉമിനീര്‍

വെളുത്ത നിറത്തിലുള്ള ഉമിനീര്‍

വെളുത്ത നിറത്തിലുള്ള ഉമിനീര്‍ ആണ് ഏറ്റവും വലിയ പ്രശ്‌നം. ഇത് വായില്‍ ഗുരുതരമായ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നതിന്റെ ഫലമാണ്. ചിലപ്പോള്‍ ക്യാന്‍സര്‍ വരെ ഇതിന്റെ ഫലമായുണ്ടാകാം എന്നതാണ്. എപ്പോഴും വായും പല്ലും ശുദ്ധമാക്കി എടുക്കുക എന്നത് മാത്രമാണ് പോംവഴി.

ചിലര്‍ക്ക് പാരമ്പര്യം

ചിലര്‍ക്ക് പാരമ്പര്യം

പാരമ്പര്യമായി ഉമിനീരില്‍ പ്രശ്‌നങ്ങളുണ്ടാവുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇവരില്‍ ക്യാന്‍സര്‍ സാധ്യത വളരെ കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമാക്കുന്നത്. ഇവര്‍ ആദ്യം ചെയ്യേണ്ടത് നന്നായി ഉറങ്ങുക, ഭക്ഷണം കഴിക്കുക എന്നതാണ്.

ആസിഡ് അംശം കൂടുതല്‍

ആസിഡ് അംശം കൂടുതല്‍

വായില്‍ ലോഹ രുചി തോന്നുന്നുണ്ടെങ്കില്‍ ഉമിനീരില്‍ എന്തെങ്കിലും പ്രശ്‌നം കൂടുതലാണ് എന്നതാണ്. അതുകൊണ്ടു തന്നെ ഉടന്‍ ദന്ത ഡോക്ടറെ കാണുന്നതായിരിക്കും നല്ലത്. ഭക്ഷണം കഴിച്ചിട്ട് നന്നായി വായ കഴുകാത്തതും ഒരു വിധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

ഗര്‍ഭിണികളില്‍ കൂടുതല്‍ ഉമിനീര്

ഗര്‍ഭിണികളില്‍ കൂടുതല്‍ ഉമിനീര്

ഗര്‍ഭിണികളില്‍ ഈ കാലഘട്ടത്തില്‍ കൂടുതല്‍ ഉമിനീര്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും നല്ലതാണ് എന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തല്‍

ദഹനത്തിന് സഹായിക്കും

ദഹനത്തിന് സഹായിക്കും

ഉമിനീരിന്റെ ഉത്പാദനം ദഹനത്തിന് നന്നായി സഹായിക്കും. ഉമിനീര്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നരില്‍ ദഹനം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇത് അമിതവണ്ണക്കാരെ തടി കുറയ്ക്കുന്നതിനും സഹായിക്കുന്നു.

 രുചി അറിയുന്നതില്‍ കേമന്‍

രുചി അറിയുന്നതില്‍ കേമന്‍

നാവില്‍ രുചി അറിയുന്നതില്‍ ഉമിനീരിന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെ രുചിയില്‍ എന്തെങ്കിലും വ്യത്യാസം തോന്നുകയാണെങ്കില്‍ നിങ്ങളുടെ ആരോഗ്യം മോശമാണെന്ന് കണക്കാക്കിയാല്‍ മതി.

English summary

7 Things Your Saliva Says About Your Health

Every day your body produces roughly 50 ounces of saliva. But you probably don't give your spit much tonight, even though it plays a vital role in your health.
Story first published: Thursday, August 27, 2015, 10:55 [IST]
X
Desktop Bottom Promotion