For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തീര്‍ച്ചയായും വയര്‍ കുറയും

|

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വയര്‍ കുറയുന്നില്ലേ. എന്നാല്‍ ഇനി അധികം കഷ്ടപ്പെടാതെ തന്നെ ആ അപവാദം നമുക്ക് മാറ്റിയെടുക്കാം. എന്നാല്‍ ദൈനം ദിന കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കണമെന്നു മാത്രം. എരിവ് കഴിച്ചാല്‍ തടി കുറയും?

നമ്മുടെ തിരക്കു പിടിച്ച ജീവിതശൈലിയും ഭക്ഷണ രീതിയും നല്‍കുന്ന ഒരു സമ്മാനമാണ് കുടവയര്‍. ഇത് ബാഹ്യ സൗന്ദര്യത്തെ മാത്രമല്ല നമ്മുടെ ആരോഗ്യത്തേയും കാര്യമായി തന്നെ ബാധിക്കും. എന്നാല്‍ ഇനി വയര്‍ കുറയാന്‍ ചില ആയുര്‍വ്വെദ പൊടിക്കൈകള്‍ ഉണ്ട്. അവ എന്തെന്നു നോക്കാം.

നാരങ്ങാവെള്ളം കുടിയ്ക്കുക

നാരങ്ങാവെള്ളം കുടിയ്ക്കുക

രാവിലെ തന്നെ അല്‍പം നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ട് ദിവസവും കഴിക്കുക. ഇത് ശരീരത്തില്‍ അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കും.

വെള്ള അരി ഒഴിവാക്കുക

വെള്ള അരി ഒഴിവാക്കുക

വെള്ള അരി കഴിക്കുന്നത് നിര്‍ത്തുക. ഇത് വയറില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും.

വെള്ളം കുടി ശീലമാക്കുക

വെള്ളം കുടി ശീലമാക്കുക

ദിവസവും ധാരാളം വെള്ളം കുടിയ്ക്കുന്നത് ശീലമാക്കുക. ഇത് ശരീരത്തിലെ ദഹനവ്യവസ്ഥയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

വെളുത്തുള്ളി കഴിക്കുക

വെളുത്തുള്ളി കഴിക്കുക

ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും വെളുത്തുള്ളി ഒരു നല്ല പദാര്‍ത്ഥമാണ്. ദിവസവും നാലോ അഞ്ചോ വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കുക. ഇത് വണ്ണം കുറയ്ക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ്.

മധുര പലഹാരങ്ങള്‍ ഉപേക്ഷിക്കുക

മധുര പലഹാരങ്ങള്‍ ഉപേക്ഷിക്കുക

മധുര പലഹാരങ്ങള്‍ കഴിവതും ഒഴിവാക്കേണ്ടത് അത്യവശ്യമാണ്. എന്നാല്‍ പലപ്പോഴും ഇതിനു മുന്നില്‍ നമ്മുടെ നിയന്ത്രണം വിട്ടു പോകുന്നതും സാധാരണയാണ്.

സുഗന്ധദ്രവ്യങ്ങള്‍ പാചകത്തില്‍

സുഗന്ധദ്രവ്യങ്ങള്‍ പാചകത്തില്‍

സുഗന്ധദ്രവ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും.കറുവപ്പട്ട, ഇഞ്ചി, കുരുമുളക് തുടങ്ങിയവയാണ് ഉള്‍പ്പെടുത്തേണ്ടവ.

നോണ്‍വെജ് ഉപേക്ഷിക്കുക

നോണ്‍വെജ് ഉപേക്ഷിക്കുക

നോണ്‍വെജ് ഭക്ഷണങ്ങള്‍ നമ്മുടെ ശരീരത്തില്‍ അമിത കലോറി ഉണ്ടാക്കുന്നു. അതുകൊണ്ടു തന്നെ നോണ്‍വെജ് ഉപേക്ഷിച്ചാല്‍ അത് വയര്‍ കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദമായിരിക്കും.

English summary

7 Special Home Remedies To Reduce Belly Fat

Stock your pantry with these weight loss staples that help control hunger hormones for a flat belly and more energy.
Story first published: Saturday, October 3, 2015, 16:34 [IST]
X
Desktop Bottom Promotion