For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിപ്രഷനെക്കുറിച്ച് ദീപികയ്ക്കും പറയാനുണ്ട്‌

By Super
|

ലോകത്തിലെ ഏറ്റവും വിഷാദമുള്ള രാജ്യം ഇന്ത്യയാണ്‌. ഇന്ത്യയില്‍ വിഷാദത്തിന്‌ അടിമപ്പെട്ടവര്‍ 36 ശതമാനത്തോളം വരുമെന്നാണ്‌ ലോകാരോഗ്യസംഘടനയുടെ രേഖകള്‍ പറയുന്നത്‌. ആഗോളതലത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. ഓര്‍ക്കേണ്ട മറ്റൊന്നു കൂടിയുണ്ട്‌ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആത്മഹത്യ നിരക്കും ഇവിടെ തന്നെയാണ്‌.

വിഷാദത്തെ കുറിച്ച്‌ ഇപ്പോള്‍ തുറന്ന്‌ സംസാരിക്കാന്‍ കാരണമായിരിക്കുന്നത്‌ ബോളിവുഡ്‌ താരം ദീപിക പദുക്കോണ്‍ ആണ്‌. താന്‍ വിഷാദവുമായി മല്ലിടുകയാണന്ന്‌ ലോകത്തോട്‌ വിളിച്ച്‌ പറയാന്‍ അവര്‍ ധൈര്യപ്പെട്ടതാണ്‌ ഇപ്പോഴത്തെ ചര്‍ച്ചകളുടെ പ്രധാന അടിസ്ഥാനം. ഈ പ്രശ്‌നം അധികകാലം നമ്മുടെ പരിധിയില്‍ മാത്രമായി ഒതുങ്ങിയെന്നു വരില്ല.

വിഷാദം മറ്റൊരു രോഗമാണന്ന കാര്യം ആദ്യം മനസ്സിലാക്കണം. ദീപിക പദുകോണിന്റെ ടെലിവിഷന്‍ അഭിമുഖത്തില്‍ നിന്നും നമ്മള്‍ പഠിക്കേണ്ട പല കാര്യങ്ങളില്‍ ഒന്നുമാത്രമാണിത്‌. അറിയേണ്ട മറ്റ്‌ ചില കാര്യങ്ങള്‍ കൂടി ഇതാ

deepika1

1. ഇതിനെ കുറിച്ച്‌ ലജ്ജിക്കരുത്‌. നമ്മളില്‍ ആര്‍ക്കുവേണമെങ്കിലും ഇത്‌ സംഭവിക്കാം.

2. മറ്റുള്ളവര്‍ എന്തു പറയുമെന്ന്‌ ചിന്തിക്കരുത്‌. വിഷാദത്തെ അംഗീകരിക്കുക, ഇതെ കുറിച്ച്‌ സംസാരിക്കുക, ബോധവത്‌കരണം നടത്തുക.

DEEPIKA 2

3.നിങ്ങളുടെ ഉള്ളില്‍ തന്നെ ഇതിനെ വയ്‌ക്കരുത്‌. നിങ്ങള്‍ക്ക്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഏറ്റവും അടുപ്പമുള്ളവരോട്‌ പറയുക. മാതാപിതാക്കളോടോ, പങ്കാളിയോടോ സുഹൃത്തിനോടോ ആരോടും ഇതേ കുറിച്ച്‌ പറയാം.

4. ( കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമായാണിത്‌) സംസാരം വേണ്ടന്നു വയ്‌ക്കരുത്‌. നിങ്ങളോട്‌ അടുപ്പമുള്ളവര്‍ നിങ്ങളെ വിശ്വസിച്ച്‌ അവരുടെ ഉള്ളിലുള്ളത്‌ തുറന്ന്‌ പറയുമ്പോള്‍ അവ തള്ളി കളയാതെ ശ്രദ്ധിക്കാന്‍ ക്ഷമകാണിക്കുകയും അവരുടെ മനോഭാവത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയും വേണം. അവരെ കേള്‍ക്കുകയും വേണ്ട സഹായം ചെയ്‌തു കൊടുക്കുകയും ചെയ്യുക.

DEEPIKA 3

5. വിഷാദം ദുഖമല്ല. മനുഷ്യന്റെ നിലനില്‍പ്പിന്റെ ഒരു ഭാഗം മാത്രമാണ്‌ ദുഖം. അത്‌ നല്ലതുമാണ്‌.

6. വിഷാദം മറ്റൊരു രോഗമാണ്‌. ഇതൊരു ദുര്‍ബലതയോ ഭ്രാന്തോ അല്ല. നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന സുഖക്കേട്‌ പോലെ മനസ്സിനുണ്ടാകുന്ന അസുഖം.

dEEPIKA 4

7. സഹായം തേടാന്‍ മടികാണിക്കരുത്‌. മനശാസ്‌ത്ര വിദഗ്‌ധനെ കാണുന്നത്‌ നല്ലതാണ്‌. ജീവിതത്തെ നല്ല വഴിക്ക്‌ തിരിച്ച്‌ വിടാന്‍ വിദഗ്‌ധരുടെ നിര്‍ദ്ദേശങ്ങള്‍ സഹായകരമാകും. അതിനാല്‍ നിങ്ങളുടെ ഉള്ളില്‍ അലട്ടുന്നത്‌ എന്താണന്ന്‌ തുറന്ന്‌ പറയുക.

വിഷാദവുമായി ബന്ധപ്പെട്ട്‌ നിരവധി ദുഷ്‌പ്രചരണങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്‌ .എന്നാല്‍, എന്തിന്‌ ഇത്‌ അനുവദിക്കണം?

DEEPIKA 5

വിഷാദത്തെ കുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും സംസാരിക്കുമ്പോഴുള്ള അനാവശ്യമായ ലജ്ജയും അപമാനവും ഉപേക്ഷിക്കേണ്ട സമയം ആണിത്‌. പുകവലി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍

English summary

7 Lessons We Learnt About Depression From Deepika Padukkone

The reason that depression is now being talked about openly, is because of Bollywood actor Deepika Padukone, who dared to tell the world about her battle with depression. This issue will no longer be skirted around!
X
Desktop Bottom Promotion