For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട തൊണ്ടയ്‌ക്ക്‌ പരിഹാരം

By Super
|

തണുപ്പ്‌ കാലത്തെ സാധാരണ പ്രശ്‌നങ്ങളില്‍ ഒന്നാണ്‌ വരണ്ട തൊണ്ട. നാവിന്റെ പുറകിലായി കണ്‌ഠനാള പ്രദേശത്ത്‌ അസ്വസ്ഥത, വരള്‍ച്ച, ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടുന്ന അവസ്ഥയാണ്‌ വരണ്ട തൊണ്ട എന്ന്‌ യൂണിവേഴ്‌സിറ്റ്‌ ഓഫ്‌ മേരിലാന്‍ഡ്‌ മെഡിക്കല്‍ സെന്റര്‍ പറയുന്നു.

ഭക്ഷണം വിഴുങ്ങാന്‍ പ്രയാസവും രുചിയില്ലായ്‌മയും മറ്റും ഇതിന്റെ ഫലമായി ഉണ്ടാകാം. വരണ്ട അന്തരീക്ഷം മൂലവും അണുബാധമൂലവും ആണ്‌ ഇതുണ്ടാകുന്നത്‌. ഉറങ്ങുമ്പോള്‍ വാ കൊണ്ട്‌ ശ്വസിക്കുന്നതും പുകവലിയും മറ്റ്‌ കാരണങ്ങളാണ്‌.

തൊണ്ട വരളുന്നത്‌ ഒരു ഗുരുതര പ്രശ്‌നമല്ല. വീട്ടു മരുന്ന്‌ ഉപയോഗിച്ച്‌ തന്നെ ആര്‍ക്കും ഇതിന്‌ പരിഹാരം കാണാം. വരണ്ട തൊണ്ടയുടെ ലക്ഷണങ്ങള്‍ കുറയ്‌ക്കാനും ഇത്‌ വരുന്നത്‌ തടയാനം ഈ വീട്ട്‌ മരുന്നുകള്‍ സഹായിക്കും. ഇവ ഉപയോഗിച്ച്‌ കഴിഞ്ഞിട്ടും ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌ എങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

വരണ്ട തൊണ്ടയ്‌ക്ക്‌ പരിഹാരം തരുന്ന ചില വീട്ടു മരുന്നുകള്‍

തേന്‍

തേന്‍

തൊണ്ടയ്‌ക്ക്‌ ആശ്വാസം നല്‍കാന്‍ തേന്‍ വളരെ മികച്ചതാണ്‌. ബാക്ടീരിയകളെ ചെറുക്കാന്‍ ശേഷിയുള്ള തേന്‍ തൊണ്ട വേദനയ്‌ക്ക്‌ ആശ്വാസം നല്‍കുന്ന പ്രകൃതി ദത്ത എന്‍സൈമുകളാണ്‌. തൊണ്ടയ്‌ക്ക്‌ അയവ്‌ നല്‍കുന്നതിന്‌ പുറമെ ചുമയ്‌ക്ക്‌ കാരണമാകുന്ന ചൊറിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യും. മികച്ച ഫലം ലഭിക്കുന്നതിന്‌ തേന്‍ നേരിട്ട്‌ കഴിക്കുന്നതാണ്‌ നല്ലത്‌. ഇത്‌ കൂടാതെ നാരങ്ങാനീര്‌ ചേര്‍ത്തും കഴിക്കാം.

കുരുമുളക്‌ മിഠായി വിഴുങ്ങുക

കുരുമുളക്‌ മിഠായി വിഴുങ്ങുക

കുരുമുളകിന്റെയും മറ്റും രുചിയുള്ള മിഠായികള്‍ വിഴുങ്ങുന്നത്‌ തൊണ്ടയ്‌ക്ക്‌ ആശ്വാസം നല്‍കും. ഇവ വിഴുങ്ങുമ്പോള്‍ ഉമിനീര്‍ ഗ്രന്ഥി ഉത്തേജിക്കപ്പെടുകയും കൂടുതല്‍ ഉമിനീര്‍ ഉണ്ടാവുകയും ചെയ്യും. ഇത്‌ തൊണ്ടയുടെ വരള്‍ച്ച തടയാനും അണുക്കളെ ചെറുക്കാനും സഹായിക്കും.

ഔഷധ ചായ കുടിക്കുക

ഔഷധ ചായ കുടിക്കുക

വരണ്ട തൊണ്ടയ്‌ക്ക്‌ പണ്ട്‌ തൊട്ടേ ഉപയോഗിക്കുന്ന പ്രതിവിധികളില്‍ ഒന്നാണ്‌ ഔഷധ ചായ.

തൊണ്ടയുടെ വരള്‍ച്ചയ്‌ക്ക്‌ ആശ്വാസം നല്‍കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്‌. ചൂടുള്ള ഔഷധ ചായ കുടിക്കുമ്പോള്‍ ഈ എന്‍സൈമുകള്‍ ശ്വസനപാതയിലേക്ക്‌ പ്രവേശിക്കും. ഇത്തരം ഔഷധ ചായകള്‍ ഉണ്ടാക്കുന്നതിന്‌ ചൂടിനെ പ്രതിരോധിക്കുന്ന പാത്രത്തില്‍ ചൂടുവെള്ളം എടുത്ത്‌ ചായ മിശ്രിതം ഇട്ട്‌ 60 സെക്കന്‍ഡ്‌ കുതിര്‍ത്ത്‌ വയ്‌ക്കുക. അതിന്‌ ശേഷം അല്‍പം തേനും ഏതാനം തുള്ളി നാരങ്ങ നീരും ചേര്‍ക്കുക. ഈ ചായ വളരെ സാവധാനം കുടിക്കുക.

ഷുഗര്‍ എലിക്‌സിര്‍

ഷുഗര്‍ എലിക്‌സിര്‍

വരണ്ട തൊണ്ടയില്‍ ജലാംശവും ഇലക്ട്രൊളൈറ്റും നിറയ്‌ക്കാന്‍ ഈ പാനീയം സഹായിക്കും. ഉരു സ്‌പൂണ്‍ ഉപ്പ്‌ , ഒരു സ്‌പൂണ്‍ പഞ്ചസാര, അര സ്‌പൂണ്‍ അപ്പക്കാരം, രുചി കിട്ടാന്‍ നാരങ്ങ അല്ലെങ്കില്‍ ഓറഞ്ച്‌ നീര്‌ എന്നിവ ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ ചേര്‍ക്കുക. തൊണ്ടയ്‌ക്ക്‌ നനവ്‌ നല്‍കാന്‍ കടകളില്‍ ലഭിക്കുന്ന വില കൂടിയ പാനീയങ്ങളെക്കാള്‍ മികച്ചതാണ്‌ ഇതെന്നാണ്‌ ഡിസ്‌കവറി ഹെല്‍ത്ത്‌ പറയുന്നത്‌.

ഇടയ്‌ക്കിടെ സൂപ്പ്‌ കുടിക്കുക

ഇടയ്‌ക്കിടെ സൂപ്പ്‌ കുടിക്കുക

സുഗര്‍ എലിക്‌സര്‍ പോലെ തന്നെ വായില്‍ ജലാംശം നല്‍കാനും ഇലക്ട്രോളൈറ്റിന്റെ അളവ്‌ സന്തുലിതപെടുത്താനും സൂപ്പ്‌ സഹായിക്കും. നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണമാണ്‌ വരണ്ട തൊണ്ട. കൂടുതല്‍ വെള്ളം കുടിക്കണം എന്നതിന്റെ സൂചനയാണ്‌ ശരീരം ഇതിലൂടെ നല്‍കുന്നത്‌. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള വെജിറ്റബിള്‍ സൂപ്പ്‌ കുടിക്കുക.

ഹ്യുമിഡിഫയര്‍.

ഹ്യുമിഡിഫയര്‍.

വരണ്ട കാലാവസ്ഥയില്‍ ഇരിക്കുന്നതിന്റെയും എസി അല്ലെങ്കില്‍ ഹീറ്റര്‍ എന്നിവയില്‍ നിന്നുള്ള വായു ശ്വസിക്കുന്നതിന്റെയും ഫലമായും തൊണ്ട വരളും. അതിനാല്‍ ഹ്യുമിഡിഫയറിന്‌ ഇതിനൊരു മികച്ച പ്രതിവിധിയാണ്‌. ഇത്‌ വായുവിനെ ഈര്‍പ്പം ഉള്ളതാക്കുകയും തൊണ്ടയ്‌ക്ക്‌ ചുറ്റുമുള്ള പാളികളുടെ വരള്‍ച്ച കുറയ്‌ക്കുകയും ചെയ്യും. ചൂടുവെള്ളത്തില്‍ നിന്നുള്ള ആവി കൊള്ളിക്കുന്നതും ആശ്വാസം നല്‍കും.

Read more about: health ആരോഗ്യം
English summary

Home Remedies For Dry Throat

Dry throat is very common during the winter or spring season. According to the University of Maryland Medical Center (UMMC), dry throat is a condition marked by irritation, dryness, and/or itchiness felt at the back of the tongue, which is the area of pharynx.
X
Desktop Bottom Promotion