For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കയ്യക്ഷരം കണ്ടാലറിയാം രോഗങ്ങള്‍ !

By Super
|

കയ്യക്ഷരം ഒരാളുടെ വ്യക്തിത്വം സംബന്ധിച്ച പ്രത്യേകതകള്‍ മാത്രമല്ല ആരോഗ്യം സംബന്ധിച്ച മുന്നറിയിപ്പുകളും നല്കും. ഒരു വ്യക്തിയുടെ കയ്യക്ഷരത്തിന് പിന്നിലെ അര്‍ത്ഥം വ്യാഖ്യാനിക്കുന്നതിന് പിന്നില്‍ വിപുലമായ ഒരു ശാസ്ത്രമുണ്ട്. ഇതിനെയാണ് ഗ്രാഫോളജി എന്ന് വിളിക്കുന്നത്.

ഗ്രാഫോളജിയുടെ മേഖലയിലെ വിപുലമായ പുരോഗതി വഴി മറ്റുള്ളവര്‍ക്ക് സ്കീസോഫ്രീനിയ, ഓട്ടിസം, ഡൈസ്ലെക്സിയ പോലുള്ള മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് തിരിച്ചറിയാനാകും. താഴെ പറയുന്ന മാനസികാവസ്ഥകളും രോഗങ്ങളും കയ്യക്ഷരം നോക്കി തിരിച്ചറിയാനാകും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഒരാള്‍ക്ക് അമിതമായ രക്തസമ്മര്‍ദ്ദം ഉണ്ടോ എന്ന് മനസിലാക്കാന്‍ കയ്യക്ഷരം പരിശോധിക്കണമെന്നില്ല. എന്നാല്‍ സാധാരണ രക്തചംക്രമണമുള്ള വ്യക്തിയുടേതില്‍ നിന്ന് ഏറെ വ്യത്യസ്ഥമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗണ്യമായ തോതില്‍ കയ്യക്ഷരത്തെ സ്വാധീനിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വഴിയുള്ള ഉത്കണ്ഠ കയ്യക്ഷരത്തെ വിറയലുള്ളതാക്കി മാറ്റും.

സ്ക്രീസോഫ്രീനിയ

സ്ക്രീസോഫ്രീനിയ

ആന്‍റിസൈക്കോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് സ്കീസോഫ്രീനിയക്ക് ചികിത്സിക്കപ്പെടുന്ന രോഗികളില്‍ 60 ശതമാനവും എക്സ്ട്രാപിരമിഡല്‍ ഫലങ്ങള്‍ക്ക് വിധേയരാകുമെന്നാണ് മെഡിക്കല്‍ ഗവേഷണങ്ങള്‍ പറയുന്നത്. ടാര്‍ഡൈവ് ഡിസ്കിനേഷ്യ, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങളും ഇതിലുള്‍പ്പെടുന്നു. ഇതും, കൈകകളെ പൂര്‍ണ്ണമായി നിയന്ത്രിച്ച് നിര്‍ത്താനുള്ള വിഷമവും അവരുടെ കയ്യക്ഷരത്തെ മൊത്തത്തില്‍ സ്വാധീനിക്കും.

ഗര്‍ഭം

ഗര്‍ഭം

അമ്മയാകാന്‍ പോകുന്ന ആള്‍ പോലും അറിയുന്നതിന് മുമ്പ് തന്നെ കയ്യക്ഷരം നോക്കി ഒരു സ്ത്രീ ഗര്‍ഭിണി ആണോ എന്ന് മനസിലാക്കാനാവും. ഗര്‍ഭധാരണത്തിന് ഏകദേശം 72 മണിക്കൂറിന് ശേഷം കയ്യക്ഷരത്തില്‍ 'പ്രെഗ്നന്‍സി സ്പോട്ടുകള്‍' കണ്ടെത്താനാവുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ഇത് മനസിലാക്കുന്നതിന് സ്ത്രീകളുടെ കയ്യെഴുത്തുകളുടെ വിവിധ മാതൃകകള്‍ ശ്രദ്ധയോടെ പഠിക്കേണ്ടതുണ്ട്. a, o അക്ഷരങ്ങളുടെ മധ്യഭാഗത്തായി ഈ സ്പോട്ട് കണ്ടെത്താനാവും. ‘p', ‘f', ‘g',‘y'എന്നീ അക്ഷരങ്ങളുടെ വള്ളി അല്ലെങ്കില്‍ ലൂപ്പ് വിശകലനം ചെയ്തും, ഇത് കണ്ടെത്താം. ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗം ആറാം മാസത്തിലെ 'XY' എന്നീ അക്ഷരങ്ങള്‍ നീരീക്ഷിച്ച് കണ്ടെത്താനാവും. കുട്ടി പെണ്ണാണെങ്കില്‍ അക്ഷരങ്ങളുടെ ലൂപ്പ് ഇടത്തോട്ടായിരിക്കും.

ഡൈസ്ലെക്സിയ(പദാന്ധത)

ഡൈസ്ലെക്സിയ(പദാന്ധത)

ഡൈസ്ലെക്സിയ അഥവാ എഴുതാനും വായിക്കാനും പ്രയാസമുള്ള മുതിര്‍ന്നവരിലും കുട്ടികളിലും കയ്യക്ഷരം ഒരു സ്ഥിരമായ പാറ്റേണിലായിരിക്കില്ല. ഇത്തരം കുട്ടികള്‍ റിലാക്സ് ചെയ്ത അന്തരീക്ഷത്തില്‍ കൂട്ടക്ഷരം എഴുതാന്‍ പരിശീലിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

ഓട്ടിസം

ഓട്ടിസം

ഓട്ടിസമുള്ളവരുടെ എഴുത്തില്‍ 'സംശയവും' വാക്കുകള്‍ എഴുതുന്നതില്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ 'വിടവുകളും' ഉണ്ടാകും. ആസ്പെര്‍ജേഴ്സ് സിന്‍ഡ്രോമിലും ഇതുണ്ടാകും. രോഗം രോഗിയുടെ ചലനശേഷിയെ ബാധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. തലച്ചോറും മേല്‍ കൈത്തണ്ടയും തമ്മിലുള്ള ഏകോപനം വളരെ കുറയുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

പാര്‍ക്കിന്‍സണ്‍സ്,അല്‍ഷിമേഴ്സ് രോഗങ്ങള്‍

പാര്‍ക്കിന്‍സണ്‍സ്,അല്‍ഷിമേഴ്സ് രോഗങ്ങള്‍

പാര്‍ക്കിന്‍സണ്‍സ് അല്ലെങ്കില്‍ അല്‍ഷിമേഴ്സ് രോഗമുള്ളവരും കുട്ടികള്‍ അല്ലെങ്കില്‍ രോഗാവസ്ഥയിലുള്ള ഒരാളും എഴുതിയത് തമ്മില്‍ തിരിച്ചറിയുന്നതിന് ഉയര്‍ന്ന നൈപുണ്യം ആവശ്യമാണ്. ഇത് യോഗ്യത നേടിയ ഗ്രാഫോളജിസ്റ്റുകള്‍ക്ക് തിരിച്ചറിയാനാവും. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ ചില ലക്ഷണങ്ങളാണ് വിറയല്‍, സാവധാനമുള്ള ചലനം, വഴക്കമില്ലായ്മ, ബാലന്‍സ് കുറവ് എന്നിവ. ഇവയെല്ലാം രോഗിയുടെ കയ്യക്ഷരത്തിലും കാണപ്പെടും. ചെറുതും, ചളുങ്ങിയതുമായ അക്ഷരങ്ങളാണ് ഇതിന്‍റെ പ്രത്യേകത.

അല്‍ഷിമേഴ്സ് ഉള്ളവരുടെ എഴുത്തില്‍ അക്ഷരങ്ങള്‍ തമ്മില്‍ ഏറെ അകലം ഉണ്ടാവും. ഇത് മറവി പോലുള്ള പ്രാഥമിക രോഗലക്ഷണങ്ങളുടെ സൂചനയാണ്.

വിഷാദം

വിഷാദം

ഒരാളുടെ കയ്യക്ഷരം നോക്കി അയാള്‍ സന്തോഷമുള്ള അവസ്ഥയിലാണോ, വിഷാദത്തിലാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. ആളുകള്‍ സന്തോഷത്തിലായിരിക്കുമ്പോള്‍ അവരുടെ എഴുത്തിന് ഒരു ഒഴുക്കുണ്ടാവും. ഇത് കയ്യക്ഷരത്തില്‍ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കും. ഇംഗ്ലീഷ് അക്ഷരം t യുടെ കുറുകെയുള്ള വര ഇടത് നിന്ന് വലത് വശത്തേക്ക് മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കും. ഇത് ശുഭാപ്തിവിശ്വാസത്തെ കാണിക്കുന്നതാണ്. മുകളിലേക്കുള്ള ഈ ചരിവ് കയ്യക്ഷരങ്ങളിലെല്ലാം ശുഭാപ്തി വിശ്വാസത്തെ കാണിക്കുന്നതാണ്.


English summary

7 Health Warnings Coded In Your Hand Writing

Here are some of the health warnings coded in your hand writing. Read more to know about,
X
Desktop Bottom Promotion