For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരാഴ്‌ച കൊണ്ടു ശരീരത്തിലെ വിഷം കളയൂ

By Super
|

ശരീരത്തെ വിഷമുക്തമാക്കുന്നത് ചര്‍മ്മത്തിന് തെളിഞ്ഞ നിറവും കണ്ണുകള്‍ക്ക് തിളക്കവും നല്കുക മാത്രമല്ല അമിത ഭാരം കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും കരുത്ത് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതുമാണ്.

ശരീരത്തിന് വിശ്രമം നല്കാനും, ആരോഗ്യം വര്‍ദ്ധിപ്പിക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇനി പറയുന്ന ഏഴ് തരത്തിലുള്ള പ്ലാന്‍ പിന്തുടരുക. യുഎസ് ഐഐഎന്നിലെ സെര്‍ട്ടിഫൈഡ് കോച്ചും, എസ്എന്‍എച്ച്എസ് സെര്‍ട്ടിഫൈഡ് ഹോളിസ്റ്റിക് ന്യൂട്രിഷന്‍ തെറാപ്പിസ്റ്റുമായ സ്യേദ കിരണ്‍, സാറ ഹുസൈന്‍ എന്നിവരാണ് ഇത് തയ്യാറാക്കിയത്.

എന്താണ് ചെയ്യേണ്ടത്? - പുറമേ നിന്ന് ഭക്ഷണം കഴിക്കുന്നില്ലാത്ത ഒരു ആഴ്ച തെരഞ്ഞെടുക്കുക. ഇത് ആദ്യം വിഷമകരമായി തോന്നാമെങ്കിലും അതില്‍ തുടരുക.

ഒഴിവാക്കേണ്ടുന്ന ഭക്ഷണങ്ങളും സാധനങ്ങളും

ഒഴിവാക്കേണ്ടുന്ന ഭക്ഷണങ്ങളും സാധനങ്ങളും

സിഗരറ്റ്, മദ്യം, പാലുത്പന്നങ്ങള്‍(എല്ലാ ദിവസവും, ആസിഡോഫിലസ് ചേര്‍ത്ത കൊഴുപ്പില്ലാത്ത അര കപ്പ് യോഗര്‍ട്ട് മാത്രം കഴിക്കാം), കോഫി, പഞ്ചസാര, തേന്‍, കൃത്രിമ മധുരങ്ങള്‍, മേപ്പിള്‍ സിറപ്പ്, ബാര്‍ലി, ഓട്ട്സ്, ഗോതമ്പ്(ബേക്കറി വിഭവങ്ങള്‍), അരി പോലുള്ള ധാന്യങ്ങള്‍, ഉണക്കിയ പഴങ്ങള്‍.

കഴിക്കേണ്ടുന്ന ഭക്ഷണങ്ങള്‍

കഴിക്കേണ്ടുന്ന ഭക്ഷണങ്ങള്‍

തോലില്ലാത്ത കോഴിയിറച്ചി, ചുവന്ന മാംസം(ആഴ്ചയില്‍ രണ്ട് തവണ), ഓര്‍ഗാനിക് മുട്ടകള്‍, ഒലിവ് ഓയില്‍, വെളിച്ചെണ്ണ, അണ്ടിവര്‍ഗ്ഗങ്ങള്‍(ഉപ്പ് ചേര്‍ക്കാത്ത ബദാം), പരിപ്പുകള്‍, വൈറ്റ് ടീ, ഗ്രീന്‍ ടീ, ബ്ലാക്ക് ടീ, ഫ്രഷ് പച്ചക്കറികളും പഴങ്ങളും, മത്സ്യം(ഫ്രഷ് അല്ലെങ്കില്‍ വെള്ളം അല്ലെങ്കില്‍ ഒലിവ് ഓയിലില്‍ പായ്ക്ക് ചെയ്ത ഇനങ്ങള്‍), വെള്ളം.

 രാവിലെ നാരങ്ങ വെള്ളം കുടിക്കുക

രാവിലെ നാരങ്ങ വെള്ളം കുടിക്കുക

ഇത് ശരീരത്തെ ശുദ്ധീകരിക്കുകയും ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന് തുടക്കമിടുകയും ചെയ്യുന്നു. പകുതി നാരങ്ങയുടെ നീര് ഒരു കപ്പ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് അതിരാവിലെ വെറും വയറ്റില്‍ കുടിക്കുക.

വ്യായാമം

വ്യായാമം

ദിവസവും 30-45 മിനുട്ട് വ്യായാമം ചെയ്യുക. നടത്തം, യോഗ, ഓട്ടം, ജിംനേഷ്യം തുടങ്ങി ഏത് തരത്തിലുള്ള വ്യായാമവും ചെയ്യാം. ഇത് നിങ്ങളുടെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുകയും പതിവായി ചെയ്യുകയും ചെയ്യാം.

വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിക്കുക

വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിക്കുക

വേവിക്കാത്ത ഭക്ഷണങ്ങള്‍ മികച്ചതും, സമയലാഭം നല്കുന്നതുമാണ്. ഇവയില്‍ എന്‍സൈമുകളും ന്യൂട്രിയന്‍റ്സും ധാരാളമായി അടങ്ങിയിരിക്കുന്നു.

മാനസികാരോഗ്യം

മാനസികാരോഗ്യം

ശരീരത്തെ വിഷമുക്തമാക്കുന്നതിനൊപ്പം മനസിനെയും ശുദ്ധീകരിക്കുക. ദിവസവും 15 മിനുട്ട് ധ്യാനിക്കുക. ധ്യാനം ചെയ്ത് പരിചയമില്ലെങ്കില്‍ ആഴത്തിലുള്ള ശ്വസനം നടത്താം.

കൂടുതല്‍ കുടിക്കുക

കൂടുതല്‍ കുടിക്കുക

ദിവസവും കുറഞ്ഞത് 3 ലിറ്ററെങ്കിലും പാനീയങ്ങള്‍ കുടിക്കുക. ഇത് വൃക്കയെ ശുദ്ധീകരിക്കാനും ലിംഫ് നീക്കം ചെയ്യാനും സഹായിക്കും. ഹെര്‍ബല്‍ ടീകളും, ഫ്രഷ് പച്ചക്കറി ജ്യൂസുകളും, ശുദ്ധീകരിച്ച വെള്ളവും കുടിക്കാം.

ശരീരം ബ്രഷ് ചെയ്യുക

ശരീരം ബ്രഷ് ചെയ്യുക

ഒരു ഫൈബര്‍ ബോഡി ബ്രഷ് അല്ലെങ്കില്‍ ലൂഫാ ഉപയോഗിച്ച് ശരീരം ബ്രഷ് ചെയ്യുന്നത് ഒരു ശീലമാക്കുക. ഇത് ചര്‍മ്മത്തിലെ വിഷാംശം നീക്കാനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. എന്നാല്‍ കണ്ണുകള്‍ പോലുള്ള ഭാഗങ്ങള്‍ ഒഴിവാക്കുക. ഇത് ചെയ്തു കഴിഞ്ഞാല്‍ വേഗം തന്നെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഭക്ഷണം നന്നായി ചവച്ചരയ്ക്കുക

ഭക്ഷണം നന്നായി ചവച്ചരയ്ക്കുക

ഭക്ഷണം വിഴുങ്ങുന്നതിന് മുമ്പ് നന്നായി ചവച്ചരയ്ക്കുക. ഇത് ദഹനം സുഗമമാക്കുകയും ഭക്ഷണം അമിതമായി കഴിക്കുന്നത് തടയുകയും ചെയ്യും.

Read more about: health ആരോഗ്യം
English summary

7 Day Detox Plan

If you desire to give your body a break and improve your health, then follow this 7 day detox plan.
X
Desktop Bottom Promotion