For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിഎന്‍എയെ സംബന്ധിക്കുന്ന വസ്‌തുതകള്‍

By Super
|

ഡിഎന്‍എ എന്ന്‌ പൊതുവില്‍ അറിയപ്പെടുന്ന ഡിഓക്‌സിറൈബോന്യൂക്ലിക്‌ ആസിഡ്‌ ജീവനുള്ള എന്തിന്റെയും വികാസവും പ്രവര്‍ത്തനവും സൂചിപ്പിക്കുന്ന ജനികത വിവരങ്ങള്‍ അടങ്ങിയ സൂക്ഷ്‌മകണങ്ങളാണ്‌. ലളിതമായി പറഞ്ഞാല്‍ നിങ്ങള്‍ ഒരു ജീവനുള്ള വസ്‌തുവാണെങ്കില്‍ നിങ്ങളില്‍ ഡിഎന്‍എ ഉണ്ടായിരിക്കും .

എന്നാല്‍, നിങ്ങളെ നിങ്ങളാക്കി തീര്‍ക്കുന്ന ജീവന്റെ ഈ സൂഷ്‌മ കണങ്ങളെ കുറിച്ച്‌ നിങ്ങള്‍ക്ക്‌ എത്രത്തോളം അറിയാം?

ഡിഎന്‍എയെ കുറിച്ചുള്ള അത്ഭുതകരമായ 7 കാര്യങ്ങളാണിവിടെ പറയുന്നത്‌.

DNA

1. വസ്‌തുത: ഇമ്മോര്‍ട്ടല്‍ ഡ്രൈവ്‌ എന്നറിയപ്പെടുന്ന ഒരു മെമ്മറി ഡിവൈസ്‌ ഭൂമിയെ വലം ചുറ്റുന്നു

ഈ മെമ്മറി ഡിവൈസ്‌ അന്താരാഷ്ട്ര ശൂന്യാകാശ നിലയത്തിന്‌ അകത്താണ്‌. ലാന്‍സ്‌ ആംസ്‌ട്രോങ്‌, സ്‌റ്റീഫന്‍ കോള്‍ബെര്‍ട്ട്‌, സ്‌റ്റീഫന്‍ ഹോക്കിങ്‌ തുടങ്ങി അതിപ്രശ്‌സ്‌തരായ നിരവധി വ്യക്തികളുടെ ഡിജിറ്റലൈസ്‌ ചെയ്‌ത ഡിഎന്‍എ ശ്രേണി ഉള്‍ക്കൊള്ളുന്നതാണ്‌ ഈ മെമ്മറി ഡിവൈസ്‌ എന്നതാണ്‌ സവിശേഷത. ഭൂമിയില്‍ ആഗോള വിപത്തിനെ നേരിടുകയാണെങ്കില്‍ മനുഷ്യ ഡിഎന്‍എ സംരക്ഷിക്കുന്നതിന്‌ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണിത്‌.

2.വസ്‌തുത: മനുഷ്യ ഡിഎന്‍എയ്‌ക്ക്‌ ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരം ഏതാണ്ട്‌ 600 തവണ ചുറ്റാന്‍ കഴിയും

ഒരോറ്റ മനുഷ്യ കോശത്തിലെ ഡിഎന്‍എ ഇഴകള്‍ നിവര്‍ത്തി പരസ്‌പരം ബന്ധിപ്പിക്കുകയാണെങ്കില്‍ ഏകദേശം 6 അടി നീളം കാണും. നിങ്ങളുടെ ശരീരത്തിലെ 100 ലക്ഷം കോടി കോശങ്ങളില്‍ നിന്നുള്ള ഡിഎന്‍എ ഇതുപോലെ ചെയ്യുന്നത്‌ ഒന്ന്‌ ഭാവനയില്‍ കണ്ടു നോക്കൂ-നിങ്ങളുടെ ശരീരത്തിലെ മൊത്തം ഡിഎന്‍എ കൊണ്ട്‌ സൂര്യനെ നൂറിലേറെ തവണ ചുറ്റാന്‍ കഴിയും.

3.വസ്‌തുത: മനുഷ്യനും ചിമ്പാന്‍സിയും 98 ശതമാനം തുല്യരാണ്‌

മനുഷ്യര്‍ ചിമ്പാന്‍സിയില്‍ നിന്നും ജനിതകമായി 1.2 ശതമാനം മാത്രം വ്യത്യാസമെ ഒള്ളു എന്ന്‌ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇരു ഗണങ്ങള്‍ക്കും ഇടയിലുള്ള അവസാന പൊതു പൂര്‍വികന്‍ 60 ലക്ഷം വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ജീവിച്ചിരുന്നത്‌. നൂറ്‌ കോടി വര്‍ഷങ്ങളുടെ പരിണാമത്തിന്‌ ശേഷവും ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ജീനുകള്‍ മനുഷ്യന്‍ പങ്കിടുന്നുണ്ട്‌.

4.വസ്‌തുത: നിങ്ങള്‍ ദിവസം എട്ട്‌ മണിക്കൂര്‍ മിനുട്ടില്‍ 60 വാക്കുകള്‍ വീതം ടൈപ്പ്‌ ചെയ്യുന്നുണ്ടെങ്കില്‍ മനുഷ്യന്റെ ജനിതക ഘടന ടൈപ്പ്‌ ചെയ്യാന്‍ 50 വര്‍ഷം വേണ്ടി വരും

മനുഷ്യന്റെ എല്ലാ ജനിതക വിവരങ്ങളും അടങ്ങിയിട്ടുള്ളതാണ്‌ മനുഷ്യന്റെ ജനിതക ഘടന . ഈ ജനിതക വിവരങ്ങള്‍ ഡിഎന്‍എ ശ്രേണിയിലെ 23 ജോടി ക്രോമസോമുകളിലായാണ്‌ അടയാളപ്പെടുത്തിയിരിക്കുന്നത്‌.

5.വസ്‌തുത: ഒരു ഗ്രാം ഡിഎഎന്‍എയില്‍ 700 ടെറബൈറ്റ്‌സ്‌ ഡേറ്റ ശേഖരിക്കാം

ഒരു ഗ്രാം ഡിഎന്‍എയില്‍ 5.5 പെറ്റബിറ്റ്‌സ്‌ ഡേറ്റ അതായത്‌ ഏകദേശം 700 ടെറബൈറ്റ്‌സ്‌ ഡേറ്റ ശേഖരിക്കുന്നതില്‍ ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞര്‍ വിജയിച്ചിട്ടുണ്ട്‌.

6.വസ്‌തുത: 1955 ന്‌ ശേഷം ജനിച്ചവരുടെ ഡിഎന്‍എയില്‍ റേഡിയോ ആക്ടീവ്‌ കാര്‍ബണ്‍ന്റെ അംശം കാണപ്പെടുന്നു

1950 കളിലെ ശീത യുദ്ധകാലത്ത്‌ യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സും യുഎസ്‌എസ്‌ആറും അവരുടെ തരിശ്‌ ഭൂമികളില്‍ ആണവ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന അളവിലുള്ള റേഡിയോആക്ടിവിറ്റിയുടെ ഫലമായി 1955 ന്‌ ശേഷം ജനിച്ച ആളുകളുടെ ഡിഎന്‍എയില്‍ റേഡിയോ ആക്ടീവ്‌ കാര്‍ബണ്‍ 14 ന്റെ അംശം കാണപ്പെടുന്നുണ്ട്‌.

7.വസ്‌തുത: എല്ലാ മനുഷ്യരും 99.9 ശതമാനവും ഒരുപോലെയാണ്‌

നിങ്ങളുടെ കുടംബത്തിലുള്ളവര്‍ മാത്രമല്ല എല്ലാ മനുഷ്യരും ഒരുപോലെയുള്ളവരാണ്‌. ഈ സാമ്യതകള്‍ വളരെ പ്രധാനമാണന്ന്‌ ഓര്‍ക്കുക. ഇവയാണ്‌ നിങ്ങളെ മനുഷ്യരാക്കുന്നത്‌.

Read more about: health ആരോഗ്യം
English summary

Awesome Facts About DNA

There are some awesome facts about DNA. Read more to know,
Story first published: Saturday, June 27, 2015, 21:03 [IST]
X
Desktop Bottom Promotion