For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴങ്ങള്‍ കൊണ്ട് തടി കുറയ്ക്കാം

|

ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും തടിയ്ക്കും എന്നായിരിക്കും ചിലരുടെ പരാതി. അതുകൊണ്ടു തന്നെ ഭക്ഷണം വേണ്ട എന്നു വെയ്ക്കുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ ആവശ്യത്തിനു ഭക്ഷണം കഴിച്ചാല്‍ തടി വെയ്ക്കുമെന്ന് വിചാരിക്കുന്നത് ഒരു മണ്ടന്‍ വിചാരമാണ്. ചില ചെറിയ വലിയ കോഴിക്കഥകള്‍

എന്നാല്‍ പഴങ്ങള്‍ക്ക് നമ്മുടെ തടി കുറയ്ക്കാനും കുടവയര്‍ ഇല്ലാതാക്കാനും കഴിയും. കലോറി കുറഞ്ഞ പോഷകങ്ങള്‍ ധാരാളമുള്ള പഴങ്ങള്‍ കഴിക്കൂ. തടി കുറഞ്ഞ് വയറൊതുങ്ങുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ബ്രെഡ് കഴിച്ചാല്‍ തടിയ്ക്കുമോ?

ഏത് സമയത്ത് വേണമെങ്കിലും ഈ പഴങ്ങള്‍ കഴിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഈ അടുത്ത കാലത്ത് നടത്തിയ പഠനത്തിലാണ് ഇത്തരത്തില്‍ പഴങ്ങള്‍ക്ക് തടി കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയത്. ഈ പഴങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

 ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോയാണ് ഏറ്റവും മികച്ചു നില്‍ക്കുന്ന പഴങ്ങളില്‍ ഒന്ന്. ഇത് നമ്മുടെ ശരീരത്തിലെ അമിത കലോറി എരിച്ചു കളയുന്നതോടൊപ്പം ശരീരത്തെ ആരോഗ്യത്തോടു കൂടി സംരക്ഷിക്കുകയും ചെയ്യുന്നു.

ആപ്പിള്‍

ആപ്പിള്‍

കൊഴുപ്പ് കളയുന്ന നല്ലൊരു ഫലവര്‍ഗ്ഗമാണ് ആപ്പിള്‍. തടി കുറയ്ക്കുന്നതില്‍ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു പഴം ഇല്ലെന്നു പറയാം. കലോറി ഏറ്റവും കുറവുള്ള ഫലവര്‍ഗ്ഗം വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ബ്ലൂ ബെറി

ബ്ലൂ ബെറി

ബെറികള്‍ എല്ലാം തന്നെ ശരീരത്തിന് നല്ലതാണ്. ബ്ലൂബെറിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ കുടവയര്‍ കുറയ്ക്കുന്നതോടൊപ്പം ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം.

 മധുരനാരങ്ങ

മധുരനാരങ്ങ

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ എന്നും രാവിലെ മധുരനാരങ്ങ കഴിക്കുന്നത്‌ നമ്മുടെ തടി കുറഞ്ഞ് ഫിറ്റ് ആവാന്‍ സഹായിക്കും എന്നാണ് പറയുന്നത്. മാത്രമല്ല നമ്മുടെ ആരോഗ്യത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കുമെന്നും പറയുന്നു.

 തേങ്ങ

തേങ്ങ

തേങ്ങ ഫലവര്‍ഗ്ഗത്തില്‍ പെടുത്താമെങ്കിലും ഇതിന്റെ ഗുണങ്ങള്‍ അതിനെല്ലാം അപ്പുറമാണ്. അതുകൊണ്ടു തന്നെ തേങ്ങ കഴിച്ചാല്‍ നമ്മുടെ വയര്‍ നിറഞ്ഞതായി അനുഭവപ്പെടും. മാത്രമല്ല കലോറി കുറയ്ക്കാനും ഇത് സഹായിക്കും.

മാതളനാരങ്ങ

മാതളനാരങ്ങ

രക്തചംക്രമണം വര്‍ദ്ധിപ്പിക്കും എന്നതിലുപരി ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മാതള നാരങ്ങ. മാത്രമല്ല ഇത്‌ ദഹനപ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. ഭക്ഷണത്തിന് സാലഡ് എന്ന രീതിയില്‍ ഉപയോഗിക്കാം.

നാരങ്ങ

നാരങ്ങ

കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നാരങ്ങ ഏറ്റവും നല്ലൊരു ഔഷധമാണ്. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ആസിഡ് അമിത കലോറി എരിച്ചു കളയുന്നു.

English summary

7 Amazing Fruits To Lose Weight And Burn Belly Fat Instantly

When it comes to losing weight, what you eat is as important and what you do not. And eating fruits can be fabulous way to lose weight.
X
Desktop Bottom Promotion