For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഡ്വഞ്ചര്‍ സ്പോര്‍ട്സിന്‍റെ ആരോഗ്യ ഗുണങ്ങള്‍

By Super
|

സാഹസിക കായിക വിനോദങ്ങള്‍ മരണഭീതി ജനിപ്പിക്കുന്നവയും ഭയവും ആഹ്ലാദവും ഉണ്ടാക്കുന്നവയുമാണ്. സീ ഡൈവിങ്ങ്, പാര ഗ്ലൈഡിങ്ങ്, സ്കൈ റേസിങ്ങ്, ഡേര്‍ട്ട് ബൈക്ക് റേസിങ്ങ്, ബംഗീ ജംപിങ്ങ് തുടങ്ങിയവയെല്ലാം അഡ്വവഞ്ചര്‍ സ്പോര്‍ട്സ് ഇനങ്ങളില്‍ പെടുന്നവയാണ്.

ഇവ ഉയര്‍ന്ന ശാരീരിക ആയാസം ആവശ്യപ്പെടുന്നവയാകയാല്‍ ആരോഗ്യം മെച്ചപ്പെടുത്താനും സഹായകരമാകും. സാഹസിക കായിക വിനോദങ്ങളുടെ ചില ഗുണങ്ങളെ പരിചയപ്പെടൂ.

1. മാനസികസമ്മര്‍ദ്ദം അകറ്റുന്നു

1. മാനസികസമ്മര്‍ദ്ദം അകറ്റുന്നു

സാഹസിക കായിക വിനോദങ്ങളുടെ നേട്ടങ്ങളെ കണക്കിലെടുക്കുമ്പോള്‍ ഇവ മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ ഉത്തമമാണെന്ന കാര്യം പരിഗണിക്കുക. തലച്ചോറില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഡോപാമൈന്‍ എന്ന രാസഘടകം നിങ്ങള്‍ക്ക് ആഹ്ലാദം പകരും.

2. ശരീരഭാരം കുറയ്ക്കുന്നു

2. ശരീരഭാരം കുറയ്ക്കുന്നു

സാഹസിക കായിക വിനോദങ്ങളിലേര്‍പ്പെടുമ്പോള്‍ ശരീരം നല്ല രൂപത്തിലായിരിക്കണം. ഇതിനര്‍ത്ഥം നിങ്ങള്‍ ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ്. അമിതാഹാരം ഒഴിവാക്കുകയും ചെയ്യണം. അവധിക്കാലം ചെലവഴിക്കുമ്പോള്‍ ആഹാരക്കാര്യത്തില്‍ അധികം ശ്രദ്ധിക്കാതെ വിനോദങ്ങളിലേര്‍പ്പെടുക.

3. ആരോഗ്യമുള്ള ഹൃദയം

3. ആരോഗ്യമുള്ള ഹൃദയം

സാഹസിക കായിക വിനോദങ്ങളുടെ ഒരു പ്രധാന ഗുണഫലമാണ് ആരോഗ്യമുള്ള ഹൃദയം. സജീവമായ ശാരീരിക പ്രവര്‍ത്തനങ്ങളുള്ള അവധിക്കാലം ചെലവഴിക്കുന്നവരില്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങളും ഗവേഷണങ്ങളും കാണിക്കുന്നത്.

4. ആരോഗ്യകരമായ ജീവിതശൈലി

4. ആരോഗ്യകരമായ ജീവിതശൈലി

സാഹസിക കായികവിനോദങ്ങള്‍ വഴി നിങ്ങള്‍ക്ക് ആരോഗ്യകരമായ ഒരു ജീവിത ശൈലി പിന്തുടരാനാവും. കുടുംബത്തിന് മുഴുവന്‍ ഗുണകരമായ ഇത് വ്യായാമത്തെ രസകരമാക്കും. കഴിവിനും ശേഷിക്കും ഉപരിയായി പരസ്പരം പ്രചോദിപ്പിക്കാനും ഇതുവഴി സാധിക്കും.

5. ആരോഗ്യമുള്ള പേശികള്‍

5. ആരോഗ്യമുള്ള പേശികള്‍

സാഹസിക കായിക വിനോദങ്ങള്‍ ശരീരത്തിലെ മിക്കവാറും എല്ലാ പേശികളെയും ഉപയോഗിക്കുന്നതാണ്. അത് വഴി നിങ്ങളുടെ ശരീരത്തിന് നല്ല ആകാരഭംഗി ലഭിക്കും. അരയ്ക്ക് താഴേക്കുള്ള നല്ല വ്യായാമമാണിത്. ഈ പേശികള്‍ ആരോഗ്യത്തോടെയിരിക്കുന്നത് പ്രായമാകുമ്പോളുണ്ടാകുന്ന സന്ധി വേദനയെ തടയും.

6. ആത്മവിശ്വാസം

6. ആത്മവിശ്വാസം

ഒരു സാഹസിക കായിക വിനോദം വെറുതെ ചെയ്ത് നോക്കുക. നിങ്ങളുടെ ആത്മവിശ്വാസത്തിന്‍റെ തോതില്‍ വലിയ മാറ്റം അറിയാനാകും. ഒരിക്കല്‍ നിങ്ങളിത് ആരംഭിച്ചാല്‍ അത് നിങ്ങളില്‍ ആത്മാഭിമാനവും ആത്മവിശ്വാസവും രൂപം കൊള്ളാന്‍ സഹായിക്കും.

Read more about: health ആരോഗ്യം
English summary

Health Benefits Of Adventure Sports

Did you know the health benefits of adventure sports. Here are the list of health benefits of adventure sports. Take a look.
Story first published: Friday, May 22, 2015, 16:21 [IST]
X
Desktop Bottom Promotion