For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്യപാനം ഭക്ഷണക്രമത്തെ ബാധിക്കുമോ?

By Super
|

ആഴ്ചകളോളം ഭക്ഷണ നിയന്ത്രണവും ഭാരം നോട്ടവുമെല്ലാം ചെയ്തത് വിഫലമാകാന്‍ ഒരു ദിവസത്തെ മദ്യപാനം മതി. സെക്‌സ്‌ വേണം, ഗര്‍ഭം വേണ്ട!!
മദ്യം കഴിക്കുന്നത് കലോറി കൂട്ടുക മാത്രമല്ല, വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ഉറക്കത്തെയും മെറ്റബോളിസത്തെയും ബാധിക്കുകയും, അത് വഴി ഭക്ഷണനിയന്ത്രണത്തെ താറുമാറാക്കുകയും ചെയ്യും.

മദ്യം നിങ്ങളുടെ ഭക്ഷണക്രമത്തെ എങ്ങനെ ബാധിക്കുന്നു എന്നറിയുക.

കലോറി വര്‍ദ്ധിപ്പിക്കുന്നു

കലോറി വര്‍ദ്ധിപ്പിക്കുന്നു

ഒരു ക്യാന്‍ ബിയറില്‍ 154 കലോറിയും, ഒരു മാര്‍ട്ടിനിയില്‍ 250 കലോറിയും അടങ്ങിയിരിക്കുന്നു. ഈ കലോറികള്‍ പോഷകമൂല്യം ഉള്ളവയല്ല. മറ്റ് മദ്യങ്ങളും അങ്ങനെ തന്നെയാണ്. ഇവ നമ്മുടെ ശരീരം ഉപയോഗിക്കില്ല. തല്‍ഫലമായി ശരീരഭാരം വര്‍ദ്ധിക്കും.

വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു

വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു

മദ്യപാനം മൂലം വര്‍ദ്ധിച്ച കലോറി കുറയ്ക്കാന്‍ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാന്‍ നിങ്ങള്‍ ശ്രമിച്ചേക്കാം. എന്നാല്‍‌ വെറും വയറ്റില്‍ മദ്യപിക്കുന്നത് വിരക്തി ഒഴിവാക്കുന്നതിന് കൂടുതല്‍ ഭക്ഷണം കഴിക്കാനിടയാക്കും. മദ്യപാനം ഭക്ഷണത്തിലുള്ള നിയന്ത്രണം ഇല്ലാതാക്കുകയും കലോറി കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കുകയും ചെയ്യും.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

മൂത്രമൊഴിക്കല്‍ വര്‍ദ്ധിക്കുന്നത് മൂലം മദ്യപാനം നിര്‍ജ്ജലീകരണത്തിന് കാരണമാകും. ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലനം നിലനിര്‍ത്തേണ്ടുന്ന മിനറലുകള്‍ ഇതിലൂടെ നഷ്ടമാകുന്നതിനാല്‍ നിര്‍ജ്ജലീകരണം സംഭവിക്കും. കൂടാതെ ബാറിലുള്ള ഉപ്പ് ധാരാളമായി അടങ്ങിയ നിലക്കടല, ചിപ്സ് തുടങ്ങിയവ ദാഹം വര്‍ദ്ധിപ്പിക്കുകയും അത് വഴി നിങ്ങള്‍ കൂടുതല്‍ കുടിക്കുകയും ചെയ്യും. നിര്‍ജ്ജലീകരണം നിങ്ങളെ രോഗിയാക്കുകയും, കൂടുതല്‍ ഭക്ഷണം കഴിക്കാനിടയാക്കുകയും ചെയ്യുന്നതാണ്.

മെറ്റബോളിസം കുറയ്ക്കുന്നു

മെറ്റബോളിസം കുറയ്ക്കുന്നു

മദ്യം മെറ്റബോളിസത്തെ 70 ശതമാനം വരെ കുറയ്ക്കും. ഇതിനര്‍ത്ഥം മദ്യപാനം ശരീരത്തിന്‍റെ കൊഴുപ്പിനെ എരിച്ച് കളയാനുള്ള കഴിവ് കുറയ്ക്കുമെന്നാണ്. ശരീരം മദ്യത്തിനൊപ്പമുള്ള ശൂന്യമായ കലോറി പുറന്തള്ളാനുള്ള ശ്രമം തുടങ്ങുകയും കഴിച്ച ഭക്ഷണത്തെ അവഗണിക്കുകയും ചെയ്യും. ഇത് ശരീരഭാരം കൂടാനിടയാക്കും.

കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നു -

കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നു -

ഭക്ഷണങ്ങളും ജ്യൂസുകളും വേഗത്തില്‍ ദഹിക്കും. എന്നാല്‍ മദ്യം വേഗത്തില്‍ വയറിലേക്കും ചെറുകുടലിലേക്കും വലിച്ചെടുക്കപ്പെടുകയും തുടര്‍ന്ന് തലച്ചോറിലേക്കും കരളിലേക്കും നല്കുകയും ചെയ്യും. തുടര്‍ന്ന് ആല്‍ക്കഹോള്‍ കരളിലൂടെ കൊഴുപ്പായി മാറും. ഇത് ശരീരത്തില്‍ ശേഖരിക്കപ്പെടുകയും ശരീരഭാരം കൂട്ടാനിടയാക്കുകയും ചെയ്യും.

Read more about: alcohol മദ്യം
English summary

5 Ways Alcohol Can Affect Your Diet

Here are some of the ways how alcohol affects your diet. Read more to know about,
Story first published: Friday, May 29, 2015, 19:37 [IST]
X
Desktop Bottom Promotion